മലയാളം ഇ മാഗസിൻ.കോം

സൂപ്പർതാരങ്ങൾ പണികൊടുത്ത ദിലീപ്‌ സ്വന്തമാക്കിയത്‌ മലയാളത്തിൽ ഒരു നടനും നേടാനാകാത്ത അപൂർവ്വ നേട്ടം

മലയാള സിനിമാ ലോകം ഇന്നോളം ചര്‍ച്ച ചെയ്യാത്ത പല കാര്യങ്ങളും ദിലീപ് സിനിമകള്‍ ചര്‍ച്ച ചെയ്തു. നായക സങ്കല്പത്തില്‍ ചിന്തിക്കാന്‍ പോലും ആകാത്ത കഥാപാത്രം ആയിരുന്നു ചാന്തുപൊട്ട് എന്ന ചിത്രത്തിലെ രാധ എന്ന രാധാകൃഷ്ണന്‍. കുഞ്ഞിക്കൂനനും പച്ചക്കുതിരയും എല്ലാം തന്നെ  വെല്ലുവിളികള്‍ ഒരുപാട് നിറഞ്ഞ കഥാപാത്രങ്ങള്‍ ആയിരുന്നു. മലയാള സിനിമയില്‍ ജനപ്രിയ നായകന്‍ എന്ന സ്വന്തം ഇരിപ്പിടം രൂപപ്പെടുത്തുവാനും ദിലീപിനായി.

മലയാള സിനിമാ ലോകത്ത് പല പുതുമകളും കൂട്ടായ്മകളും രൂപപ്പെടുത്തുവാനും ദിലീപ് എന്ന നടന് കഴിഞ്ഞു.  സിനിമകളില്‍ നിന്നും പുറത്ത് പോയ പഴയ കാല ചലച്ചിത്ര പ്രവര്‍ത്തകരെ സഹായിക്കുവാനും സംരക്ഷിക്കാന്‍ ശ്രമിക്കുവാനും മുന്‍കൈയെടുത്തവരില്‍ പ്രധാനിയും ദിലീപ് ആയിരുന്നു.

മലയാള ചലച്ചിത്ര ലോകത്ത് മിന്നിത്തിളങ്ങിയ രണ്ട് താരങ്ങളെ ജീവിതത്തില്‍ നായികമാര്‍ ആക്കുവാനും ദിലീപിനായി. തന്‍റെ സിനിമകളില്‍ നായികയായി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ മഞ്ചു വര്യരെയാണ് ദിലീപ് ആദ്യം ഭാര്യയാക്കിയത്. പതിനാല് വര്‍ഷത്തോളം നീണ്ട ആ ദാമ്പത്യം അവസാനിച്ച ശേഷമാണ് കാവ്യാ മാധവനെ ദിലീപ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. അപ്പോഴേക്കും ദിലീപ് – കാവ്യാ ജോടികള്‍ മലയാള സിനിമക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.

മലയാള സിനിമയില്‍ ഒരിക്കലും കേട്ട് കേള്‍വി പോലുമില്ലാത്ത ചില കാര്യങ്ങളിലും ദിലീപിന്‍റെ പേര് ഉള്‍പ്പെട്ടു. മലയാളത്തിലെ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു അതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൊട്ടേഷന്‍ നല്‍കി എന്ന കുറ്റം ദിലീപിന് മേല്‍ ചുമത്തപ്പെട്ടു. മലയാള സിനിമയിലെ സമാനതകള്‍ ഇല്ലാത്ത ഒരു സംഭവം ആയിരുന്നു ഒരു നടി ആക്രമണത്തിനു വിധേയയാകുന്നതും അതിന്‍റെ പേരില്‍ ഒരു പ്രധാന നടന്‍ അറസ്റ്റില്‍ ആകുന്നതും.

ഈ  കേസിന്‍റെ പേരില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. എണ്‍പത്തി അഞ്ചു  ദിവസങ്ങളാണ് ജാമ്യം ലഭിക്കാതെ ജയിലില്‍ ദിലീപിന് കഴിയേണ്ടി വന്നത്. മലയാള സിനിമയില്‍ ഒരു നായക നടന്‍ ഇത്രയും ദിവസങ്ങള്‍ ജാമ്യമില്ലാതെ അകത്ത് കിടന്നിട്ടില്ല.

ഈ കേസിന്‍റെ പേരില്‍ താര സംഘടന അമ്മ , ദിലീപിനെ പുറത്താക്കി. ഒരു പ്രമുഖ നടനെതിരെ ഇത്തരം ഒരു നടപടിയും ആദ്യത്തെ സംഭവം ആയിരുന്നു.

ഇപ്പഴിതാ, താര സംഘടനയില്‍ ഇല്ലാത്ത ഒരു നടന്‍റെ സിനിമ തീയറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്നു. രാമലീല എന്ന ചിത്രം ഇരുപ്പത്തിയഞ്ചു കോടി രൂപ കളക്ഷന്‍ നേടി (അനൗദ്യോഗിക കണക്ക്‌) മുന്നോട്ട് പോകുമ്പോള്‍ ദിലീപ് മലയാള സിനിമയില്‍ മറ്റൊരു ചരിത്രം എഴുതുകയാണ്. താര സംഘടനയില്‍ ഇല്ലാത്ത താരത്തിന്‍റെ ചിത്രം തരംഗം തീര്‍ക്കുന്നു എന്ന പുതിയ ചരിത്രം. മറ്റൊരു നടനും തകർക്കാൻ കഴിയാത്ത അത്യപൂർവ്വ റിക്കോർഡാണ് ദിലീപ്‌ ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്‌. സംഘടനകൾ അല്ല പ്രേക്ഷകർ ആണ് മലയാള സിനിമയുടെ നട്ടെല്ല് എന്ന് അടിവരയിട്ട്‌ പറയുകയാണ് ഈ നേട്ടമെന്ന് ദിലീപ്‌ അനുകൂലികൾ പറയുന്നു.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com

dileep-ramaleela-25cr

Avatar

Staff Reporter