23
March, 2019
Saturday
04:00 AM
banner
banner
banner

ദിലീപിനെതിരെ പ്രചരിക്കുന്നത്‌ വ്യാജ വാർത്തയെന്ന്, തെളിവു സഹിതം തുറന്നടിച്ച്‌ ആരാധകർ രംഗത്ത്‌

ഒന്നരമാസത്തെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ ജർമനിയിലേക്ക്‌ പോകണമെന്ന് ആവശ്യപ്പെട്ട്‌ ദിലീപ്‌ കോടതിയുടെ അനുമതി തേടിയെന്ന വാർത്ത തെറ്റാണെന്ന് ദിലീപ്‌ ആരാധകർ. ദിലീപ്‌ ഓൺലൈൻ പേജിലാണ് ദിലീപിനെതിരെ മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തയെക്കുറിച്ച്‌ വിശദീകരിച്ചിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

മനോരമ ഉൾപ്പടെ ഉള്ള പ്രമുഖ വാർത്താ സൈറ്റുകളിൽ വന്ന “ഞെട്ടിപ്പിക്കുന്ന” വാർത്തയാണ് ദിലീപ് ഷൂട്ടിംഗ് ആവശ്യത്തിന് ഒന്നര മാസത്തേക്ക് ജർമനിയിൽ പോകാൻ അനുമതി തേടി കോടതിയെ സമീപിച്ചു എന്നത്. മാധ്യമ ധർമ്മം എന്നത് ആരെങ്കിലും തരുന്ന നുണകൾ അതേപോലെ റിപ്പോർട്ട് ചെയ്യുക എന്നതല്ല.

കിട്ടിയ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ചു ബോധ്യപ്പെട്ട ശേഷം റിപ്പോർട്ട് ചെയ്യുക എന്നതാണ്. ഈ വാർത്ത സത്യമാണോ എന്നറിയാൻ കോടതിയിലെ രേഖകൾ ഒന്ന് പരിശോധിച്ചാൽ മാത്രം മതിയാവും. ഈ വാർത്തകൾ കോടതിയിൽ നിന്നുള്ള റിപ്പോർട്ടിങ് അല്ല, ദിലീപിന് എതിരെ പ്രവർത്തിക്കുന്ന ചില കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടിങ് ആണ് ഈ നടക്കുന്നത്.

ദിലീപിന് എതിരെ മാധ്യമ ഗൂഢാലോചന നടക്കുന്നു എന്നതിനുള്ള തെളിവുകൾ ആണ് ഈ വാർത്തകൾ. കോടതി റിപ്പോർട്ടിങ്ങിനു വേണ്ടി ലക്ഷങ്ങൾ മുടക്കുന്ന ഈ മാധ്യമ സ്ഥാപനങ്ങൾക്ക് ഇതിന്റെ സത്യാവസ്ഥ കോടതിയിൽ നിന്ന് അറിയുക എന്നത് അത്ര ബുദ്ധിമുട്ടാണോ? ഇന്നലെ വൈകിട്ട് ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്കിൽ ഇട്ട വാർത്ത അതേപോലെ പിറ്റേന്നത്തെ മനോരമയിൽ വരുന്നത്.

മനോരമ പോലെ ഒരു വലിയ മാധ്യമ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണ്. ഏഷ്യാനെറ്റിന്റെ നുണകൾ എങ്ങനെ ആണ് മനോരമക്ക് വർത്തയാകുന്നത്? ഏഷ്യാനെറ്റിന്റെ നുണ മനോരമയ്ക്ക്‌ വാർത്തയാവുന്നതിനു പിന്നിലെ മാധ്യമ ഗൂഢാലോചന തിരിച്ചറിയുക.

ദിലീപിന് എതിരെ വാർത്തകൾ കൊടുത്തു ജനവികാരം തിരിക്കാൻ ഉള്ള വിഫലമായ ശ്രമങ്ങൾ ആണ് ഈ നടക്കുന്നത്. ദിലീപ് ജർമനിയിൽ ഷൂട്ടിങ്ങിനു പോകുന്നില്ല. ഒന്നര വര്ഷം മുന്നേ ഷൂട്ട് തുടങ്ങിയ പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി ബാങ്കോക്കിൽ ആണ് പോകുന്നത്. ദിലീപ് പോകുന്നത് ഈ വാർത്തകളിൽ പറയുന്നപോലെ ഡിസംബർ 15 നു അല്ല. ഈ മാസം പകുതിയോടെയാണ് അദ്ദേഹം പോകുന്നത്.

ദിലീപ് പോകുന്നത് കോടതിയുടെ അനുമതിയോടെ ആണ്. ഈ യാത്രകൾക്ക് കോടതി അദ്ദേഹത്തിന്റെ പാസ്പോര്ട്ട് തിരികെ നൽകിയിട്ടുണ്ട്. അത് കണ്ടു വെപ്രാളപ്പെട്ട് വ്യാജവാർത്ത പടച്ചു വിട്ടിട്ടു ഒരു കാര്യവും ഇല്ല. ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ക്യാഷ് തരുന്ന സ്ത്രോതസ്സുകളെ വിശ്വസിക്കാതെ സത്യത്തെ കണ്ടെത്താൻ ഇനിയെങ്കിലും ശ്രമിക്കൂ.

·
[yuzo_related]

Comments



Related Articles & Comments