08
April, 2020
Wednesday
06:17 PM
banner
banner
banner
banner

കമന്റുകളിൽ നിറയുന്നത്‌ സഹതാപവും മാധ്യമങ്ങളോടുള്ള വിയോജിപ്പും

ദിലീപിനെ അറസ്റ്റ്‌ ചെയ്യുമോ? കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ദിവസം മുതൽ കേൾക്കുന്ന ചോദ്യമാണിത്‌. സംഭവത്തിനു പിന്നിൽ ദിലീപിന്റെ കൈകൾ ഉണ്ടെന്നും ദിലീപ്‌ പോലീസ്‌ പിടിയിൽ ആകുമെന്നും മാധ്യമങ്ങൾ ഉൾപ്പടെ പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പിടിയിലായിട്ടുള്ള മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ സംഭവത്തിന്റെ ഗൂഡാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമാക്കാൻ ചില തെളിവുകൾ നിരത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്‌ തനിക്കെതിരെയുള്ള ബ്ലാക്ക്മെയിൽ ആയുധമാണെന്ന് കാട്ടി ദിലീപ്‌ പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ജൂൺ 29 ന് ആലുവ പോലീസ്‌ ക്ലബ്ബിലേക്ക്‌ വിളിച്ച ദിലീപിനെ 12 മണിക്കൂറിലധികം മൊഴിയെടുക്കലിനും ചോദ്യം ചെയ്യലിനും അന്വേഷണ സംഘം വിധേയനാക്കിയിരുന്നു. രാത്രി 12 മണിക്ക്‌ ശേഷവും തുടർന്ന ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക്‌ നീങ്ങുന്നതായി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ രാത്രി ഒന്നേകാലോടെ ദിലീപും നാദിർഷയും പുറത്തേക്ക്‌ വരുന്നതാണ് കേരളം കണ്ടത്‌. തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരുന്നു ദിലീപ്‌ ചോദ്യം ചെയ്യലിനു ശേഷവും കാണപ്പെട്ടത്‌.

YOU MAY ALSO LIKE:

ചത്തത്‌ കീചകനെങ്കിൽ കൊന്നത്‌ ഭീമൻ തന്നെ എന്ന ലൈനിലായിരുന്നു കാര്യങ്ങളുടെ പോക്ക്‌. ദിലീപിന്റെ സ്വകാര്യ ജീവിതം തുറന്ന പുസ്തകമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ ഏതൊരു മലയാളിക്കും ഒരു ഹിറ്റ്‌ സിനിമ പോലെ വ്യക്തമായി അറിവുള്ളാതാണ്‌. കരിയറിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും സ്വകാര്യ ജീവിതത്തിൽ തകർച്ചകളും വീഴ്ചകളുമായിരുന്നു ദിലീപിനെ വരവേറ്റത്‌. മിമിക്രിയിൽ നിന്നും ഉയർന്നു വന്ന ഒരു സാധാരണക്കാരൻ മലയാളത്തിന്റെ സൂപ്പർതാരവും ജനപ്രിയനായകനും ആകുമ്പോൾ ശത്രുക്കൾ ഉണ്ടാവുക സ്വാഭാവികം. വീഴ്ചകളിൽ ശത്രുക്കൾ സന്തോഷിക്കുമെന്ന് കൃത്യമായി അറിയാമെങ്കിലും വീഴ്ചകളിലേക്ക്‌, മന:പൂർവ്വം അല്ലെങ്കിലും, ദിലീപ്‌ ചെന്നടുക്കുകയായിരുന്നു. മലയാളത്തിന്റെ പ്രിയ നടി ദിലീപിന്റെ ഭാര്യ ആയപ്പോൾ മലയാളികൾ സന്തോഷിച്ചു. എന്നാൽ 14 വർഷങ്ങൾക്ക്‌ ശേഷം അവരുടെ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്‌ പലരിലും വിഷമം ഉളവാക്കി. അവർ വേർപിരിഞ്ഞത്‌ ഞെട്ടലോടെയെങ്കിലും മലയാളി അംഗീകരിച്ചു കാരണം അതൊരു ജോയിന്റ്‌ പെറ്റീഷൻ ആയിരുന്നതിനാൽ. രണ്ടു പേർക്കും താൽപര്യമില്ലാത്ത ഒരു ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കോടതിയും അവരെ അനുവദിച്ചില്ല, വേർപിരിയൽ നിയമപരമായി തന്നെ നടന്നു.

എന്നാൽ പല കാര്യങ്ങളും ആദ്യം നിഷേധിക്കുകയും പിന്നീട്‌ സത്യമാവുകയും ചെയ്തത്‌ ദിലീപിന്റെ ജീവിതത്തിൽ വീണ്ടും സംഭവിച്ചുകൊണ്ടേയിരുന്നു. ആദ്യം ഭാര്യയുമായി പ്രശ്നമൊന്നും ഇല്ലെന്നും സന്തോഷത്തിലാണെന്നും പറഞ്ഞുവെങ്കിലും അവർ വേർപിരിഞ്ഞു. മലയാളത്തിന്റെ മറ്റൊരു നടിയുടെ വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട്‌ ഉയർന്നു വന്ന പേര് ദിലീപിന്റേതായിരുന്നു. എന്നാൽ അതിനെയെല്ലാം ദിലീപ്‌ നിഷേധിക്കുകയും ആ നടിയുമായി അങ്ങനെയൊരു ബന്ധമല്ല ഉള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ മലയാളികളെ ഞെട്ടിച്ചുകൊണ്ട്‌ ആ നടിയെ ദിലീപ്‌ ഭാര്യയാക്കുന്നത്‌ കണ്ട മലയാളികൾക്ക്‌ തങ്ങളുടെ പ്രിയ താരത്തിന്റെ ആ പ്രവർത്തി ഒട്ടും ഇഷ്ടമായില്ല. ജനപ്രിയ നായകൻ അങ്ങനെ അപ്രിയനായിത്തുടങ്ങി. കുടുംബ പ്രേക്ഷകർ ആയിരുന്നു തന്റെ പിൻബലമെന്നെങ്കിലും താരം ഓർക്കണമായിരുന്നു. സ്ത്രീകൾക്ക്‌ വെറുക്കപ്പെട്ടവനായാൽ പിന്നെ ജനപ്രിയ നായകൻ എന്ന പദവിക്ക്‌ താൻ അർഹനല്ല എന്നെങ്കിലും ഓർക്കണമായിരുന്നു. അതൊക്കെ തങ്ങളുടെ സ്വകാര്യ കാര്യം എന്ന് പറഞ്ഞ്‌ ഒഴിയാമെങ്കിലും, ഒരു കലാകാരൻ സമൂഹത്തിന്റെ പൊതു സ്വത്താണെന്ന സാംസ്കാരിക സത്യം ദിലീപ്‌ മറക്കരുത്‌. കാരണം ദിലീപിനെ അത്രക്ക്‌ ഇഷ്ടമായിരുന്നു മലയാളി കുടുംബങ്ങൾക്ക്‌.

ഇനി ദിലീപ്‌ സിനിമകൾ കാണില്ലെന്നും ദിലീപിനെ ബഹിഷ്കരിക്കുന്നുവെന്നും സ്ത്രീകൾ അടക്കമുള്ള മലയാളി പ്രേക്ഷകർ ഒന്നായി തീരുമാനിച്ചു. അടുത്ത പേജിൽ തുടരും…

YOU MAY ALSO LIKE:

Comments

comments

Pages: 1 2

[ssba] [yuzo_related]

CommentsRelated Articles & Comments

  • banner