മലയാളം ഇ മാഗസിൻ.കോം

കഥ കേട്ട ശേഷം മോഹൻലാൽ ആകെ ചോദിച്ചത്‌ ആരാണ്‌ ആ വില്ലൻ വേഷം ചെയ്യുന്നത്‌ എന്നായിരുന്നു, പിന്നീട്‌ സംഭവിച്ചത്‌ ചരിത്രം

മലയാള സിനിമയിലെ താരരാജാവാണ്‌ മോഹൻലാൽ. സിനിമാ പ്രേമികളെ എന്നും വിസ്മയിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്‌ ലാലേട്ടൻ. നാല്‌ പതിറ്റാണ്ടുകൾക്ക്‌ ഇടയിൽ ഇന്നും പ്രേക്ഷകർ മറക്കാതെ ഇരിക്കുന്ന ഒട്ടേറെ മോഹൻലാൽ കഥാപാത്രങ്ങൾ ഉണ്ട്‌, അതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്‌ കിരീടത്തിലെ സേതുമാധവൻ. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്‌. എൻ കൃഷ്ണ കുമാറും ദിനേശ്‌ പണിക്കരും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്‌.

\"\"

നാല്‌ പതിറ്റാണ്ടുകൾക്ക്‌ ഇടയിൽ ഇന്നും പ്രേക്ഷകർ മറക്കാതെ ഇരിക്കുന്ന ഒട്ടേറെ മോഹൻലാൽ കഥാപാത്രങ്ങൾ ഉണ്ട്‌, അതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്‌ കിരീടത്തിലെ സേതുമാധവൻ. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്‌. എൻ കൃഷ്ണ കുമാറും ദിനേശ്‌ പണിക്കരും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്‌.

കിരീടത്തിന്റെ കഥപറയാൻ ലാലേട്ടന്റെയടുത്ത്‌ എത്തിയപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച്‌ ദിനേഷ്‌ പണിക്കർ പറഞ്ഞ്ത്‌ ഇങ്ങനെ: തിരക്കഥ പൂർത്തിയായപ്പോൾ കഥ പറയാൻ ലാലേട്ടനെ കാണാൻ ചെന്നു. കഥ രണ്ട്‌ മണിക്കൂർ ഇരുന്ന്‌ വിശദമായി അദ്ദേഹം കേട്ടു, എന്നാൽ കഥ മുഴുവൻ കേട്ടിട്ടും അദ്ദേഹം ഒന്നും മിണ്ടാതെ ഇരുന്നു. കഥ ഇത്രയും വിശദമായി കേട്ടിട്ട്‌ യാതൊരു ഭാവ വ്യത്യാസങ്ങളും കാണിക്കാതെ ഇരുന്നു, കഥ ഇനി ഇഷ്ടമായി കാണില്ലായിരിക്കുമോ എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ മൗനം വെടിഞ്ഞു അദ്ദേഹം ആ ചോദ്യം ചോദിക്കുന്നത്‌, \’ആരാണ്‌ ആ വില്ലൻ വേഷം ചെയ്യുന്നത്‌\’ എന്നായിരുന്നു അത്‌.

\"\"

പ്രദീപ്‌ ശക്തി എന്ന തെലുങ്ക്‌ നടനെ ആയിരുന്നു ഞങ്ങൾ വില്ലൻ ആയി നിശ്ചയിച്ചിരുന്നത്‌, സിനിമ തുടങ്ങാൻ രൺു‍ ദിവസം ബാക്കി നിൽക്കെ പ്രദീപുമായി ബന്ധപ്പൊൻ ശ്രമിച്ചിട്ട്‌ നടന്നില്ല. പിന്നീട്‌ അറിഞ്ഞു പ്രദീപ്‌ വേറെ ഏതോ ചിത്രത്തിന്റെ ലോക്കേഷനിൽ ആയിരുന്നെന്ന്‌.

അങ്ങനെ ആകെ കുഴങ്ങി നിൽക്കുമ്പോൾ ആണ്‌ കലാധരൻ എന്ന അസോസിയേറ്റ്‌ അയാളുടെ ഒരു സുഹൃത്ത്‌ ഉണ്ട്‌ എന്ന്‌ പറയുന്നത്‌, എൻഫോഴിസിമെന്റിൽ ജോലി ചെയ്യുന്ന അയാളുടെ സുഹൃത്ത്‌. അങ്ങനെയാണ്‌ അയാളെ വിളിച്ചു വരുത്തി. ആറടി മൂന്നിഞ്ച്‌ പൊക്കവും അതിനുള്ള വണ്ണവും ഒക്കെയുള്ള ഒരു അജനബാഹു. സംവിധായനും തിരക്കഥാകൃതിനും ഒറ്റ നോട്ടത്തിൽ അദ്ദേഹത്തെ ബോധിച്ചു, അങ്ങനെ മോഹൻരാജ്‌ കീരികാടാൻ ജോസ്‌ ആയി മാറുക ആയിരുന്നു. ദിനേശ്‌ പണിക്കർ പറയുന്നു.

\"\"

അതുപോലെ തന്നെ ചിത്രത്തിൽ സംഘട്ടന രംഗങ്ങളിൽ മുൻ പരിചയം ഇല്ലാത്ത മോഹൻരാജിൽ നിന്നും ഒട്ടേറെ ഇടികൾ മോഹൻലാൽ ഏറ്റുവാങ്ങിയതായി ഒരു അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞിട്ടുണ്ട്‌, അതുപോലെ മറ്റൊരു ചിത്രത്തിന്റെ ഇടവേളയിൽ ആയിരുന്നു തിലകൻ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നത്‌, ഒരു മണിക്കൂർ ഒക്കെ ഗ്യാപ്പ്‌ കിട്ടുമ്പോൾ വന്ന്‌ അഭിനയിച്ചു പോയിരുന്നത്‌, ചിത്രത്തിലെ അവസാന ഫൈയിറ്റ്‌ രംഗങ്ങൾ ആക്ഷൻ കൊറിയോഗ്രാഫി ചെയിതത്‌ മോഹൻലാൽ ആയിരുന്നു.

Staff Reporter