മലയാളം ഇ മാഗസിൻ.കോം

14 സെക്കന്റിന്റെ കാര്യം പിടികിട്ടി: ബസിൽ നേരിട്ട ദുരനുഭവവും നടപടിയും പങ്കുവച്ച്‌ നടി ദിവ്യപ്രഭ

ഫേസ്ബുക്കിലൂടെയാണ് താരം താൻ അനുഭവിച്ച അസഹ്യമായ നോട്ടത്തെക്കുറിച്ചും അതിന്റെ നടപടികളെക്കുറിച്ചും വിവരിച്ചത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

ഇന്നലെ പത്തനംതിട്ടയിൽ നിന്ന് എറണാകുളം വയറ്റില വരെഉള്ള ലോ ഫ്ലോർ A/C ബസ്സിൽ, കണ്ടാൽ ഒരു 25 വയസ്സ്‌ തോന്നുന്ന ഒരു ചുള്ളൻ ന്യൂ ജെൻ ചെക്കൻ. കൂടെ ഒരു കൂട്ടുകാരനും! എന്റെ ഓപ്പോസിറ്റ്‌ ആയി സൈഡിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൻ എന്നെ നോക്കി നോക്കി നോക്കി വളരെ ആസ്വദിച്ചാണ് ഇരിയ്ക്കുന്നത്‌. 1 hour ഞാൻ സഹിച്ചു, ഇനി വല്ല സിനിമയിലും എന്നെ കണ്ട്‌ പരിചയം തോന്നി നോക്കിയതാണെങ്കിലോ. പക്ഷേ പിന്നീട്‌ ഞാൻ ശരിയ്ക്കും ശ്രദ്ധിയ്ക്കാൻ തുടങ്ങി. അപ്പോൾ മനസ്സിലായി അവന്റെ disorder എന്താണെന്ന്, സാധാരണയായി എന്നെ ഇങ്ങനെ നോക്കി കൊല്ലുന്നവരെ അവരുടെ നോട്ടം എനിയ്ക്ക്‌ സഹിക്കാൻ പറ്റുന്നില്ല എന്ന് സൂചിപ്പിയ്ക്കണമല്ലോ, അതിനുവേണ്ടി തന്നെ തിരിച്ച്‌ ഞാനും തറപ്പിച്ച്‌ നോക്കാറുണ്ട്‌. പക്ഷേ അതൊന്നും ഇവിടെ വിലപ്പോയില്ല, ചെക്കൻ ഭീകരൻ ആണെന്ന് അപ്പോൾ മനസ്സിലായി. ഇടവിട്ട്‌ രണ്ടുമൂന്ന് മിനിട്ട്‌ ഞാനും അവനെ നോക്കി. ദേഷ്യത്തിന്റെ പല വേർഷൻസും ഞാൻ അവനിൽ apply ചെയ്തു, ചെക്കന് ഒരു കൂസലും ഇല്ല.

അവൻ അവന്റെ പണി തുടർന്നു. അങ്ങനെ വയറ്റില എത്തുന്ന വരെ ഇവനെ സഹിച്ചതിന്റെ hangoverന്റെ ഭാഗമായി ഇവനോട് തന്നെ ഇവന്റെ അസുഖം ഒന്ന്‌ ചോദിച്ച്‌ മനസ്സിലാക്കാം എന്ന്‌ വിചാരിച്ചു. വയറ്റില എത്തി ബസ്സ്‌ ഇറങ്ങിയപ്പോൾ തന്നെ ഞാൻ വളരെ സമാധാനത്തോടെ ചോദിച്ചു…\’മോനേ ഇത്‌ എന്തൊരു നോട്ടം ആയിരുന്നു..? ഇത്‌ സ്ഥിരം പരിപാടിയാണോ..?\’ ഇത്രേ ചോദിച്ചുള്ളു.. പക്ഷേ ഇത്‌ കേട്ടപാടെ അവൻ എന്റെ നേരെ ചാടിക്കേറുവായിരുന്നു.., \”നോക്കിയല്ലേ ഉള്ളു ഒന്നും ചെയ്തില്ലല്ലോ\” എന്നായിരുന്നു അവന്റെ reply!!! ഞാൻ ചോദിക്കും എന്ന്‌ അവൻ വിചാരിച്ച്‌ കാണില്ല, പക്ഷേ എന്റെ നേരെ എന്നെ അടിയ്ക്കാൻ വരുന്നപോലത്തെ അവന്റെ behaviour കണ്ടപ്പോൾ എനിക്ക്‌ പിന്നെ സഹിക്കാവുന്നതിൽ അപ്പുറം ആയി..

ഉടനെ തന്നെ അവിടെ നിന്ന പൊലീസിനോട് കാര്യം പറഞ്ഞു, പക്ഷേ അപ്പോഴേയ്ക്കും അവൻ കടന്ന്‌ കളഞ്ഞു. അവനെ പൊലീസിനെക്കൊണ്ട്‌ പിടിപ്പിക്കാൻ പറ്റാഞ്ഞ frustrationലും വിഷമത്തിലും ദേഷ്യത്തിലും uber, Olacab ഒക്കെ use ചെയ്യേണ്ടത്‌ പോലും ഞാൻ മറന്നുപോയി. ഞാൻ അമ്മയേയും കൂട്ടി ഒരു ആട്ടോ വിളിച്ചു അതിൽ കയറി. ആട്ടോ കുറച്ച്‌ മുന്നോട്ട്‌ എടുത്തപ്പോൾ ആട്ടോയുടെ mirraorൽ ദേ ലവൻ.., അവൻ ഒരു ആട്ടോയിൽ കയറാൻ പോകുന്നു. പിന്നെ ഒന്നും നോക്കിയില്ല, ഞാൻ കയറിയ ആട്ടോയിലെ ഡ്രൈവർ ചേട്ടനും, വയറ്റില ഹബ്ബിലെ ആട്ടോ ചേട്ടന്മാരും എല്ലാം കൂടി ആട്ടോ നിർത്തിച്ച്‌ അവനേയും അവന്റെ കൂട്ടുകാരനേയും പിടിച്ച്‌ പോലീസിന്റെ മുൻപിൽ കൊണ്ട്‌ വന്നു. ബാക്കിയൊക്കെ ഊഹിയ്ക്കാമല്ലോ അല്ലേ?

വടകരയിൽ നിന്നും, പത്തനംതിട്ട \”ഗവി\” കണ്ടിട്ട്‌ തിരിച്ച്‌ പോകുന്ന വഴി ആണത്രേ ചെക്കന്മാർ?

എറണാകുളത്തെ \”ഗവി\”യും അവൻ കണ്ടെന്നു വിശ്വസിയ്ക്കുന്നു…

(ആദ്യമായാണ് നോട്ടം കൊണ്ട്‌ ഞാൻ ഇത്ര irritated
ആയത്‌! ഇപ്പോൾ മനസ്സിലായി 14 seconds ruileന്റെ importance!!)

:- ഈ disorder ഉള്ള വല്ല ചെക്കന്മാരും ഉണ്ടെങ്കിൽ, ഇപ്പോഴെ പറയുവാ…എല്ലാ പെൺകുട്ടികളും നിങ്ങളുടെ ഈ വൃത്തികെട്ട നോട്ടം ഒരു limit കഴിഞ്ഞാൽ സഹിച്ചെന്നു വരില്ല \”Mind it!!!\”

YOU MAY ALSO LIKE:

Avatar

Staff Reporter