ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജയിലർ റിലീസ് ചെയ്തപ്പോൾ ആരാധകർ അത് ആഘോഷമാക്കി മാറ്റി. ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പടയോട്ടം തുടരുകയാണ് രജനികാന്തിന്റെ ജയിലർ. ആഗോള കളക്ഷൻ 500 കോടി ഉടൻ മറികടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ ചിത്രം 350 കോടിയിലേറെ രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.
ലോകമെമ്പാടും ആരാധക വൃന്ദമുള്ള രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായി എത്തി പതിവുപോലെ ആരാധകരെ ത്രസിപ്പിക്കുകയാണ്. കൂട്ടത്തിൽ മോഹൻലാൽ കൂടി എത്തിയപ്പോൾ ചിത്രം തരംഗമായി മാറി. ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ വിനയനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
തെന്നിന്ത്യയിൽ ഈ വർഷം പൊന്നിയിൻ ശെൽവം 2 നേടിയ കളക്ഷൻ റെക്കോർഡ് മറികടന്ന് ജയിലർ മുന്നേറുമ്പോൾ ചിത്രത്തിൽ അഭിനയിച്ച രജനികാന്ത്, മോഹൻലാൽ, വിനായകൻ എന്നിവർ ഉൾപ്പടെയുള്ളവരുടെപ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവരികയാണ്.
YOU MAY ALSO LIKE THIS VIDEO, 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു | Ningalkkariyamo?
ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രജനികാന്ത് ആയിരിക്കുമെന്നതിൽ സംശയമില്ല. കാരണം ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് രജനികാന്താണ്. എന്നാൽ രജനികാന്തിന്റെ ഇത്തവണത്തെ പ്രതിഫലം എത്രയെന്നറിഞ്ഞ് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനാകാൻ വാങ്ങിയത് 110 കോടിയാണെന്നാണ് റിപ്പോർട്ട്.
നായകനൊപ്പം ഇഞ്ചോടിഞ്ച് സ്ക്രീനിൽ നിറഞ്ഞാടിയ വർമ്മനാകാൻ വിനായകൻ വാങ്ങിയത് 35 ലക്ഷം രൂപയാണ്. ജയിലറിൽ അൽപ സമയത്തേക്കാണെങ്കിലും തീയറ്റർ അടക്കി ഭരിച്ച നടനാണ് മോഹൻലാൽ. അതിഥിയായി മാത്യൂസ് എന്ന ആരാധകർ ഏറ്റെടുത്ത കഥാപാത്രമാകാൻ മോഹൻലാൽ വാങ്ങിയത് 8 കോടിയാണ്. മറ്റൊരു അതിഥി താരമായെത്തിയ കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിനും നൽകിയത് എട്ടു കോടിയാണ്. തമന്ന കാവാലയ്യ എന്ന ഗാനരംഗത്തിനായി 3കോടിയാണ് വാങ്ങിയതെന്നും റിപ്പോർട്ടുണ്ട്. ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണൻ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. സുനിൽ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്സ്ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. സംവിധായകൻ നെൽസണ്‍ പ്രതിഫലമായി നൽകിയത് 10 കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
YOU MAY ALSO LIKE THIS VIDEO, വിലകൂടിയ പാലും പാൽ ഉൽപ്പന്നങ്ങളും, ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക് വൻ പ്രതീക്ഷയാണ് ഗീർ പശുക്കൾ: ഗിർ പശു പരിപാലനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം