മലയാളം ഇ മാഗസിൻ.കോം

‘ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാൽ ഓർത്തു നോക്കിയേ…’ കാവ്യയ്ക്ക്‌ മുന്നറിയിപ്പുമായി ദിലീപ്‌

താര സുന്ദരി തമാന്നയോടൊപ്പം ജനപ്രിയ നായകൻ ദിലീപ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. ഈ മാസം 10നാണ് റിലീസ് ചെയ്തത്. ചിത്രം ആവേശത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്.

ഇപ്പോഴിതാ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിൽ നടൻ തൻ്റെ ഇളയമകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്. മീനാക്ഷിയെ പോലെ തന്നെ ഇളയ മകൾ മഹാലക്ഷ്മിയുന് വളരെ കുസൃതി നിറഞ്ഞ കുട്ടിയാണെന്ന് നടൻ പറയുന്നു.

YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ 5 മണ്ഡലങ്ങൾ ലക്ഷ്യമിട്ട്‌ BJP, പിന്നാലെ ‘പാലം പണിയും’ തുടങ്ങി

അച്ഛനെ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ, ഇനി ഇങ്ങോട്ടു വിളിക്കുമ്പോൾ ഫോൺ എടുക്കരുത് എന്ന് അമ്മ കാവ്യയെ ചട്ടം കെട്ടിയ കുഞ്ഞു മകളാണ് മഹാലക്ഷ്മി. ഫോൺ ക്യാമറ മാമാട്ടിക്ക് ഒരു ഹരമാണ്. ഫോൺ എടുത്ത് കളിക്കാനാണ് മഹാലക്ഷ്മിയ്ക്ക് ഏറെയിഷ്ടമെന്നും എന്നാൽ ഫോൺ കുട്ടികൾക്ക് കളിക്കാനുള്ളതല്ല എന്നു പറഞ്ഞ് ആളെ പേടിപ്പിച്ചു വച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

“ഒരു ദിവസം കാവ്യ എനിക്കൊരു വീഡിയോ അയച്ചു തന്നു. നമ്മളില്ലാത്തപ്പോള്‍ ഇവളുടെ പരിപാടി ഇതാണ് എന്നും പറഞ്ഞ്. ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത് അതിന് മുന്നില്‍ നിന്ന് ഹായ് ഗയ്‌സ്, അയാം മഹാ ലക്ഷ്മ, മാമാട്ടി എന്നൊക്കെ പറയുകയാണ്….”

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen

“തമാശ എന്താണെന്നു വച്ചാൽ, വീഡിയോയുടെ പിറകിലായി കാവ്യയുടെ അച്ഛൻ എണ്ണയൊക്കെ തേച്ചു കുളിച്ച് തോർത്തികൊണ്ട് പോവുന്നത് കാണാം… ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍ ഓർത്തുനോക്കിയേ… നീ ശ്രദ്ധിച്ചോട്ടോ ഇവളെ എന്ന് ഞാൻ കാവ്യയോട് പറഞ്ഞു. പിള്ളേര് ഒപ്പിക്കുന്ന ഓരോ പരിപാടികളേ,” ദിലീപിന്റെ വാക്കുകൾ.

YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്ക്‌ Diabetes ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? What is Pre Diabetic Stage? നിസാരമാക്കരുത്‌ ഈ ലക്ഷണങ്ങൾ

Avatar

Staff Reporter