മലയാളം ഇ മാഗസിൻ.കോം

നിങ്ങൾ ഇവയൊക്കെ പോക്കറ്റിലാണോ സൂക്ഷിക്കുന്നത്‌, എങ്കിൽ സൂക്ഷിക്കുക നിങ്ങൾക്കുണ്ടാകുന്ന നഷ്ടം വലുതാണ്‌

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ശീലമാണ് വസ്ത്രങ്ങളിലെ പോക്കറ്റില്‍ അവരുടെ പ്രിയപ്പെട്ട ചെറിയ ചെറിയ വസ്തുക്കള്‍ സൂക്ഷിക്കുക എന്നത്. ഒരു പരിധി വരെ അത് ശരിയാണെങ്കിലും വാസ്തുപാരമായി ചില വസ്തുക്കള്‍ നിങ്ങളുടെ വസ്ത്രങ്ങളുടെ പോക്കറ്റിലോ പഴ്‌സിലോ സൂക്ഷിക്കുന്നത് അനുയോജ്യമല്ല എന്ന് പറുന്നുണ്ട്. വാസ്തുശാസ്ത്രത്തില്‍ സമ്പത്തിന്റെ സ്രോതസ് നിലനിര്‍ത്താന്‍ ചില വസ്തുക്കള്‍ മാത്രം സൂക്ഷിക്കേണ്ട കാര്യമേ ഉള്ളൂ.

നെഗറ്റീവ് എനര്‍ജിയിലേക്ക് നയിക്കും എന്നതിനാലാണ് ചില വസ്തുക്കള്‍ പോക്കറ്റില്‍ സൂക്ഷിക്കരുത് എന്ന് വാസ്പതുശാസ്ത്രത്തില്‍ പറയുന്നത്. പോസിറ്റീവ് എനര്‍ജി പകരാനായി നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കാവുന്നതും സൂക്ഷിക്കാന്‍ പാടില്ലാത്തതുമായ ചില വസ്തുക്കള്‍ ഏതൊക്കെയെന്ന് നോക്കാം..

കീറിയ പഴ്സ്
ഒരാളുടെ പോക്കറ്റില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത ഒന്നാണ് കീറിയ പഴ്‌സ്. പലരും പല കാരണങ്ങള്‍ കൊണ്ട് കളയാതെ സൂക്ഷിക്കുന്നതാവും രാശിയുള്ളതാണ്, പണം പെട്ടെന്ന് ചിലവാവില്ല എന്നൊക്കൊയുള്ള മിത്യാധാരണയിലാണ് കീറിയ പഴ്‌സ് സൂക്ഷിക്കുന്നത്. പക്ഷെ, ഇത് നെഗറ്റീവ് എനര്‍ജിയെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണമാകുന്നു. കൂടാതെ കീറിയ പഴ്സ് സൂക്ഷിക്കുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ പണനഷ്ടം സംഭവിക്കാനും സാധ്യത ഏറെയാണ്.

ആയുധങ്ങള്‍
വസ്ത്രങ്ങളുടെ പോക്കറ്റിലോ ഒരാളുടെ പഴ്‌സിലോ സൂക്ഷിക്കാന്‍ പാടില്ലാത്ത മറ്റൊന്നാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍. കാരണം നിങ്ങളില്‍ കൂടുതല്‍ നെഗറ്റീവ് എനര്‍ജിയെ അടുപ്പിക്കാന്‍ കാരണമാകുന്നു. കത്രിക, ചെറിയ കത്തി, ബ്ലേഡ് അല്ലെങ്കില്‍ നഖം വെട്ടി പോലുള്ളവ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മരുന്നുകള്‍
ഒരാളുടെ പോക്കറ്റില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഒന്നാണ് മരുന്നുകള്‍. മരുന്നുകള്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നതിലൂടെ ഒരാളുടെ ആരോഗ്യം മോശമാകുമെന്നും കഷ്ടപ്പാട് വരുമെന്നും പറയപ്പെടുന്നു.

പഴയ ബില്ലുകള്‍
പഴയ ബില്ലുകള്‍ പോക്കറ്റില്‍ സൂക്ഷിക്കരുത്. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ബില്ലുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ അതിനായി ഒരു ഫയലോ മറ്റോ സൂക്ഷിക്കുക.

കുറിപ്പുകള്‍
ചില ആളുകള്‍ക്ക് അവരുടെ ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ എഴുതി പോക്കറ്റില്‍ സൂക്ഷിക്കുന്ന ഒരു ശീലമുണ്ട്. എന്നിരുന്നാലും, ഒരാള്‍ അനാവശ്യമായി എഴുതിയ കുറിപ്പുകള്‍ അവരുടെ പോക്കറ്റുകളില്‍ സൂക്ഷിക്കരുത്.

ലഘുഭക്ഷണങ്ങള്‍
ലഘുഭക്ഷണങ്ങളും പോക്കറ്റില്‍ സൂക്ഷിക്കരുത്. മിക്കവര്‍ക്കും അവരുടെ വിശപ്പകറ്റാന്‍ പ്രിയപ്പെട്ട ലഘുഭക്ഷണം പോക്കറ്റില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ വാസ്തുശാസ്ത്രപരമായി ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്.

പൂര്‍വ്വികരുടെ ചിത്രം
കീറിപ്പോയ കുറിപ്പുകളോ പഴയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നാണയങ്ങള്‍ എന്നിവ പഴ്സില്‍ സൂക്ഷിക്കരുത്. അത്തരം കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കും. കൂടാതെ, ഒരാള്‍ തന്റെ പൂര്‍വ്വികരുടെ ചിത്രവും പഴ്സില്‍ സൂക്ഷിക്കരുത്.

Avatar

Staff Reporter