ഓണവും വിഷുവും പോലെത്തന്നെ കേരളീയർക്ക് എന്നും പ്രിയപ്പെട്ട ആഘോഷമാണ് ദീപാവലി. വെളിച്ചത്തിന്റെയും നന്മയുടെയും ജ്ഞാനത്തിന്റെയും,പ്രതീക്ഷയുടെയും ഉത്സവമായാണ് ദീപാവലിയെ കാണുന്നത്. വീട് നിറയെ ചിരാതുകളിൽ ദീപം കൊളുത്തിയും, പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങൾ പങ്കുവെച്ചുമൊക്കെയാണ് പലരുടെയും ദീപാവലി ആഘോഷം. എന്നാൽ എന്തിനാണ് ദീപാവലി ദിനത്തിൽ വീട് നിറയെ ദീപം കൊളുത്തുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചുണ്ടോ?.കാര്യം ഇത്രയേ ഉള്ളു… ഹൈന്ദവ വിശ്വാസപ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി വീടുകളിൽ എത്തുമെന്നും, ദേവിയെ സ്വീകരികാണാണ് ഇത്തരത്തിൽ വീട് വൃത്തിയാക്കി ദീപങ്ങളാൽ അലങ്കരിക്കുന്നത് എന്നുമാണ് പറയപ്പെടുന്നത്. 13 ദീപങ്ങളാണ് അന്നേ ദിവസം കത്തിക്കേണ്ടത്. ഇത് ദുരാത്മാക്കളിൽ നിന്നും നെഗറ്റീവ് എനർജിയിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശേഷം ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്നാണ് വിശ്വാസം. ചുരുക്കിപ്പറഞ്ഞാൽ വീടുകളിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കാനെന്ന് സാരം.
ഇത്തരത്തിൽ പലതരം വിശ്വാസങ്ങളും ആചാരങ്ങളുമാണ് ഓരോരുത്തർക്കും ഓരോ ആണ്ടറുതികളെയും സംബന്ധിച്ച് ഉണ്ടാകുന്നത്. അങ്ങനെവരുമ്പോൾ അവനവന്റെ ആചാരങ്ങളിലും ചടങ്ങുകളിലും വിശ്വസിച്ച് മുന്നോട്ടുപോകുക എന്നതാണ് ഉത്തമം. അതാവുമ്പോൾ ആർക്കും ഒരു മനപ്രയാസവും ഉണ്ടാകില്ല. മാത്രമല്ല ഇത്തരം ദിനങ്ങൾ ആഘോഷിക്കുമ്പോൾ കുടുംബത്തിലെ എല്ലാവരുടെയും ഒത്തുചേരലിനും സന്തോഷവും സമാധാനവുമുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനും കാരണമാകുന്നു.