മലയാളം ഇ മാഗസിൻ.കോം

നടിയെ ആക്രമിച്ച കേസ്‌ പുതിയ വഴിത്തിരിവിലേക്ക്‌, ദിലീപിനു മുന്നിൽ പകച്ച്‌ എതിരാളികൾ, നടിയെയും സുനിയെയും ഭയമെന്ന് കൂട്ടുപ്രതി!

ദിലീപിനെ പറ്റി നമ്മൾ കേട്ടതും അറിഞ്ഞതും തെറ്റോ? പ്രമുഖ നായിക നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചത് ഓടുന്ന വാഹനത്തിൽ വച്ചല്ലെ?

\"\"

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് നിർത്തിയിട്ട വാഹനത്തിൽ വച്ച് നടന്നതായാണെന്നും ദൃശ്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും ആണ് പുതിയ വെളിപ്പെടുത്തൽ.അതിൽ ചിലയിടത്ത് നിർദേശം നൽകുന്ന ഒരു സ്ത്രീശബ്ദം ഉണ്ട്. മറ്റു ചിലപ്പോൾ വ്യക്തമല്ല.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ വഴിത്തിരിവാകാവുന്ന പുതിയ സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത് കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപാണ്. വീഡിയോയിലും മെമ്മറികാർഡിലും തിരിമറി നറ്റന്നിട്ടുണ്ടെന്നും യദാർഥ മൊബൈൽ പോലീസിന്റെ പക്കലുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കുവാനും സാധിക്കും. പോലീസ് നടത്തിയ തിരിമറികൾ പുറത്തുവരുമെന്നതിനാലാണ് ഈ തെളിവുകൾ തനിക്ക് തരാൻ മടിക്കുന്നത്.

\"\"

കോടതിയുടെ അനുമതിയോടെ അഭിഭാഷകനൊപ്പമായിരുന്നു ദിലീപ് ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് കുറ്റപത്രത്തെ ചോദ്യം ചെയ്ത് അദ്ദേഹം കോടതിയിൽ എത്തി. ഒപ്പം അദ്ദേഹത്തെ അനുകൂലിക്കുന്ന ദിലീപ് ഓൺലൈനും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ചില ചോദ്യങ്ങൾളുന്നയിക്കുന്നു. പ്രോസിക്യൂഷൻ ഇതുവരെ പറഞ്ഞതിനു വിപരീതമെന്നാണ് ദൃശ്യങ്ങളിൽനിന്നും അനുബന്ധ കുറ്റപത്രത്തിൽ നിന്നും വ്യക്തമാകുന്നതെന്നാണ് അവരുടെ വാദം.

വീഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തുനോക്കാൻ വേണ്ടി ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകൾ മാർച്ച് എട്ടാം തിയതി ഡിവൈഎസ്പി എടുത്തിരുന്നു. എന്നാൽ ഒത്തു നോക്കിയതിന്റെ റിസൾട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. രേഖകൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ ആണ് ഹർജി സമർപ്പിച്ചത്.

ഇതിനിടയിൽ രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിർണ്ണായകമായ മറ്റു വെളിപ്പെടുത്തലുകൾ നടത്തി. തനിക്ക് പൾസർ സുനിയേയും നടിയേയും ഭയമാണെന്നും സുനിയുടെ മുമ്പിൽ വച്ച് ഒന്നും പറയുവാൻ സാധിക്കില്ലെന്നും അയാൾ പറഞ്ഞു. ഇതോടെ സുനിയെ കോടതി മുറിയിൽ നിന്നും പുറത്താക്കി കതക് അടച്ചു. അതിനു ശേഷമായിരുന്നു മർട്ടിന്റെ മൊഴി രേഖപ്പെടുത്തിയത്. മാർട്ടിൻ രഹസ്യമായി പറഞ്ഞ മൊഴി കേസിൽ നിർണ്ണായകമാകുമെന്നാണ് സൂചന.

\"\"

നടി ആക്രമിക്കപ്പെട്ട സംഭവം കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന് പൾസർ സുനി ഉൾപ്പെടെ ഉള്ള പ്രതികൾ അറസ്റ്റിലായി. എന്നാൽ ഇതിനു പിന്നിൽ വമ്പന്മാർ ഉണ്ടെന്നും അവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നതോടെ സർക്കാർ കർശനമായ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ഇതാണ് പിന്നീട് നറ്റൻ ദിലീപിന്റെ അറസ്റ്റിലേക്ക് വഴിവച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് 84 ദിവസം ദിലീപ് ജയിലിൽ കിടക്കേണ്ടി വന്നു.

ദിലീപിനെ കേസിൽ കുടുക്കിയതെന്നാണ് ദിലീപ് അനുകൂലികളുടെ വാദം. പുതിയ വെളിപ്പെടുത്തലുകളും നിഗമനങ്ങളും അതിന്റെ തെളിവാണെന്ന് അവർ പറയുന്നു. ദിലീപ് ഓൺലൈൻ എന്ന ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ചില ഭാഗങ്ങൾ ഇങ്ങനെ പറയുന്നു.

“ദിലീപ്‌ ജയിലിൽ കഴിച്ച ഉപ്പ്‌ മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്നതരത്തിൽ കേസ്‌ വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത്‌ ആർക്ക്‌ വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാൻ പാടുപെട്ട മാധ്യമങ്ങൾ യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത്‌ കൊണ്ട്‌? നടി ആക്രമണക്കേസിൽ മാധ്യമങ്ങളുടെ അമിത താൽപര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും,ഇരയും മാത്രമുള്ളവീഡിയോയിൽ വേട്ടാക്കാരനു നിർദ്ദേശം നൽകുന്നത്‌ സ്ത്രീ ശബ്ദം!!! എത്രമനോഹരമായ പീഢനം!!!!

ദിലീപ് പ്രതിയായ കേസിൽ ചില സുപ്രധാന സംഭവങ്ങൾ ഇന്നുണ്ടായി, എന്നാൽ എത്ര മാധ്യമങ്ങൾ ഇത് സത്യസന്ധമായി റിപ്പോർട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങൾ അബദ്ധം പറ്റി റിപ്പോർട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിർദേശപ്രകാരം ആ വാർത്ത മുക്കിയെന്നോ നിങ്ങള്ക്ക് അറിയാമോ?

\"\"

ദിലീപ് ഇന്ന് കോടതിയിൽ എത്തിയത് അദ്ദേഹം പ്രതിയായ കേസിൽ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകൾ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാർത്ഥ തെളിവുകൾ ആണെങ്കിൽ ദിലീപേട്ടന് ഇത് നല്കാൻ പോലീസ് മടിക്കുന്നത് എന്തിനു? എന്താണ് പോലീസ് ഒളിക്കാൻ ശ്രമിക്കുന്നത്?

ദിലീപ് കോടതിയിൽ സമപ്പിച്ചിരിക്കുന്ന അപേക്ഷയിൽ പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നിരത്തുന്ന പോസ്റ്റ് “സത്യങ്ങൾ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്.“ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor