മലയാളം ഇ മാഗസിൻ.കോം

നുണക്കുഴിയുള്ള സ്ത്രീകളെ വിവാഹം കഴിച്ചാൽ? ഭർത്താക്കന്മാരും വിവാഹം അന്വേഷിക്കുന്നവരും അറിയാൻ!

പെണ്കുട്ടികളിൽ പൊതുവെ നുണക്കുഴി ഉള്ളവർക്ക് ഒരു പ്രത്യേക ഭംഗി ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. കവിളില്‍ നുണക്കുഴിയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും സ്വപ്ന പുരുഷനെ വിവാഹം കഴിക്കാന്‍ കഴിയുന്നവരുമായിരിക്കും എന്നാണ് ലക്ഷണ ശാസ്ത്രം വിലയിരുത്തുന്നത്. എന്നാല്‍ നുണക്കുഴിയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ കാത്തിരിക്കുന്നത് ദൗര്‍ഭാഗ്യകരമായ കാര്യങ്ങളായിരിക്കും എന്നും പറയപ്പെടുത്തുന്നത്.

\"\"

ലക്ഷണ ശാസ്ത്ര പ്രകാരം നുണക്കുഴി ഉള്ള പെണ്കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാരുടെ അമ്മമാര്‍ക്ക് അനുകൂലമായിരിക്കില്ല ഇത്തരം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് എന്നും വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഭര്‍തൃമാതാവിന്റെ മരണം സംഭവിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.

എന്നാൽ നുണക്കുഴിയുള്ള സ്ത്രീകള്‍ ലക്ഷണമൊത്ത ഭാര്യമാരായിരിക്കുമെന്നും ജ്യോതിഷം പറയുന്നുണ്ട്. നുണക്കുഴി ഉള്ള സ്ത്രീകൾ‍ ഭര്‍ത്താവിന്റെ അമ്മമാരുമായി ഒത്തുപോകില്ലെന്നും ഏറെ വൈകാതെ അവര്‍ക്ക് മരണം സംഭവിക്കുമെന്നും ജ്യോതിഷം പറയുമ്പോഴും ഇവർക്ക് മാത്രമായി ദാമ്പത്യ ജീവിതത്തിൽ ഏതാനും ചില പ്രത്യേകതകൾ ഉണ്ട്.

\"\"

വിഷ്ണു പുരാണം അനുസരിച്ച് കവിളില്‍ നുണക്കുഴിയുള്ള സ്ത്രീകള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതമുണ്ടായിരിക്കും എന്നും കവിളത്ത് നുണക്കുഴിയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ ദാമ്പത്യം ഏറെ നാള്‍ നീണ്ടുനില്‍ക്കുമെന്നും ജ്യോതിഷം പറയുന്നുണ്ട്. ഇത്തരത്തിൽ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും നുണക്കുഴിയുണ്ടെങ്കില്‍ ഇത് ജീനുകള്‍ വഴി അടുത്ത തലമുറയിലേയ്ക്ക് ഇത് കൈമാറുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കവിളത്ത് നുണക്കുഴികളുള്ള സ്ത്രീകള്‍ നല്ല ഭാര്യമാരായിരിക്കും എന്നും ഭര്‍ത്താക്കന്മാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇത്തരം സ്ത്രീകള്‍ കളങ്കമില്ലാത്തവരും ഓരോകാര്യങ്ങളും അന്വേഷിച്ച് കണ്ടുപിടിക്കാന്‍ കഴിവുള്ളവരുമായിരിക്കും എന്നും പറയപ്പെടുന്നു.

\"\"

ദമ്പതികള്‍ക്കിടയില്‍ പരസ്പര സ്നേഹവും ബഹുമാനവും ഉണ്ടാകുന്നതോടെ ദാമ്പത്യ ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ സഹായിക്കുന്നു. ഭര്‍ത്താവുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും നുണക്കുഴിയുള്ള സ്ത്രീകൾ എന്നും പറയപ്പെടുന്നു.‍

ജീവിതത്തോട് ആസക്തി അമിതമായി സൂക്ഷിക്കുന്നവരായിരിക്കും എന്നും കവിളില്‍ നുണക്കുഴിയുമായി ജനിക്കുന്ന പെണ്‍കുട്ടികളുടെ ജീവിതം ഇത്തരക്കാര്‍ക്ക് എപ്പോഴും നല്ല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക എന്നും പറയപ്പെടുന്നു. മനുഷ്യരില്‍ ജീനുകള്‍ക്ക് അനുസൃതമായാണ് നുണക്കുഴികള്‍ ഉണ്ടാകുന്നതെന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. 

\"\"

കവിളില്‍ നുണക്കുഴിയുള്ള സ്ത്രീകൾ പൊതുവെ ‍ തമാശ ഇഷ്ടപ്പെടുന്നവരായിരിക്കും എന്നും ജീവിതാവസാനം വരെ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും എന്നും പറയുന്നു. അതുകൊണ്ട് തന്നെ കവിളില്‍ നുണക്കുഴിയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ജീവിതം സന്തോഷപ്രദമാക്കാന്‍ സഹായിക്കും എന്നാണ് ജ്യോതിഷം വിലയിരുത്തുന്നത്.

നുണക്കുഴി ഉള്ളവർക്ക് പലപ്പോഴും പ്രായം കുറഞ്ഞേ തോന്നിക്കുകയുള്ളൂ എന്നതും ഇത്തരക്കാരുടെ പ്രത്യേകതയാണെന്ന് പറഞ്ഞുവെക്കുന്നു. പാരമ്പര്യമായി മുടിയും പൂച്ചക്കണ്ണും കിട്ടുന്നത് പോലെ തന്നെയാണ് നുണക്കുഴിയും ലഭിക്കുന്നത്. ഇത്തരക്കാരിൽ വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങളും ജനിതകപരമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. എന്നാൽ ഈ രീതിയിലല്ലാതെ ലഭിക്കുന്ന നുണക്കുഴികൾ ഒരു ഭാഗത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ.

Malu Sheheerkhan

Malu Sheheerkhan | Executive Editor