മലയാളം ഇ മാഗസിൻ.കോം

ചോറ്‌ മുതൽ ചിക്കൻ വരെ: ഒരിക്കലും രണ്ടാമത്‌ ചൂടാക്കി കഴിക്കാൻ പാടില്ലാത്ത 10 ഭക്ഷണത്തെക്കുറിച്ച്‌ അറിഞ്ഞു വച്ചോളൂ

ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടേയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. ചില ഭക്ഷണസാധനങ്ങള്‍ ചൂടാക്കി കഴിക്കുന്നത് വിഷംഭക്ഷിക്കുന്നതിന് തുല്യമാണ്. ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.

1. ഉരുളക്കിഴങ്ങ്
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്മാവില്‍ ഏറെനാള്‍ വെക്കുന്നതും രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. വീണ്ടും ചൂടാക്കുമ്പോള്‍ ഉരുളക്കിഴങ്ങിലെ പോഷകമൂല്യങ്ങളെല്ലാം നഷ്ടമാകാം. ചൂടാക്കാതെ തന്നെ റൂം ടെമ്പറേച്ചറില്‍ കൂടുതല്‍ സമയം വെച്ചാല്‍ പോലും ഉരുളക്കിഴങ്ങ് വിഷമയമാകും. ഇത് ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്ക്കുവരെ കാരണമാകും. ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ ചെയ്യരുത്.

\"\"

2. ചോറ്
ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. ഇത് കുടലില്‍ ഇറിവേഴ്‌സിബിള്‍ ആയ കയറ്റങ്ങള്‍ വരുത്തുന്നു. ശരീരം കേടാക്കാന്‍ ഇടയാക്കും. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് എന്നാല്‍ ആരോഗ്യകരമാണ്. ചോറ് നമ്മള്‍ സൂക്ഷിക്കുന്ന രീതിയും പ്രശ്‌നങ്ങളുണ്ടാക്കാം. അരിയില്‍ ചില കോശങ്ങള്‍ ബാക്ടീരിയകളായി മാറാം. ഇത് കുക്ക് ചെയ്താലും അതേപടിയുണ്ടാവും. കുക്ക് ചെയ്ത ഭക്ഷണം കുറേസമയം റൂം ടെമ്പറേച്ചറില്‍ സൂക്ഷിച്ചാലും ബാക്ടീരിയ വര്‍ധിക്കും. ഇത് ഡയേറിയ പോലുള്ള രോഗങ്ങള്‍ക്കിടയാക്കും.

3. മുട്ട
മുട്ടയാണ് ഇതില്‍ പ്രധാനം. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. ഉയര്‍ന്ന ചൂടില്‍ മുട്ട വീണ്ടും ചൂടാക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

\"\"

4. ചിക്കനും ബീഫും
പഴയ ചിക്കനും ബീഫുമൊക്കെ വീണ്ടും ചൂടാക്കി കഴിച്ചാല്‍ രുചി കൂടും. പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു സ്ഥിരമായി ക!ഴിക്കുന്നത് അപകടമാണ്. ഇത് പെട്ടന്ന് രോഗമുണ്ടാക്കില്ലെങ്കിലും നിങ്ങളെ ദീര്‍ഘകാലത്തേക്ക് മാറാ രോഗിയാക്കാന്‍ ഇത് മതിയാകും. ചിക്കനില്‍ ധാരാളം പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ട്. വീണ്ടും ചൂടാക്കുമ്പോള്‍ ഇത് പ്രോട്ടീനെ നെഗറ്റീവായി ബാധിക്കും. വീണ്ടും ചൂടാക്കുകയാണെങ്കില്‍ തന്നെ വളരെ ചെറിയ ചൂടിലേ ചൂടാക്കാവൂ.

5. ചീര
വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും.

6. ബീറ്റ് റൂട്ട്
ചീരയുടേത് പോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.

\"\"

7. കുമിള്‍
ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കുകയും ചെയ്യരുത്. വീണ്ടും ചൂടാക്കുമ്പോള്‍ കുമിള്‍ വിഷമായി മാറും.

8. എണ്ണ
എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഇത് ക്യാന്‍സറിന് കാരണമാകും.

\"\"

9. കാപ്പി
കാപ്പി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയ്ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താല്‍ തണുത്ത പടി മാത്രം കഴിയ്ക്കുക.

10. കൊഴുപ്പ് ഇല്ലാത്ത പാല്‍
കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

Avatar

Staff Reporter