നാല്‍പത് വയസ് പിന്നിട്ടാല്‍ വയസായെന്ന ധാരണ പല സ്ത്രീകള്‍ക്കുമുണ്ട്. എന്നാല്‍ അത് മാറ്റിയെടുക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സ്ത്രീകളുടെ ജീവിതത്തിലെ രണ്ടാം യൗവനമാണ് നാല്‍പതുകള്‍. ജോലിയുമായി ബന്ധപ്പെ ഉത്തരവാദിത്വങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അല്‍പം വിശ്രമിക്കാനാവുന്ന സമയമാണിത്. വിവാഹം, ഗര്‍ഭധാരണം, പ്രസവം, കുട്ടികള്‍, അവരുടെ പഠനം എന്നിങ്ങനെ ജീവിതത്തിരക്കുകള്‍ പലതും കടന്ന് സ്ത്രീകള്‍ ഏറെക്കുറെ സ്വതന്ത്രരാകുന്നത് നാല്‍പതുകള്‍ക്കു ശേഷമാണ്.

അതുകൊണ്ടാവാം നാല്‍പതുകള്‍ക്കു ശേഷം സ്ത്രീകള്‍ കൂടുതല്‍ സുന്ദരിമാരായി കാണപ്പെടുന്നത്. നന്നായി ഒരുങ്ങാനും നല്ല വസ്ത്രം ധരിക്കാനും അവര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു. എന്നാല്‍ നാല്‍പതു വയസു കഴിയുന്നതോടെ വയസായി എന്ന തോന്നലില്‍ നിരാശരാകുന്നവരുമുണ്ട്. മുടിയിഴയില്‍ ചെറിയൊരു നരകൂടി തെളിഞ്ഞാല്‍ നെഞ്ച് പിടയും. നാല്‍പതിനെ മധ്യവയസായി കണക്കാക്കുമെങ്കിലും മനസിന്റെ അവസ്ഥയാണ് ഒരു വ്യക്തിയുടെ പ്രായം നിശ്ചയിക്കുന്നത്.
രണ്ടാം യൗവന കാലഘട്ടത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ഊര്‍ജസ്വലരായാണ് മാറേണ്ടത്. കുടംബത്തിനും കുട്ടികളെ വര്‍ത്താനും മാത്രമായി ദീര്‍ഘകാലം ഉഴിഞ്ഞുവച്ചപ്പോള്‍ സൗകര്യപൂര്‍വം മാറ്റിവച്ചത് സ്വന്തം ആരോഗ്യമായിരുന്നു. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ നാല്‍പതിനു ശേഷം സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു.
ഒരു മുടി നരച്ചുതുകൊണ്ടോ, നെറ്റിയില്‍ ചെറിയൊരു ചുളിവു പ്രത്യക്ഷപ്പെട്ടതു കൊണ്ടോ വാര്‍ധക്യം ബാധിച്ചുവെന്ന ചിന്ത വേണ്ട. മനസില്‍ ചെറുപ്പം നിലനിര്‍ത്താനാണ് ഇനി ശ്രദ്ധിക്കേണ്ടത്. അതിന് ഏറ്റവും നല്ല മാര്‍ഗം മക്കളോടൊത്ത് കൂടുതല്‍സമയം ചെലവഴിക്കുക എന്നതാണ്. അവരോടൊപ്പം കളികളിലും തമാശയിലും പങ്കുചേരുന്നതിലൂടെ മനസിനെ ഒരുപരിധിവരെ ചെറുപ്പത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനാകും.

ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളില്‍ പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. ഇത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് മനസിനെ പാകപ്പെടുത്തണം. വളരെ വേഗം പൊട്ടിത്തെറിക്കാനും മാനസികമായി തളര്‍ന്നുപോകാനുമൊക്കെയുള്ള സാധ്യത ഈ പ്രായത്തില്‍ സ്ത്രീകളില്‍ പൊതുവേ കൂടുതലാണ്. അതിനാല്‍ പോസിറ്റീവ് ചിന്തകള്‍ മനസില്‍ നിറയ്ക്കാനാണ് ശ്രമിക്കേണ്ടത്. മാനകസികമായ ഒറ്റപ്പെടല്‍ തോന്നുമ്പോള്‍ അക്കാര്യം ഭര്‍ത്താവിനോടൊ മക്കളോടോ അടുത്ത സുഹൃത്തിനോടൊ തുറന്നു പറയുന്നതിലൂടെ മനസ് ശാന്തമാക്കാന്‍ സാധിക്കുന്നു.
മധ്യവയസ് പിന്നിടുന്നതോടെ സൗന്ദര്യം നഷ്ടമാകുമോ എന്ന ചിന്ത സ്ത്രീകളെ അലട്ടാറുണ്ട്. യഥാര്‍ഥത്തില്‍ ചെറിയ ശാരീരിക മാറ്റങ്ങള്‍ ഉണ്ടായേക്കാമെങ്കിലും സ്ത്രീളെ കൂടുതല്‍ ആകര്‍ഷകമാകുന്നത് നാല്‍പതുകള്‍ക്കു ശേഷമാണ്. അതിനാല്‍ ശരീരഭംഗി നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് ശ്രമിക്കേണ്ടത്.
അമിത വണ്ണമാണ് ശരീരസൗന്ദര്യം കുറയ്ക്കുന്നതില്‍ പ്രധാന വില്ലന്‍. അമിത കൊഴുപ്പ് അടിഞ്ഞുകൂടി ശരീരത്തിന്റെ പല ഭാഗങ്ങളിലുംപേശികള്‍ തൂങ്ങാറുണ്ട്. പ്രത്യേകിച്ച് അടിവയറ്റിലും സ്തനങ്ങളിലും. സ്തനഭംഗി നഷ്ടപ്പെടാതിരിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം വ്യായാമവും വേണം. അധികം അയഞ്ഞ ബ്രാ ധരിക്കാതിരിക്കുന്നതാണ് നല്ലത്. ശരിയായ അളവിലുള്ള ബ്രാ തെരഞ്ഞെടുത്ത് ഉപയോഗിക്കുക. ഇത് സ്തനങ്ങള്‍ തൂങ്ങി ഭംഗി നഷ്ടപ്പെടുന്നത് തടയാന്‍ ഒരുപരിധിവരെ സഹായിക്കും.

സെകസും പ്രണയവും ആകാശം മുട്ടണം മധ്യവയസില്‍. കുട്ടികള്‍ പക്വതയെത്തുന്നതോടെ ഭാര്യ ഭര്‍ത്തക്കന്മാര്‍ക്കിടയില്‍ സ്വകാര്യ നിമിഷങ്ങള്‍ ധാരാളം ലഭിക്കും. മധ്യവയസ് പിന്നിടുന്നതോടെ ലൈ – ഗിക താല്‍പര്യം കുറയുമെന്നത് തെറ്റായ ധാരണയാണ്. പല സ്ത്രീകളും നാല്‍പത് വയസ് കഴിയുന്നതോടെ ലൈ – ഗികതയില്‍ കൂടുതല്‍ ഊര്‍ജസ്വലരായി കാണപ്പെടുന്നു.
സന്തോഷകരമായ സെകസ് ജീവിതം നയിക്കുന്നതിലൂടെ മാനസിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. മക്കളുടെ പഠനകാര്യങ്ങളും ഭാവിക്കുറിച്ചുള്ള ആശങ്കകളും നിറച്ച് സെകസ്‌ല്‍ അവധിയെടുക്കാതിരിക്കാനും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിസാരമാക്കാതെ യഥാസമയം വൈദ്യപരിശോധന നടത്തണം. ആവശ്യമെങ്കില്‍ ചികിത്സയും നടത്തണം.
YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam