മലയാളം ഇ മാഗസിൻ.കോം

ഇനി ദിലീപിന്റെ ഊഴം! നിർണ്ണായക നീക്കവുമായി ദിലീപ് ഹൈക്കോടതിയിലേക്ക്?

ദിലീപ് തയ്യാറെടുപ്പിലാണ് എന്നതാണ് കിട്ടുന്ന വാര്‍ത്തകള്‍. അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ ദിലീപ് അത് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് എക്സ്പ്രസ് കേരള ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

നടിയെ തട്ടിക്കൊണ്ട് പോകാന്‍ ഗൂഡാലോചന നടത്തി എന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇത് തെളിയിക്കുവാന്‍ ആവശ്യമായ സാക്ഷി മൊഴികളോ സാഹചര്യ തെളിവുകളോ ഇത് വരെയും ശേഖരിക്കുവാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

മുന്നോറോളം സാക്ഷികള്‍ ഉണ്ടാകും എങ്കിലും ഇവരില്‍ ആരും തന്നെ ഗൂഡാലോചന നടന്നതായി അറിയുകയോ കാണുകയോ അതില്‍ പങ്കാളിയാവുകയോ ചെയ്തവരല്ല. ആകെയുള്ള തെളിവ് പള്‍സര്‍ സുനിയെന്ന ക്രിമിനലിന്‍റെ മൊഴിയാണ്. അന്വേഷണ സംഘം മാപ്പ് സാക്ഷിയാക്കാന്‍ പോകുന്ന ആളിനും ഗൂഡാലോചനയെ കുറിച്ച് അറിവില്ല. ഇയാളും സുനിയുടെ സംഘത്തിലെ ആളാണ്.

ഈയവസരത്തിലാണ് ദിലീപ് ശക്തമായി തിരിച്ചടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. തനിക്കെതിരെ നടന്ന ഒരു ഗൂഡാലോചന ആണിതെന്നും അതിന് കാശ് കൊടുത്താല്‍ എന്തും ചെയ്യുന്ന ക്രിമിനലായ പള്‍സര്‍ സുനിയെ ഉപയോഗിക്കുകയാണ് ചെയ്തതെന്നും പോലീസിന്‍റെ കുറ്റപത്രം കാട്ടി തന്നെ വാദിച്ച് തെളിയിക്കുവാന്‍ ദിലീപിനാകും.

പോലീസിനെ പ്രതിസന്ധിയില്‍ ആക്കുന്നതും ഈ സാധ്യതയാണ്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം ‍ സി.ആര്‍.പി.സി 482 വകുപ്പ് പ്രകാരം ദിലീപ് കോടതിയെ സമീപിച്ചാല്‍ കേസ് ഒരുപക്ഷേ തിരിഞ്ഞ് കടിക്കും എന്ന് അന്വേഷണ സംഘവും ഭയക്കുന്നു.

എങ്ങനെയെങ്കിലും കേസില്‍ നിന്നും ഒഴിവാകുകയല്ല ദിലീപിന്‍റെ ലക്ഷ്യം എന്നാണ് വിവരം. തനിക്കെതിരെ നിന്നവരെ കുടുക്കുക തന്നെയാണ് താരം ഉദ്ദേശിക്കുന്നത്. അതില്‍ സാക്ഷികള്‍ മുതല്‍ ചില മാധ്യമങ്ങള്‍ വരെ ഉള്‍പ്പെടുന്നു. വെറും മാനനഷ്ടക്കേസ് കാണിച്ച് ഭയപ്പെടുത്തലല്ല, ക്രിമിനല്‍ കേസ് തന്നെ ഇവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നല്‍കാനാണത്രെ ദിലീപ് ക്യാംമ്പ് ആലോചിക്കുന്നതെന്നും എക്സ്പ്രസ് കേരളയുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com