21
April, 2019
Sunday
12:38 AM
banner
banner
banner

വല്ല്യ ആദർശമൊക്കെ പറയുന്ന മലയാള നടിമാരുടെ തനി സ്വഭാവം പുറത്ത്‌, കറുത്ത നായകനോടുള്ള ‘അയിത്തം’ തുടരുന്നു

കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തീറ്ററപ്പായി.

മലയാളത്തിലെ അടക്കം ഒട്ടുമിക്ക ഭാഷകളിലെയും നായികമാരെപ്പറ്റി പരക്കെ ഉള്ള ഒരു വിവാദം ആണ് കറുത്ത നായകന്മാർ അല്ലെങ്കിൽ സൗന്ദര്യം ഇല്ലാത്ത നായകന്മാർക്ക് ഒപ്പം ഇവർ അഭിനയിക്കില്ല എന്നത്. വിനു രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന തീറ്ററപ്പായിയ്ക്കും അത്തരം ഒരു സാഹചര്യം നേരിടേണ്ടി വന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഈ സംവിധായകൻ.

തീറ്ററപ്പായി എന്ന സിനിമയിൽ നായകനോളം പ്രാധാന്യം നായികയ്ക്കുമുണ്ട്. ചിലപ്പോഴൊക്കെ ചില കഥാസന്ദര്‍ഭങ്ങളില്‍ നായകനെക്കാളും പ്രാധാന്യം നായികയ്ക്ക് ആണ്.സംവിധായകന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒറ്റവാക്കില്‍ ലോഹിതദാസ് സാറിന്‍റെ കന്മദത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ചതുപോലെയുള്ള ഒരു കഥാപാത്രം അതായത് അത്രയും ശക്തമായൊരു നായികാകഥാപാത്രം അടുത്തകാലത്ത് മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല എന്നു ചുരുക്കം.

നായികയെന്ന നിലയിൽ അഭിനയപ്രാധാന്യമുള്ള അത്തരം ഒരു വേഷം ചെയ്യാന്‍ വേണ്ടി സംവിധായകൻ ആദ്യം മലയാളത്തിലെ നടിമാരെ ആണ് സമീപിച്ചത് എന്നു അദ്ദേഹം പറയുന്നു. ഇങ്ങിനെ ഒരു സിനിമയിൽ നായകൻ ആകാം എന്നു മരിക്കുന്നതിന് മുൻപ് കലാഭവൻ മണി വാക്ക് നൽകിയിരുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ഉണ്ടായ മണിയുടെ വിയോഗം കൊണ്ട് ഈ പ്രോജക്ടുതന്നെ സംവിധായകൻ ഉപേക്ഷിച്ചതാണ്.

എങ്കിലും പിന്നീട് നായകനായി രാമകൃഷ്ണനെ തീരുമാനിക്കുകയും തുടർന്ന് സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകളെ കണ്ടെത്തി ഷൂട്ടിംഗ് ഡേറ്റ് ഫിക്സ് ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് മലയാളത്തിലെ പലനടിമാരെയും ഈ ചിത്രത്തിലെ നായിക ആവുന്ന കാര്യത്തിന് വേണ്ടി സമീപിച്ചത് എന്നു അദ്ദേഹം പറയുന്നു.

എല്ലാ നായികമാരും കഥകേട്ട് ഇഷ്ടപ്പെട്ടു എന്നു പറയുകയും പ്രതിഫലവും മറ്റു കാര്യങ്ങളുമൊക്കെ ചോദിച്ച് അറിഞ്ഞിട്ട് അവസാനം നായകന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണനാണെന്ന് പറയുമ്പോള്‍ അവരുടെ മുഖഭാവം മാറുന്ന കാഴ്ച ആണ് സ്ഥിരമായി സംഭവിച്ചത് എന്നു സംവിധായകൻ ആരോപിക്കുന്നു.

പിന്നീട് ഒരു നടി പറഞ്ഞത് താന്‍ ബിജുമേനോന്‍റെ നായികയായിരുന്നു എന്നും വേറൊരു നടി അവർ‍ മമ്മുക്കയുടെ പടത്തില്‍ ഇപ്പോള്‍ അഭിനയിച്ചതേയുള്ളു എന്നും തന്‍റെ ഇമേജ് അറിയാല്ലോ എന്നും ആയിരുന്നു എന്ന് സംവിധായകൻ പറയുന്നു.

