19
December, 2018
Wednesday
09:37 AM
banner
banner
banner

ദുബായിലെ ദേ പുട്ട് സൂപ്പർ ഹിറ്റ്: ദിലീപ് കാരണം മറ്റു ഹോട്ടലുകൾക്കും നേട്ടം, കാരണം ഇതാണ്‌

ദുബായിലെ ഭക്ഷണ പ്രിയരായ പ്രവാസി മലയാളികൾ ഏറെ ആവേശത്തോടെയാണ്‌ നടൻ ദിലീപും സംഘവും ചേർന്ന് ആരംഭിച്ച ദെ പുട്ടിനെ വരവേറ്റത്. കരാമയിലെ പിരമിഡ് ബിൽഡിംഗിനു സമീപത്ത് പ്രധാന റോഡിൽ ഉള്ള റസ്റ്റോറന്റ് ആരംഭിച്ച് ഒരു ആഴ്ചക്കുള്ളിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്‌. വൈവിധ്യമാർന്ന പുട്ടിന്റെ വലിയ ഒരു സ്രേണിതന്നെ അവർ ഒരുക്കിയിട്ടുണ്ട്. പുട്ടടിക്കുവാൻ വരുന്നവരിൽ മലയാളികൾ മാത്രമല്ല മറുനാട്ടുകാരും ഉണ്ട്.

കുടുമ്പമൊത്ത് വരുന്നവർക്ക് ആസ്വദിച്ചു ഭക്ഷണം കഴിക്കുവാൻ സൗകര്യപ്രദമായ രീതിയിലാണ്‌ സീറ്റുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ടേബിളുകൾ തമ്മിൽ നല്ല അകലം ഉണ്ട്. മികച്ച ഇന്റീരിയറാണ്‌ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന ദിവസവൂം തൊട്ടടുത്ത ദിവസങ്ങളിലും ഭക്ഷണം കഴിക്കുവാനെത്തിയവരുടെ തിരക്ക് മൂലം റോഡിൽ വലിയ തിരക്കാണ്‌ അനുഭവപ്പെട്ടത്. റെസ്റ്റോറന്റിനു മുമ്പിൽ ആളുകൾ തിക്കും തിരക്കും കൂട്ടുന്നത് കണ്ട് എന്താണ്‌ സംഭവം എന്ന് അറിയാനായി ഇതര നാട്ടുകാരും എത്തി.

ആളുകളെ നിയന്ത്രിക്കുവാനായി ടോക്കൺ സമ്പ്രദായമാണ്‌ ദേ പുട്ടിന്റെ മാനേജ്മെന്റ് ഒരുക്കിയിരിക്കുന്നത്. അകത്ത് കയറിക്കൂടിയവർ സമയം എടുത്ത് ഭക്ഷണം ആസ്വദിക്കുമ്പോൾ പുറത്ത് തങ്ങളുടെ ഊഴം കാത്തിരിക്കുന്നവരുടെ വലിയ നിര തന്നെ കാണാം. ആദ്യ ദിവസങ്ങളിൽ രണ്ടുമണിക്കൂറിലധികം ക്ഷമയോടെ കാത്തിരുന്നവർ ഉണ്ട്. നിശ്ചിത ടോക്കൺ കഴിഞ്ഞാൽ പിന്നെ വരുന്നവർക്ക് നല്കുന്നില്ല. എതിർ വശത്ത് പാർക്കിംഗ് സൗകര്യം ഉള്ളതിനാൽ പലരും ടോക്കൺ എടുത്ത് വാഹനങ്ങളിൽ വിശ്രമിക്കുന്നത് കാണാമായിരുന്നു.

സൂപ്പർ താര ചിത്രങ്ങൾക്ക് ടിക്കറ്റ് ലഭിക്കാതെ വരുമ്പോൾ ഏതായാലും വന്നതല്ലെ എന്ന് കരുതി തൊട്ടടുത്തുള്ള തീയേറ്ററിൽ മറ്റേതെങ്കിലും സിനിമക്ക് കേറുന്നത് പോലെ ദേ പുട്ടിൽ നിന്നും ഭക്ഷണം കഴിക്കുവാൻ വന്നിട്ട് തിരക്ക് മൂലം അവസരം ലഭിക്കാത്തവർ തൊട്ടടുത്തുള്ള റസ്റ്റോറന്റുകളിലേ ആശ്രയിക്കുന്നതും പതിവാണ്‌. ഇത് മൂലം മറ്റു പല റസ്റ്റോറന്റുകൾക്കും കച്ചവടം വർദ്ധിച്ചതായാണ്‌ സൂചന. ദെ പുട്ട് വരുന്നതോടെ മറ്റുള്ളവർക്ക് വ്യാപാരം കുറയുമോ എന്ന ആശങ്ക ചിലർ പ്രകടിപ്പിച്ചിരുന്നു എന്നാൽ അത്തരം പ്രതീക്ഷകളിൽ  നിന്നും വിഭിന്നമായ അനുഭവമാണ്‌ കരാമയിൽ കാണുന്നത്.

ഉച്ചക്ക് 12 മുതൽ 4 മണിവരെയും വൈകീട്ട് 7 മുതൽ 12 വരെയുമാണ്‌ ആദ്യവാരം ദെ പുട്ടിന്റെ പ്രവർത്തന സമയം ക്രമീകരിച്ചിരുന്നത്. അവധി ദിവസങ്ങളിൽ ഷാർജ, അലൈൻ അജ്മാൻ അബുദാബി എന്നീ എമിറേറ്റുകളിൽ നിന്നു പോലും ദെ പുട്ടിലെ പുട്ടിന്റെ സ്വാദ് നുകരുവാൻ ആളുകൾ എത്തുന്നുണ്ട്. പാർട്ണർമരുടെ അമ്മമാർ ചേർന്നാണ്‌ ദെ പുട്ടിന്റെ ഉദ്ഘാടനത്തിനു ഉദ്ഘാടനം നിർവ്വഹിച്ചത്. നാദിർഷയും ദിലീപും നാട്ടിൽ നിന്നും എത്തിയിരുന്നു. സുഹൃത്തുക്കളൂം ആരാധകരും ഹർഷാരവത്തോടെയായിരുന്നു ദിലീപിനെ എതിരേറ്റത്.

മലയാള സിനിമക്കാർക്കിടയിൽ നിന്നും വ്യത്യസ്ഥമായ ഒരു റസ്റ്റോറന്റ് എന്ന ആശയം കൊണ്ടുവന്ന് വിജയിപ്പിച്ചത് ദിലീപും നാദിർഷയും അടങ്ങുന്ന കൂട്ടുകെട്ടാണ്‌. ജനപ്രിയമായ ദെ പുട്ടിന്റെ പുതിയ ശാഖകൾ യു.എ.ഇയിൽ മറ്റിടങ്ങളിലും ആരംഭിക്കണമെന്നാണ്‌ ആരാധകരുടേയും ഭക്ഷണ പ്രിയരുടേയും ആവശ്യം. ജനപ്രിയ ദിലീപ് ചിത്രം പോലെ ദേ പുട്ടും സൂപ്പർ ഹിറ്റായി മാറി.

[yuzo_related]

CommentsRelated Articles & Comments