സൂര്യനുദിക്കുന്നതിന് മുൻപ് എഴുന്നേൽക്കുക എന്നത് ഇനി വെറും പഴംകഥയാവും. കാലം മാറിയതോടൊപ്പം വൈകി എഴുന്നേൽക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും എന്നതാണ് പുതിയ പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. താമസിച്ച് എഴുന്നേൽക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നാണ് കണ്ടെത്തൽ. ഏകദേശം 26,000 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വൈകി എഴുന്നേൽക്കുന്നവർ മെമ്മറി ടെസ്ററുകളിൽ കൂടുൽ മികവുപുലർത്തുന്നവരും അവർക്ക് ബുദ്ധിയും, യുക്തിയും കൂടുതലാകും എന്നുമാണ് പഠനത്തിൽ പറയുന്നത്.
യഥാർത്ഥത്തിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് പറയുന്നത്. ജോലിഭാരം കുറക്കാനും മെന്റൽ ഹെൽത്ത് നിലനിർത്താനുമാണ് ഇത്തരത്തിലൊരു സമയം ക്രമീകരിചിരിക്കുന്നത്. ഇതാണ് ശരിയായ രീതി, അങ്ങനെ ഉറങ്ങുമ്പോൾ ആളുകൾ കൂടുതൽ ഉണർവും ഉന്മേഷവും ഉള്ളവരാകുന്നു. എന്നാൽ നഗ്നമായ മറ്റൊരു സത്യമെന്തെന്നാൽ 7 മണിക്കൂറിൽ താഴെയോ 9 മണിക്കുറിൽ കൂടുതലോ ഉറങ്ങുന്ന സന്ദർഭങ്ങളിൽ ആളുകൾക്ക് അമിത വണ്ണം, പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദയാഘാതം, ചില അവസരങ്ങളിൽ ക്യാൻസർ വരെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ്. ചില പഠനങ്ങൾ ഇത് ശരിവെക്കുകയും ചെയ്യുന്നു. ഇതിൽ തന്നെ കുറവ് ഉറങ്ങുന്നവർക്കാണ് അപകട സാധ്യത കൂടുതൽ. അതിനാൽ അടുക്കും ചിട്ടയുമുള്ള ജീവിത ശൈലി ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്.