ഇതൊന്നുമല്ലാതെ ചിലർ നോക്കട്ടെ ചോദിച്ചിട്ട് പറയാം എന്നൊക്കെ പറഞ്ഞിട്ട് പിന്നീട് വിളിച്ചാല്‍ ഫോണെടുക്കില്ല എന്നുള്ള അവസ്ഥ ആയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

കൂടാതെ ഒരു നടി രാമകൃഷ്ണന്‍റെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല അത് അവരുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്നമാണ് എന്നു തുറന്നു പറഞ്ഞതോട് കൂടി മലയാളത്തിലെ താരാജാഡകൾ നിറഞ്ഞ ഈ നായികമാരുടെ പിന്നാലെ നടന്നു സമയം പാഴാക്കുന്നതിലും ഭേദം തമിഴ് നടിമാരെ നോക്കുന്നതായിരിക്കും എന്നുറപ്പിച്ചാണ് അദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോയതെന്നും സംവിധായകൻ പറഞ്ഞു.

തെന്നിന്ത്യന്‍ സൂപ്പർ താരം സോണിയ അഗര്‍വാളാണ് ചിത്രത്തിലെ നായിക. ഹിന്ദി ഉൾപ്പെടെ ഉള്ള അന്യഭാഷാചിത്രങ്ങളിലെ ഈ സൂപ്പർ നായിക മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് തീറ്ററപ്പായി.

മലയാളത്തിലെ മുൻ നിരനായികമാരെ വരെ അഭിനയത്തിന്റെ കാര്യത്തിൽ വെല്ലുന്ന തെന്നിന്ത്യയിലെ മുന്‍നിര നായികാനടിമാരിലൊരാളായ സോണിയയെ പോലെ സൗന്ദര്യവും അഭിനയസിദ്ധിയും ഒരുപോലെയുള്ള ഒരു നായികയെ തീറ്ററപ്പായിലേക്ക് എത്തിച്ചത് പരോക്ഷമായി പറഞ്ഞാൽ മലയാളത്തിലെ നായികമാർ തന്നെയാണ്.

അമ്പരപ്പിക്കുന്ന സ്വീകരണം ആണ് തമിഴിലെ നായികമാരിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചത് എന്നാണ് സംവിധായകന്റെ അഭിപ്രായം. ആദ്യം തമിഴ് നടി സ്നേഹയെ കണ്ട് സംസാരിച്ചു. പക്ഷേ ജൂലൈ വരെ ഏതോ പടത്തിന്‍റെ തിരക്കിലായതിനാൽ ഏപ്രില്‍ പതിനാറിന് പ്ലാന്‍ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ അവർക്ക് സാധിക്കാതെ പോയത്.

തമിഴിലെ നടിമാരുടെ മാന്യമായ പെരുമാറ്റം കാണുമ്പോൾ ഒരുപാട് ബഹുമാനത്തോടെ നമ്മള്‍ തൊഴുതുപോകും എന്നാണ് സംവിധായകന്റെ അഭിപ്രായം. സ്നേഹയെ കണ്ടശേഷം സോണിയ അഗര്‍വാളുമായി ഫോണില്‍കൂടിയാണ് കഥ പറഞ്ഞത്. അവരുടെ ക്യാരക്ടറിനെക്കുറിച്ച് വിശദമായി കേട്ടശേഷം എത്ര ദിവസം വേണമെന്നാണ് സോണിയ ചോദിച്ചത് എന്നു അദ്ദേഹം പറയുന്നു.

മലയാളം പോലും അറിയാത്ത സോണിയ ഓരോ വാക്കുകളുടെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കി ആ കഥാപാത്രത്തിന്‍റെ ഫീല്‍ ഉള്‍ക്കൊണ്ട് അതിഗംഭീരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത് എന്നും അവരുടെ ആത്മാര്‍ത്ഥത, ഡെഡിക്കേഷന്‍ എന്നിവ മലയാളസിനിമയിലെ ഇമേജുകാരികള്‍ കണ്ടുപഠിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ പറഞ്ഞ സമയത്തിനുള്ളിൽ എല്ലാം ചെയ്തു തീർക്കാൻ സോണിയ കാണിച്ച ആത്മാര്ഥയും ക്രിത്യനിഷ്ഠയും കൊണ്ട് വിചാരിച്ചതിലും എളുപ്പം സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നാണ് സംവിധായകൻ വിനു അഭിപ്രായപ്പെടുന്നത്.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments