മലയാളം ഇ മാഗസിൻ.കോം

പിണക്കത്തിലായ രണ്ടു പേർ വീണ്ടും ഒന്നിക്കുമ്പോൾ CID മൂസ 2 നടക്കും: ഒടുവിൽ ആ സൂചന നൽകി ദിലീപ്

നമ്മുടെ വീട്ടിൽ ഒരു സംവിധായകനെ കിട്ടി എന്ന് ഇനി പറയാമെന്ന് നടൻ ദിലീപ്. താരത്തിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന തട്ടാശ്ശേരി കൂട്ടം എന്ന സിനിമയുടെ പ്രസ് മീറ്റിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

സിനിമയിലെ തന്റെ ചുമതലയും താരം വ്യക്തമാക്കി. ഈ സിനിമയിൽ എന്റെ ജോലി നിർമാതാവാണ്. അർജുൻ അശോകൻ എന്ന ആളെ ഞാൻ അവന്റെ കുട്ടിക്കാലം മുതൽ കണ്ടുകൊണ്ടിരിക്കുന്നതാണ്. കുടുംബവുമായും വളരെ അടുത്തബന്ധമുണ്ട്. അനിയൻ കഥയുമായി വന്നപ്പോൾ ഞാൻ ആദ്യ ചോദിച്ചു, ആരെയൊക്കയാണ് മനസ്സിൽ കാണുന്നതെന്ന്. അർജുന്റെ പേര് പറഞ്ഞപ്പോൾ ഞാൻ അർജുനെ വിളിച്ചു. ‘ചേട്ടൻ എപ്പോഴാന്ന് പറഞ്ഞാൽ മതി ചേട്ടാ, ഞാൻ വരാം’ എന്നായിരുന്നു അർജുൻ പറഞ്ഞത്.അത് വേണ്ടി നീ കഥ ആദ്യം കേട്ടിട്ട് ഇഷ്ടപ്പെട്ടാൽ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. – ദിലീപ് പറയുന്നു.

വലിയ കാൻവാസിൽ എല്ലാ ചേരുവകളും ചേർത്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം എന്ന് ദിലീപ് സാക്ഷ്യപ്പെടുത്തുന്നു. അനൂപ് സിനിമ സംവിധാനം ചെയ്യാൻ പോയപ്പോൾ ആദ്യം ചെയ്തത് വേറെ വീട് വാടകയ്ക്ക് എടുത്തു. കാരണം പടത്തിന് എന്തെങ്കിലും പറ്റിയാൽ വീട്ടിലേക്ക് വരണ്ടല്ലോ. എന്നാൽ സിനിമ മുഴുവൻ കണ്ട ശേഷം എനിക്കു പറയാം, നമ്മുടെ വീട്ടിൽ പുതിയൊരു സംവിധായകനെ കൂടി കിട്ടി എന്ന്. – താരം തുടർന്നു.

ഒരു സംവിധായകന് വേണ്ടുന്ന ഏറ്റവും വലിയ ക്വാളിറ്റി കഥ പറഞ്ഞ് മറ്റൊരാൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണെന്നും, എന്നാൽ, വീട്ടിലെ കുഞ്ഞുങ്ങൾക്കുപോലും കഥ പറഞ്ഞു കൊടുക്കാത്ത ആളാണ് അനൂപ് എന്നും താരം പറയുന്നു. അനൂപിന്റെ അവസ്ഥ കൊണ്ടാണ് ഈ സിനിമയുടെ കഥ പറയാൻ താൻ എത്തിയതെന്നും ചിരിക്കിടയിൽ താരം വെളിപ്പെടുത്തി. 

നല്ല കഥകൾ വന്നാൽ തീർച്ചയായും അനിയനൊപ്പം സിനിമ ചെയ്യുമെന്നും ദിലീപ് പറയുന്നു. അച്ഛൻ പോയതിനു ശേഷം അവന്റെ ചേട്ടന്റെ സ്ഥാനത്തും അച്ഛന്റെ സ്ഥാനത്തും നിൽക്കുന്ന ഒരാളാണ് ഞാൻ. എന്റെ അനിയൻ ഒരു കാര്യം പറയുമ്പോൾ നമ്മളതിനു കൂടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. 

YOU MAY ALSO LIKE THIS VIDEO, അപൂർവ്വങ്ങളിൽ അപൂർവ്വം, ഒറ്റപ്രസവത്തിൽ 3 പശുക്കിടാങ്ങൾ, പത്തനംതിട്ടയിലെ വൈറൽ അമ്മപശുവും കുഞ്ഞുങ്ങളും ഇതാ

പറക്കും പപ്പൻ വലിയ പ്രോജക്ട് ആണ്. ഒരുപാട് അഭിനേതാക്കൾ ഉള്ള സിനിമയാണ്. സ്റ്റോറി ബോർഡ് ഒക്കെ വച്ചാണ് ആ സിനിമ ചെയ്യുന്നത്. വലിയ പ്രതീക്ഷയുണ്ട്. പ്രൊഫസർ ഡിങ്കൻ സിനിമ വീണ്ടും തുടങ്ങാനുള്ള പദ്ധതിയുണ്ട്. ടിനു പാപ്പച്ചനുമായി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു.

റൺവേ 2, സിഐഡി മൂസ 2 എന്നീ സിനിമകൾ വരണമെന്നത് എന്നേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് പ്രേക്ഷകരാണ്. പക്ഷേ അതിന്റെ ആദ്യ ഭാഗം എഴുതിയ തിരക്കഥാകൃത്തുക്കൾ പിരിഞ്ഞ് രണ്ട് വഴിക്കായി. അവരെ ഇപ്പോൾ ഒന്നിപ്പിക്കാൻ നടക്കുകയാണ് ഞാനും ജോണിയും ജോഷി സാറും.’’ ദിലീപ് പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO, ഒരേ സമയം കൗതുകവും ഭക്തിയും നിറയ്ക്കുന്ന മോഹൻലാലിന്റെ പാദമുദ്രയിലുള്ള ഓച്ചിറ കാള

Avatar

Staff Reporter