മലയാളം ഇ മാഗസിൻ.കോം

മുഖ്യമന്ത്രി പിണറായി വിജയനും ദിലീപും 16ന്‌ ശബരിമലയിൽ, കൂടിക്കാഴ്ചയുടെ കാര്യങ്ങൾ ഇങ്ങനെ!

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം പതിനാറിന് മലകയറും. സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് തറക്കല്ലിടാനാണ് മുഖ്യമന്ത്രി ശബരിമലയില്‍ എത്തുന്നത്. പതിനാറിന് ശബരിമലയില്‍ എത്തുന്ന പിണറായി വിജയന്‍ പതിനേഴിന് സര്‍ക്കാരിന്‍റെ അതിഥി മന്ദിരത്തിന് തറക്കല്ലിടും. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ശബരിമലയില്‍ പോകുകയും പടിചവിട്ടി സന്നിധാനത്തില്‍ ദര്‍ശനം നടത്തുമോ എന്നതാണ് കേരളം കാത്തിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന മുഖ്യമന്ത്രി മണ്ഡലകാലത്തും മകരവിളക്ക് സമയത്തേക്കും ക്രമീകരിക്കുന്ന സുരക്ഷകള്‍ സംബന്ധിച്ച് അവലോകന യോഗത്തിലും പങ്കെടുക്കും.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ വിവാദങ്ങളില്‍ പെട്ടിരുന്നു. എന്നാല്‍ അത്തരം വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശന വേളയില്‍ ഉണ്ടാകുമോ എന്നതാണ് പലരും ഉറ്റ് നോക്കുന്നത്. ദൈവവിശ്വാസം ഇല്ലെന്ന് പറയുന്ന പലരും ശ്രീകോവില്‍ കാണുമ്പോള്‍ കൈകൂപ്പി തൊഴുന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനവും വന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടിയാകും.

ഇതേ ദിവസം തന്നെ നടന്‍ ദിലീപും സന്നിധാനത്ത് എത്തും എന്നാണ് വാര്‍ത്തകള്‍ . എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ സാധ്യത വളരെ കുറവാണ്. ചില ഭരണകക്ഷി നേതാക്കള്‍ ദിലീപിന് വേണ്ടി പരസ്യമായി രംഗത്ത് വന്നത് ഭരണ കക്ഷിയെ ചെറുതായി പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കുറ്റാരോപിതനായി ജാമ്യത്തില്‍ കഴിയുന്ന ദിലീപുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ചക്ക് തയ്യാറായേക്കില്ല.

അതേസമയം ദിലീപിനും ഇപ്പോള്‍ മുഖ്യമന്ത്രിയെ കാണുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. കേസിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉയരാന്‍ മാത്രമേ ഇത്തരം ഒരു കൂടിക്കാഴ്ച്ച കൊണ്ട് ഇടയാക്കു.

ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് ദിലീപ് ശബരിമലയില്‍ എത്തുന്നത്.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com