കാറിൻ്റെ സൺറൂഫുകളിൽ നിന്ന് തല പുറത്തേക്കിട്ടു സഞ്ചരിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്തരം വാഹനത്തിൻ്റെ വിൽപന കൂടുന്നതനുസരിച്ച് സൺറൂഫുകളിൽ നിന്ന് ഉയരുന്ന തലകളുടെ എണ്ണവും കൂടി വരുന്നു. എന്നാലീ അഭ്യാസം വളരെ അപകടമാണ്.
ഇത്തരം യാത്രകൾ പതിവായതോടെ പൊലീസ് പിഴ ഈടാക്കാനും തുടങ്ങി. മുംബൈ പൊലീസാണ് തലപുറത്തിട്ട് യാത്ര നടത്തിയ യുവതിയ്ക്കെത്തിരെ വിഡിയോ സഹിതം തെളിവായി എടുത്തു പിഴ നൽകിയത്. Watch Video

വെളിച്ചവും കാറ്റും കയറാനാണ് സൺറൂഫ്, തലയിടാനല്ല:
വെളിച്ചവും കാറ്റും കയറാനുള്ള സൺറൂഫ് പലപ്പോഴും ഉപയോഗിക്കുന്നത് തലപുറത്തേയ്ക്ക് ഇടാനാണ്. അപകടത്തിൻ്റെ സാധ്യത വളരെ കൂടുതലാണ്. ഏതെങ്കിലും സാഹചര്യത്തിൽ അപകടമുണ്ടായാൽ എന്താണ് സംഭവിക്കുക എന്ന് പറയുവാൻ സാധിക്കില്ല. ഇതിനാൽ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് നടപടികൾ എടുത്തു തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ ബോധവത്കരണവും പിന്നീട് മോട്ടർവാഹന വകുപ്പ് സെക്ഷൻ 184 എഫ് പ്രകാരം നടപടിയും സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
സൺറൂഫ് കാറുകളിൽ ആവശ്യമുണ്ടോ?
കാർ വിപണിയിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളിലൊന്ന് തന്നെയാണ് സൺറൂഫ്. ചെറിയ കാറുകളിൽപോലും സൺറൂഫ് എന്ന ഫീച്ചർ വന്നിരിക്കുന്നു. സൺറൂഫ് ഇല്ലാത്ത മോഡലുകളിൽ ചില കമ്പനികൾ ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങായി ഇവ ഘടിപ്പിച്ച് നൽകുന്നുണ്ട്.
തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ നൽകുന്നത്. എന്നാൽ പിന്നീട് എല്ലാതരം കാലാവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ എങ്ങുമായി. ശരിക്കും നമ്മുടെ കാലാവസ്ഥയ്ക്ക് ചേർന്നതാണോ സൺറൂഫുകൾ? ചില ഘട്ടങ്ങളിൽ കാറിൽ സൺറൂഫുളളത് ഗുണമാണ്. ചൂടത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ചൂടു വായു എളുപ്പത്തിൽ പുറത്തേക്ക് കടക്കാൻ ഇത് സാധിക്കും.

വാഹനം വാങ്ങി കുറച്ചുനാൾ ഈ ഫീച്ചർ ആദ്യകാല യാത്രകള്‍ അവിസ്മരണീയമാക്കും. എന്നാൽ പിന്നീട് ഈ ഉപയോഗശൂന്യമാകും. നമ്മുടെ കാലാവസ്ഥയിൽ സൺറൂഫ് അധികം നേരം തുറന്നിട്ട് വാഹനം ഓടിക്കാൻ സാധിക്കില്ല എന്നത് സത്യമാണ്.
കാലക്രമേണ സൺറൂഫ് ഫീച്ചർ ഒരു ബാധ്യതയായി മാറാനുള്ള സാധ്യതയുമുണ്ട്. വേനല്‍ക്കാലത്തു എസിയില്‍ നിന്നുള്ള തണുത്ത കാറ്റിന്റെ പ്രഭാവം സണ്‍റൂഫ് കുറച്ചേക്കാം. ആഫ്റ്റർ മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ കാറിന്റെ ദൃഢതയും സുരക്ഷയേയും കാര്യമായി ബാധിച്ചേക്കാം. കൂടാതെ കാറിന് പഴക്കം ചെല്ലുന്തോറും സൺറൂഫിനും കുഴപ്പങ്ങൾ സംഭവിക്കാം. ഈ തകരാർ പരിഹരിക്കാന്‍ ഉടമകള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതായി വരും. അതിനാൽ തന്നെ കൂടുതൽ വില കൊടുത്ത് ഈ ഫീച്ചർ വാങ്ങേണ്ടതുണ്ടോ എന്ന് ഉപഭോക്താക്കൾ ചിന്തിക്കേണ്ട ഒന്നാണ്.
YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ് നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts