മലയാളം ഇ മാഗസിൻ.കോം

കീരിക്കാടൻ ജോസിന്‌ സംഭവിച്ചതെന്ത്‌? വിശദീകരണവുമായി സുഹൃത്തും നിർമ്മാതാവുമായ ദിനേശ്‌ പണിക്കർ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നിറഞ്ഞു നിൽക്കുന്ന താരമാണ്‌ കീരിക്കാടൻ ജോസ്‌ എന്ന മോഹൻ രാജ്‌. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന വാർത്തയാണ്‌ പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാൽ അതിനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പടെ വിശദീകരണവുമായി രംഗത്ത്‌ എത്തിയിരുന്നു. ഇപ്പോഴിതാ കീരിക്കാടന്റെ സുഹൃത്തും നിർമ്മാതാവുമായ ദിനേശ്‌ പണിക്കർ അദ്ദേഹത്തെ സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

കീരിക്കാടൻ ജോസ്‌, 1989 ൽ ഞാൻ നിർമ്മിച്ച മോഹൻലാൽ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലൻ. ഇദ്ദേഹമാണ്‌ കഴിഞ്ഞ ഒരാഴ്ച്ചയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്‌. ഗുരുതര രോഗം ബാധിച്ച്‌ മോഹൻരാജ്‌ ആശുപത്രിയിൽ വളരെ മോശം അവസ്ഥയിൽ കിടക്കുകയാണെന്നും അദ്ദേഹത്തിന്‌ സാമ്പത്തിക സഹായം ആവശ്യമാണെന്നുമുള്ള തരത്തിൽ ആരോ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു.

ഞാൻ നിർമ്മിച്ച മൂന്ന്‌ സിനിമകളിൽ (കിരീടം, ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിൻ ശിവദാസ്‌) അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. അടുത്ത സുഹൃത്തെന്ന നിലയ്ക്ക്‌ കീരിക്കാടനെ പോയി കണ്ടിരുന്നു. വെരിക്കോസ്‌ വെയിനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട്‌ അദ്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇൻഷുറൻസ്‌ കവറേജ്‌ ഉണ്ട്‌. സാധാരണ ജീവിതത്തിലേക്ക്‌ പെട്ടെന്ന്‌ തന്നെ മടങ്ങിയെത്തുകയും ചെയ്യും.

ആ കുടുംബത്തെ വളരെ അടുത്തറിയാവുന്ന ആളെന്ന നിലയിൽ അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന്‌ കൂടി എനിക്ക്‌ ഉറപ്പ്‌ നൽകാൻ സാധിക്കും. നിലവിൽ ആരുടെയും സാമ്പത്തിക സഹായം കീരിക്കാടന്‌ ആവശ്യമില്ല. പൂർണ ആരോഗ്യത്തോടെ അഭിനയരംഗത്തേക്ക്‌ കീരിക്കാടന്‌ വേഗം മടങ്ങിയെത്താൻ എല്ലാ പ്രാർഥനകളും

Avatar

Staff Reporter