08
April, 2020
Wednesday
01:08 PM
banner
banner
banner
banner

‘പേരുദോഷം’ മാറാൻ പേരുമാറ്റി ദിലീപ്‌, പുതിയ ചിത്രം മുതൽ ദിലീപിന്റെ പേര് ഇങ്ങനെ

ഈയിടെയായി വളരെ മോശം സമയമാണ്‌ ദിലീപിന്‌. സൂപ്പർ ഹിറ്റുകളും മെഗാഹിറ്റുകളുമൊക്കെ സമ്മാനിച്ച താരത്തിന്‌ ഇപ്പോൾ ശരാശരിയിലും താഴെ വിജയങ്ങളാണ്‌ നേടാൻ സാധിക്കുന്നത്‌. സിനിമ നടന്മാരും നടികളും ഭാഗ്യം വരുമെന്ന പ്രതീക്ഷയിൽ പേര്‌ മാറ്റുന്നത്‌ പതിവാണ്‌. ഇക്കൂട്ടത്തിൽ പുതിയ അംഗമാകുകയാണ്‌ ദിലീപ്‌.

നാദിർഷയുടെ സംവിധാനത്തിൽ ദിലീപ്‌ നായക വേഷത്തിൽ എത്തുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക്‌ പോസ്റ്റർ ഇന്നലെ പുറത്തു വപ്പോൾ അതിൽ Dileep എതിനു പകരം Dilieep എന്നാണ്‌ എഴുതിയിരുത്‌. ജയിൽ വാസത്തിനു ശേഷം സിനിമയിലേക്ക്‌ തിരിച്ചെത്തിയ ദിലീപിന്റെ രാമലീല എന്ന ഒറ്റച്ചിത്രം മാത്രമാണ്‌ തിയറ്ററുകളിൽ മികച്ച പ്രകടനം നടത്തിയത്‌.

ക്രിസ്മസ്‌ റിലീസായി എത്തിയ മൈ സാന്റ എന്ന ചിത്രം ആദ്യ ദിനത്തിൽ മികച്ച അഭിപ്രായങ്ങൾ നേടാൻ ചിത്രത്തിനു സാധിച്ചിരുന്നു. അതേ സമയം ഈ വർഷം ഇറങ്ങിയ മറ്റ്‌ ദിലീപ്‌ ചിത്രങ്ങളായ കോടതി സമക്ഷം ബാലൻ വക്കീൽ, ജാക്ക്‌ & ഡാനിയൽ എന്നീ ചിത്രങ്ങൾ പ്രതീക്ഷയ്ക്കൊത്ത്‌ ഉയർന്നിരുന്നില്ല. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷയാണ്‌ നാദിർഷ ചിത്രത്തിൽ ദിലീപിനുള്ളത്‌. 60 വയസുകാരനായിട്ടാണ്‌ താരം ഈ ചിത്രത്തിൽ എത്തുന്നത്‌.

അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട്‌ ദിലീപ്‌ വിചാരണക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. അതിന്റെ വിധിയും ഈ ആഴ്ച തന്നെ ഉണ്ടാകും. തന്റെ മേൽ ആരോപിക്കപ്പെട്ട കേസാണെന്നും നടിയെ ആക്രമിച്ച സംഭവവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും കാണിച്ചാണ്‌ ദിലീപ്‌ വിടുതൽ ഹർജ്ജി സമർപ്പിച്ചത്‌. അതേസമയം പ്രോസിക്യൂഷൻ ദിലീപിനെതിരെ ശക്തമായി വാദിച്ചിരിക്കുകയാണ്‌. ദിലീപിനെതിരായി ശക്തമായ തെളിവുകൾ ഉണ്ടെന്നാണ്‌ പ്രോസിക്യൂഷന്റെ വാദം. എന്തായാലും 6 മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ്‌ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്‌.

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments