മലയാളം ഇ മാഗസിൻ.കോം

ഭാര്യയ്ക്കോ കാമുകിക്കോ ഈ സമ്മാനങ്ങൾ വാങ്ങി നൽകിയിട്ടുണ്ടോ? അല്ലെങ്കിൽ സ്വീകരിച്ചിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക, നിങ്ങൾ ‘അപകടത്തിലാണ്‌’

ഏതൊരു വിശേഷ ദിവസം ആയാലും ഓരോ കമിതാക്കളും ആദ്യം ആലോചിക്കുന്നത്, പ്രീയപ്പെട്ടവന് അല്ലെങ്കിൽ പ്രീയപ്പെട്ടവൾക്ക് എന്ത് സമ്മാനം നൽകും എന്നാണ്. പ്രണയ ദിനം ആകട്ടെ, പിറന്നാൽ ദിനം ആകട്ടെ, വാർഷികങ്ങൾ ആകട്ടെ, നിങ്ങളുടെ പങ്കാളിയ്ക്ക് നൽകാൻ പാടുള്ളതും ഇല്ലാത്തവയും എന്താണെന്ന് പോലും ആലോചിക്കാതെ ആണ് പലരും സമ്മാനങ്ങൾ കൊടുക്കുന്നതും വാങ്ങിക്കുന്നതും.

ഇനി സംശയങ്ങൾ മാറ്റി നിർത്തേണ്ട സമയം ആയി. നമ്മൾ സ്നേഹിക്കുന്നവർക്ക് നമ്മൾ സമ്മാനങ്ങൾ നൽകാറുണ്ട് എങ്കിലും ജ്യോതിഷപരമായി ശ്രദ്ധിച്ചില്ലെങ്കിൽ കൊടുക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ചില സമ്മാനങ്ങൾ ഒരു പോലെ ദോഷമുണ്ടാക്കും. പ്രണയവും ദാമ്പത്യവും പോലെ എന്നും കാത്തു സൂക്ഷിക്കേണ്ടതായ ബന്ധങ്ങൾ നമ്മുടെ അറിവില്ലായ്മ മൂലം നഷ്ടമാവാൻ പാടില്ല.

\"\"

വിശേഷ അവസരങ്ങളിൽ സമ്മാനമായി നൽകാൻ ഏറ്റവും അനുയോജ്യമായത് വജ്രാഭരണങ്ങളാണ്. ഒരു മൂക്കുത്തിയോ ലോക്കറ്റോ മുതൽ വലിയ നെക്ലേസ് വരെ ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് പങ്കാളിയ്ക്ക് സമ്മാനമായി നൽകാം. ഒരിക്കലും നഷ്ടമാകില്ല എന്നുറപ്പുള്ള ഈ സമ്മാനം തിരിച്ചു കൊടുത്താൽ പോലും പണിക്കൂലി ഒഴികെയുള്ള വില ലഭിക്കുന്നു. മാത്രമല്ല ഇഷ്ട പ്പെട്ടില്ലെങ്കിൽ ഉടനെ മാറ്റിയെടുക്കുകയും ചെയ്യാം. കൂടാതെ പ്രേമത്തിന്റെ വിവാഹത്തിന്റെ ഒക്കെ ഗ്രഹമായ ശുക്രനെ പ്രതി നിധീകരിക്കുന്നതാണ് വജ്രം.

അത്കൊണ്ടുതന്നെ വജ്രം നൽകിയാൽ പ്രേമം വർദ്ധിക്കുകയും അവിവാഹിതരുടെ വിവാഹം പെട്ടെന്ന് സാധ്യമാവു കയും ചെയ്യും എന്നും വിശ്വാസം ഉണ്ട്. വിവാഹിതരായവരിൽ വജ്രം ദാമ്പത്യം കൂടുതൽ ഊഷ്മളമാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. വിവാഹ നിശ്ചയ മോതിരമായും കല്യാണമോതിരമായും വജ്രം ധരിക്കുന്നതും അത് പ്രേമത്തിന്റെ പ്രതീകം കൂടി ആയതു കൊണ്ടാണ്.

ഗ്രീക്ക് സൗന്ദര്യ ദേവതയായ വീനസ്സിനെ ആണ് വജ്രം പ്രതിനിധീകരിക്കുന്നത്. അതിനാൽ വജ്രം ധരിക്കുന്നവരുടെ സൗന്ദര്യം വർദ്ധിക്കുകയും ചെയ്യും എന്ന വിശ്വാസവും നിലനിൽക്കുന്നു.

\"\"

കമിതാക്കളും ദമ്പതികളും ഭഗവാൻമാരുടെ വിഗ്രഹങ്ങളും ഫോട്ടോകളും സമ്മാനമായി നൽകുന്നത് നല്ലതാണ് എന്നാൽ അത് സ്വീകരിക്കുന്നയാൾ വേണ്ട രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ അത് ദോഷവും ചെയ്യും. കൂടാതെ ദുഃഖ ഭാവത്തിലുള്ള ചിത്രങ്ങൾ, രൗദ്ര ഭാവത്തിലുള്ള വന്യജീവികളുടെ പ്രതിമകൾ എന്നിവ സമ്മാനമായി നൽകരുത്.

പെട്ടെന്ന് പൊട്ടുന്ന തരത്തിലുള്ള പ്രതിമകൾ, കണ്ണാടികൾ ഇവ നൽകിയാൽ ഇരുകൂട്ടരുമായുള്ള സൗഹൃദത്തിൽ വിള്ളൽ വീഴാൻ കാരണമാവും എന്നും ജ്യോതിഷം പറയുന്നു.

മൂർച്ചയുള്ള വസ്തുക്കൾ, യുദ്ധത്തിന്റെ ചിത്രങ്ങൾ, ഇണക്കിളികളും പക്ഷിക്കൂടും എന്നിവ നൽകുന്നതും ഒഴിവാക്കണം. അക്വേറിയം സമ്മാനമായി നൽകിയാൽ നമ്മുടെ സൗഭാഗ്യം സ്വീകരിക്കുന്നവരിലേക്കു കൈമാറ്റം ചെയ്യപ്പെടും എന്നാണ് വിശ്വാസം.

Malu Sheheerkhan

Malu Sheheerkhan | Executive Editor