മലയാളം ഇ മാഗസിൻ.കോം

ഈ മുന്നറിയിപ്പ്‌ അവഗണിക്കരുത്‌, ഈ 10 കാര്യങ്ങൾ ഒരു കാരണവശാലും ഗൂഗിളിൽ സേർച്ച്‌ ചെയ്യരുത്‌

എന്ത്‌ സംശയം ഉണ്ടെങ്കിലും അത്‌ ഉടനെ ഗൂഗിൾ ചെയ്യുക എന്നത്‌ മിക്കവരുടെയും ശീലമാണ്‌. ഗൂഗിളിൽ എന്തിനും ഏതിനും ഉത്തരം കിട്ടുമെന്നാണ്‌ പൊതുവെയുള്ള ധാരണ. എന്നാൽ നിങ്ങളിൽ എത്ര പേർക്കറിയാം ഇത്തരത്തിൽ ഗൂഗിളിൽ നിന്ന് ലഭിക്കുന്ന എല്ലാ വിവരങ്ങളും സത്യമായിരിക്കില്ല എന്ന കാര്യം? ഇത്തരത്തിൽ ഗൂഗിൾ നൽകുന്ന നിർദ്ദേശങ്ങൾ ചിലപ്പോൾ നിങ്ങൾക്ക്‌ വലിയ നഷ്ടങ്ങൾ തന്നെ ഉണ്ടാക്കിയേക്കാം. ഗൂഗിൾ നൽകുന്ന ചില വിവരങ്ങൾ അടിസ്ഥാന രഹിതമോ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നതോ ആകാം. അതിനാൽ തന്നെ ഇനിപറയുന്ന 10 കാര്യങ്ങൾ എങ്കിലും ഗൂഗിളിൽ സെർച്ച്‌ ചെയ്യാതിരിക്കുക. ഇതൊരു മുന്നറിയിപ്പാണ്‌.

ആപ്ലിക്കേഷനുകള്‍: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറും ഐഫോണുകളില്‍ ആപ്പ് സ്റ്റോറും മാത്രം ഉപയോഗിക്കുക.

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ഓഫറുകള്‍: ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ഓഫറുകളെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. പേരില്‍ ചെറിയ വ്യത്യാസങ്ങളുള്ള വെബ്‌സൈറ്റുകളുണ്ടാകാം. അതിനാല്‍ കൃത്യമായ യുആര്‍എല്‍ ഉപയോഗിക്കുക.

\"\"

മരുന്നുകളും രോഗവിവരങ്ങളും: മരുന്നുകളെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഡോക്ടറുടെ അടുക്കല്‍ പോയി കൃത്യമായ രോഗവിവരങ്ങള്‍ പറഞ്ഞ് മരുന്ന് വാങ്ങുന്നതാകും നല്ലത്.

വൈദ്യോപദേശങ്ങള്‍: ഗൂഗിളില്‍ വൈദ്യോപദേശങ്ങളോ രോഗ ചികിത്സയെക്കുറിച്ചോ സെര്‍ച്ച് ചെയ്യരുത്. രോഗമുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഡയറ്റിംഗ് വിവരങ്ങളും ഗൂഗിളില്‍ നോക്കി മനസിലാക്കരുത്. വണ്ണം കുറയ്ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറുടെ കൃത്യമായ ഉപദേശം സ്വീകരിക്കണം.

സാമ്പത്തിക വിവരങ്ങള്‍: സാമ്പത്തികവുമായി ബന്ധപ്പെട്ടവയോ സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യരുത്. സാമ്പത്തിക വിദഗ്ധരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മാത്രമേ നിക്ഷേങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാവൂ.

ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകള്‍: ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകളെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ യുആര്‍എല്‍ അറിയാമെങ്കില്‍ അത് കൃത്യമായി ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുന്നതായിരിക്കും നല്ലത്.

\"\"

കസ്റ്റമര്‍ കെയര്‍ നമ്പര്‍: കസ്റ്റമര്‍ കെയറുകളുടെ നമ്പരുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. വ്യാജ നമ്പരുകള്‍ ധാരാളമായി ഗൂഗിളിലുണ്ട്. ഇവയിലേക്ക് വിളിച്ചാല്‍ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാനും പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍: സര്‍ക്കാര്‍ വെബ്‌സൈറ്റുകളെക്കുറിച്ച് ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യരുത്. കൃത്യമായ യുആര്‍എല്‍ മനസിലാക്കി അത് ടൈപ്പ് ചെയ്ത് നല്‍കുന്നതാകും നല്ലത്

സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍: സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുന്നതാകും നല്ലത്. കൃത്യമായ യുആര്‍എല്‍ ഇതിനും ഉപയോഗിക്കുക.

ആന്റിവൈറസ് ആപ്ലിക്കേഷനുകള്‍: ആന്റിവൈറസ് ആപ്ലിക്കേഷനുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുക.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ, ഗാഡ്ജറ്റ്‌സ് നൗ

Avatar

Staff Reporter