19
August, 2018
Sunday
11:05 AM
banner
banner
banner

സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ദിലീപിന്റെ നിർണ്ണായക നീക്കം: ഒപ്പം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയും ഒരുങ്ങുന്നു?

മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു കൊച്ചിയിൽ യുവനടിയ്ക്ക് നേരെ ഉണ്ടായ ആക്രമണവും തുടർന്നുണ്ടായ ദിലീപിന്റെ അറസ്റ്റും. ദിലീപ് നിരപരാധി ആണെന്ന് വാദിക്കുന്നവർ അന്ന് മുതലേ സിനിമാ ലോകത്ത് തന്നെ ഉണ്ട്. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നും കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദിലീപ് തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

സാഹചര്യങ്ങൾ മനസ്സിലാക്കി തനിക്ക് എതിരെ നടന്ന ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ നീതിയുക്തമായ ഒരു അന്വേഷണം വേണമെന്നാണ് ദിലീപിന്റെ ആവശ്യം. നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ ജാമ്യത്തിൽ ആണ് ദിലീപ്. ഈ കേസിന്റെ വിചാരണ നടപടികള്‍ കോടതി തുടങ്ങാനിരിക്കെയാണ് സി.ബി.ഐ. അന്വേഷണം ആവശ്യപെട്ടുകൊണ്ടുള്ള ദിലീപിന്റെ നീക്കം.

ഇതിനു മുൻപ് ദിലീപ് ജയിലിൽ ആയിരുന്ന സമയത്ത് ഇതേ ആവശ്യവുമായി ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷെ അന്വേഷണം സാധ്യമാക്കുന്ന രീതിയിൽ സര്‍ക്കാരില്‍നിന്ന് ഒരു രീതിയിലും ഉള്ള അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ദിലീപ് വീണ്ടും ഇത്തരത്തിൽ ഒരു അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഇതോടൊപ്പം ഈ സംഭവത്തോട് കൂടി മലയാള സിനിമയിൽ തന്റെ നഷ്ടപ്പെട്ടുപോയ ഇമേജ് തിരിച്ചു പിടിക്കുവാനും ദിലീപ് ശ്രമിക്കുന്നുണ്ട്. സിനിമാ ലോകത്തേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണു ദിലീപ് എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഇനി സംവിധായക വേഷം കൂടി അണിയാനുള്ള തയാറെടുപ്പിലാണു എന്ന രീതിയിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്.

തിരിച്ചു വരവിൽ മമ്മൂട്ടിയെ നായകനാക്കി ദിലീപ് ഉടന്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായും പറയുന്നു. എന്നാൽ ദിലീപിന്റെ ഭാഗത്ത്‌ നിന്നും ഇതേക്കുറിച്ച് ഒരു ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.

RELATED ARTICLES  തനിക്ക് സഹായമായി കിട്ടിയ ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഹനാൻ!
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments