മലയാളം ഇ മാഗസിൻ.കോം

ശാരീരിക ബന്ധത്തിനിടയിൽ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഈ 5 തരം പരിക്കുകൾ അവഗണിക്കരുത്‌, കാരണം…

സ്ത്രീ പുരുഷ ശാരീരിക ബന്ധത്തിനിടയ്ക്ക് പലപ്പോഴും പല രീതിയിൽ ഉള്ള മുറിവുകളോ പരിക്കുകളോ ഉണ്ടാകാറുണ്ട്. ചെറുതാണ് നിസാരമാണ് എന്നൊക്കെ പറഞ്ഞ് പലരും അതിനെ അവഗണിക്കുന്നതും പതിവാണ്. എന്നാൽ ചില സാഹചര്യത്തിൽ എങ്കിലും ഇത്തരം പരിക്കുകൾ ഗുരുതര ആരോഗ്യ പ്രശ്നത്തിന് വരെ കാരണമാകാറുണ്ട്.

\"\"

അതിനാൽ ഇത്തരം പരുക്കുകൾ സംഭവിച്ചാൽ ചികിത്സ തേടാൻ ഒരിക്കലും മടിക്കരുത്. സാധാരണ ആയി ശാരീരിക ബന്ധത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പരിക്കുകൾ താഴെ പറയുന്നു.

1. സ്ത്രീകൾക്ക് യോനിയിൽ മുറിവ് സംഭവിക്കാം
ശാരീരിക ബന്ധത്തിനിടയ്ക്ക് വളരെ സാധാരണയായി സ്ത്രീകൾക്ക് സംഭവിക്കുന്ന ഒന്നാണ് ഇത്. ചെറുതാണ് എന്നൊക്കെ പറഞ്ഞ് സാധാരണയായി സ്ത്രീകൾ തള്ളികളയുന്ന ഇത്തരം മുറിവുകൾ അണുബാധയ്ക്കും ബ്ലീഡിങിനും വരെ കാരണമാകുന്നു. സ്ത്രീ ശാരീരിക ബന്ധത്തിന് തയ്യാറാകാതെ ഇരിക്കുകയോ താൽപര്യ കുറവ് പ്രകടിപ്പിക്കുകയോ മറ്റോ ചെയ്യുമ്പോൾ യോനിയിൽ ലൂബ്രിക്കേഷൻ കുറയുന്നു.

\"\"

ഈ സാഹചര്യത്തിലാണ് ഇത്തരം മുറിവുകൾ ഉണ്ടാകുന്നത്. മിക്കപ്പോഴും ഈ മുറിവുകൾ സ്വാഭാവികമായി ഉണങ്ങാറുമുണ്ട്. എങ്കിലും ചില അവസരങ്ങളിൽ മുറിവ് അനങ്ങാതെ യോനിയിൽ ചൊറിച്ചിൽ വേദന ഒക്കെ ഉണ്ടാകാറുണ്ട്. ഇതിനു പരിഹാരമായി ശാരീരിക ബന്ധത്തിന് ശേഷം സ്ത്രീകൾ ഇളം ചൂടു വെള്ളത്തിൽ യോനി കഴുകുന്നത് നല്ലതാണ്. കൂടാതെ വേദന കൂടുതലാണെങ്കിൽ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങുകയും വേണം.

2. പുരുഷനും സ്ത്രീയ്ക്കും സന്ധിവേദന
കാലുകൾക്കും തുടയ്ക്കും ശാരീരിക ബന്ധം വഴി ഏറ്റവുമധികം ആയാസം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടു ലൈംഗിക ബന്ധത്തിനുശേഷം പലർക്കും സന്ധി വേദന ഉണ്ടാകാറുണ്ട്. ചെറിയ വ്യായാമങ്ങൾ നടത്തം എന്നിവ ശീലമാക്കിയാൽ ഈ സന്ധിവേദനയ്ക്ക് പരിഹാരം കണ്ടെത്താൻ കഴിയും. അതുമല്ലെങ്കിൽ കാലുകൾക്കോ സന്ധി വേദന കൂടുതൽ ആയി അനുഭവപ്പെടുന്ന ശരീര ഭാഗങ്ങൾക്കോ ആയാസം ഏകാത്ത പൊസിഷൻ ശാരീരിക ബന്ധത്തിൽ മാറ്റി പരീക്ഷിക്കുന്നതും നല്ലതാണ്.

\"\"

3. സ്ത്രീയ്ക്കോ പുരുഷനോ ഹൃദയാഘാതം
ശാരീരിക ബന്ധത്തിനിടയിൽ പലർക്കും ഹൃദയാഘാതം സംഭവിച്ച വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. ഇങ്ങിനെ ഏതെങ്കിലും രീതിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ചു ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാണ്. നെഞ്ചു വേദന പോലെ എന്തെങ്കിലും അസ്വസ്ഥത തോന്നുന്ന സാഹചര്യങ്ങളിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കരുത്.

\"\"

4. വൃത്തിയില്ലാത്ത സ്ഥലങ്ങളിലെ ശാരീരിക ബന്ധം
വീട്ടിലെ ലിവിങ് റൂം മുതൽ അടുക്കള വരെ പലരും ശാരീരിക ബന്ധത്തിന് വേണ്ടി തിരഞ്ഞെടുക്കാറുണ്ട്. എന്നാല് ഇവിടെ നിന്നുള്ള അണുക്കൾ പലപ്പോഴും ശാരീരിക ബന്ധത്തിന് ശേഷം പുരുഷനോ സ്ത്രീയ്ക്കോ അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. ശരീരഭാഗങ്ങളിലോ സ്വകാര്യ ഭാഗങ്ങളിലോ ചൊറിച്ചിൽ, ചുവന്നു തടിക്കുക എന്നിവ ഉണ്ടായാൽ ഉടനെ സോപ്പ് ഉപയോഗിച്ചു കഴുകുക, അല്ലെങ്കില് ഒരു ആന്റിബാക്ടീരിയൽ ക്രീം സ്ഥിരമായി ഉപയോഗിക്കുക.

5. പുരുഷ ലിംഗത്തിൽ ഒടിവ് ഉണ്ടാകുക
പുരുഷന്മാരുടെ ലിംഗത്തിൽ മറ്റുള്ള ശരീര ഭാഗങ്ങൾ പോലെ എല്ലുകൾ ഇല്ല. ശാരീരികമായി ബന്ധപ്പെടുന്ന സമയത്തെ അമിത രക്തപ്രവാഹം കൊണ്ടാണ് ലിംഗം വലുതാകുന്നത്. എന്നാൽ അപൂർവം ചില അവസരങ്ങളിൽ എങ്കിലും ലിംഗം ഒടിയാറുണ്ട്. പലപ്പോഴും ശാരീരിക ബന്ധത്തിൽ വരുത്തുന്ന ചില പൊസിഷൻ മാറ്റൽ ആണ് ഇതിന് കാരണമാകുന്നത്.

Avatar

Staff Reporter