19
November, 2017
Sunday
08:04 PM
banner
banner
banner

ദിലീപിന് സന്ദർശക പ്രവാഹം, പക്ഷെ ആക്രമിക്കപ്പെട്ട നടിയുടെ ഓണം ഇങ്ങനെയായിരുന്നു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാലോകത്തെ പ്രമുഖര്‍ ജയിലിലേക്ക് എത്തിയ ഈ ഓണക്കാലത്ത് സന്ദര്‍ശകരോ ഓണഘോഷമോ ഇല്ലാത്ത സാധാരണ ദിനങ്ങളായിരുന്നു ആക്രമണത്തിന് ഇരയായ യുവതിയുടെ ഓണ ദിനങ്ങള്‍. നടിയും അമ്മയും സഹോദരനും മാത്രമാണ് ഈ ഓണക്കാലത്ത് ഉണ്ടായിരുന്നുള്ളൂവെന്നും പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും നിറം മങ്ങിയ ഓണമായിരുന്നു ഈ നടിക്കെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓണനാളുകളില്‍ വീട്ടില്‍ അതിഥികള്‍ ആരുമെത്തിയില്ല. ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന്‍ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മയില്‍. ഇന്ന് എനിക്കൊപ്പം ആ ഓര്‍മകള്‍ മാത്രമാണെന്നും താരം പറയുന്നു. കഴിഞ്ഞ രണ്ടു മാസമായി താന്‍ വാട്‌സാപ്പ് ഒഴിവാക്കിയിരിക്കുകയാണെന്നും അതുകൊണ്ട് സിനിമാരംഗത്തെ സുഹൃത്തുക്കളുടെ ആരുടെയും ആശംസകള്‍ ലഭിച്ചില്ലെന്നും താരം വ്യക്തമാക്കി. അതായത്‌ ദിലീപിന് കിട്ടുന്ന വ്യാപക പിന്തുണയുടെ ഒരംശം പോലും തനിക്ക്‌ കിട്ടുന്നില്ലെന്നാണ് താരം പറഞ്ഞു വയ്ക്കുന്നത്‌..

സിനിമാലോകത്ത് നടികള്‍ക്കെതിരെ സമാനമായ അക്രമങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു നടി പരാതിയുമായി മുന്നോട്ട് വരുന്നത്. ആദ്യകാലങ്ങളില്‍ നടിക്കൊപ്പം ഉണ്ടായിരുന്ന ചില യുവ നടന്മാരും സ്ത്രീ കൂട്ടായ്മയും ഇപ്പോള്‍ നിശബ്ദമാണ്. മാത്രമല്ല പ്രമുഖ താരങ്ങള്‍ വീണ്ടും ദിലീപിന് വേണ്ടി പരസ്യമായി നിലപാടെടുക്കുകയും ചെയ്യുന്നു.

ദിലീപ് വീണ്ടും ശക്തനായി തിരിച്ചെത്തുമെന്ന ദിലീപ് അനുകൂലികളുടെ അവകാശ വാദങ്ങള്‍ ശരിയായാല്‍ നടിയ്ക്കൊപ്പം നില്‍ക്കുന്നവര്‍ സിനിമാലോകത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടേക്കാം. ആക്രമണത്തിന് ഇരയായ നടിയുടെ വിവാഹം അടുത്ത ജനുവരിയിലാണ്. ആഡംബരങ്ങളില്ലാതെ ലളിതമായിരിക്കും എന്നാണ് വിവരങ്ങള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങുകളില്‍ പങ്കെടുക്കുക. കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിന്റെ ഏറ്റവും അടുത്ത നാളുകളിൽ തന്നെ താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങുകളും ലളിതമായി നടന്നിരുന്നു.

RELATED ARTICLES  സിനിമയും ജീവിതവും രക്ഷപെടുത്തിയില്ല, പക്ഷെ പുതിയ ബിസിനസിൽ പ്രിയാരാമൻ വിജയക്കൊടി പാറിച്ചു!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments

https://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments