മലയാളം ഇ മാഗസിൻ.കോം

നടൻ ധ്രുവൻ പുറത്തായതിന് പിന്നാലെ മമ്മൂട്ടിയുടെ മാമാങ്കത്തിൽ നിന്ന് സംവിധായകനും പുറത്ത്‌?

കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന് മമ്മൂട്ടി വിശേഷിപ്പിച്ച മാമാങ്കത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. എന്നാൽ മാ​മാ​ങ്ക​ത്തി​ൽ നി​ന്നും ന​ട​ൻ ധ്രു​വ​ൻ പു​റ​ത്താ​യി എ​ന്നു​ള്ള വി​വ​രം പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ൻ സ​ജീ​വ് പി​ള്ളയെ മാ​റ്റാ​നും ശ്ര​മ​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.​

\"\"

സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ള്‍ ഇ​തി​നോ​ട​കം ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. 14 കോ​ടി മു​ത​ല്‍ മു​ട​ക്കി​ലാ​ണ് ആ​ദ്യ ഷെ​ഡ്യൂ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് സ​ജീ​വ് പി​ള്ള സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. 17ാം നൂറ്റാണ്ടില്‍ നില നിന്നിരുന്ന മാമാങ്കം എന്ന ഉത്സവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയില്‍ ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന് വേണ്ടി മെഗാസ്റ്റാര്‍ കളരി അഭ്യസിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ കൂടാതെ വൈകാരികമായ രംഗങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സിനിമയൊരുക്കുന്നത്.

\"\"

മൂന്ന് നായികമാരാണ് മാമാങ്കത്തില്‍ ഉള്ളത്. ഇവര്‍ ആരൊക്കെയാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. 46 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചിത്രമാണെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് പ്രതീക്ഷകളും ഏറെയാണ്. വള്ളുവനാട്ടിലെ ധീരന്‍മാരായ ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. വന്‍തുക മുതല്‍ മുടക്കിയാണ് സിനിമ ഒരുക്കുന്നത്. എന്നാല്‍ ബഡ്ജറ്റ് എത്രയാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

\"\"

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെയും സാങ്കേതിക വിദഗദ്ധരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. 12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ നായകനായി മനസ്സിലുണ്ടായിരുന്നത് മമ്മൂട്ടിയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ആരാധകരുടെ വാദം.

\"\"

മം​ഗ​ലാ​പു​ര​ത്ത് വെ​ച്ചാ​യി​രു​ന്നു സി​നി​മ​യ്ക്ക് തു​ട​ക്ക​മാ​യ​ത്. നി​ല​വി​ല്‍ ചി​ത്രീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി സി​നി​മ പു​തി​യ​താ​യി തു​ട​ങ്ങാ​നു​ള്ള നീ​ക്ക​മാ​ണ് അ​ണി​യ​റ​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. തി​ര​ക്ക​ഥ മാ​റ്റു​മോ​യെ​ന്നു​ള്ള കാ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള സ്ഥി​രീ​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Staff Reporter