മലയാളം ഇ മാഗസിൻ.കോം

ജാമ്യം കിട്ടിയ ദിലീപ് വീട്ടിൽ വെറുതെയിരിക്കുന്നില്ല! താരത്തിന്റെ നീക്കങ്ങൾ ഇങ്ങനെ!

ദിലീപ് ജയിലിലായതിനെ തുടര്‍ന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം ആയിരുന്നു രാമലീല. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് വലിയ അനിശിതത്വം ഉണ്ടായിരുന്നു എങ്കിലും ഒടുവില്‍ ചിത്രം തീയറ്ററുകളില്‍ എത്തുകയും വന്‍ വിജയമാകുകയും ചെയ്തിരുന്നു.

ഈ സമയത്തൊന്നും ചര്‍ച്ചകളില്‍ ഇടം പിടിക്കാതെ പോയ ചിത്രമാണ് കമ്മാര സംഭവം. രാമലീലയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ആയിരുന്നു ദിലീപിന്‍റെ അറസ്റ്റ്. എന്നാല്‍ ദിലീപിന്‍റെ അറസ്റ്റ് മൂലം ചിത്രീകരണം എങ്ങനെ മുന്നോട്ട് പോകും എന്ന് അറിയാതെ അനിശ്ചിതത്വത്തിലായ സിനിമയാണ് കമ്മാര സംഭവം. ദിലീപ് നായകനായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ ആയിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ തമിഴ്നാട്ടിലേക്ക്   യാത്ര തിരിക്കാന്‍ തയാറെടുക്കുന്നു എന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നു.

എന്നാല്‍ ഇത് അത്ര എളുപ്പമാകില്ല എന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം . ദിലീപ് ജാമ്യം ലഭിച്ച് ജയിലിനു പുറത്ത് വന്നു എങ്കിലും ഇപ്പോഴും കേസില്‍ പ്രതിയാണ് എന്നും സംസ്ഥാനത്തിന് പുറത്ത് പോകണം എങ്കില്‍ കോടതിയുടെ അനുവാദം വാങ്ങേണ്ടി വരും എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കേസിലെ മുന്നൂറോളം സാക്ഷികളില്‍ പലരും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ആകും എന്നും ഇവരെ സ്വാധീനിക്കാന്‍ അവിടെവച്ച് ശ്രമം നടക്കും എന്നുമുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കോടതി ദിലീപിന് തമിഴ്നാട്ടില്‍ പോകാന്‍  അനുമതി നല്‍കില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രതീഷ്‌ അമ്പാട്ട്  സംവിധാനംചെയ്യുന്ന കമ്മാര സംഭവം നിര്‍മ്മിക്കുന്നത് ഗ്രാന്‍ഡ്‌ ഫിലിംസ് ആണ്. ദിലീപ് ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമാണ് കമ്മാര സംഭവം എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിലീപ് അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുടക്ക് മുതല്‍ ഉള്ള ചിത്രമാണ് കമ്മാര സംഭവം.  നാല് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്‌. തമിഴ് നടന്‍ സിദ്ധാര്‍ത്തും ഇതില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നമിത പ്രമോദാണ് നായിക. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത്. രസികന്‍ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ദിലീപ് അഭിനയിക്കുന്ന ചിത്രമാണ് കമ്മാര സംഭവം.

മികച്ച കഥയാണിത് എന്നും ചിത്രീകരണ മികവും ഈ സിനിമയെ വ്യത്യസ്ഥമാക്കും എന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധം ഉള്‍പ്പെടെയുള്ള ചരിത്ര സംഭവങ്ങളെ  ഉള്‍പ്പെടുത്തിയാണ് കമ്മാര സംഭവം കഥ പറയുന്നത്.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com