മലയാളം ഇ മാഗസിൻ.കോം

മലീഷ്യന്‍ പ്രൊസിക്യൂഷനൊരുങ്ങി ദിലീപ്, പുറത്തിറങ്ങിയാലുടന്‍ താരത്തിന്റെ നീക്കങ്ങള്‍ ഇങ്ങനെ

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ നടൻ ദിലീപ് കേസുമായി ബന്ധപ്പെട്ട്‌ പൊലീസിനെ കുടുക്കാന്‍ അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നതായി സൂചന. പുറത്തിറങ്ങിയാലുടന്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താരം പൊലീസിനെതിരെ രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഗൂഢാലോചന തെളിയിക്കാന്‍ ആവശ്യമായ യാതൊരു തെളിവുകളും ഹാജരാക്കാന്‍ വിചാരണ വേളയില്‍ പൊലീസിന് കഴിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാരണം ഗൂഢാലോചന തെളിയിക്കുന്ന യാതൊന്നും കണ്ടെത്താന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇനി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ദിലീപിനെ ജയിലിലിടാന്‍ കഴിയൂ എന്നതും പൊലീസ് തലപ്പത്ത് ചര്‍ച്ചയാകുന്നുണ്ട്. എന്നാൽ പോലീസിന്റെ രഹസ്യ നീക്കങ്ങൾ ആർക്കും വ്യക്തമല്ല.

നടന്‍ പുറത്തിറങ്ങിയാല്‍ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് നടന്‍ മാധ്യമങ്ങളെയും ജനങ്ങളെയും കയ്യിലെടുത്ത് തങ്ങളെ കുടുക്കുമെന്നാണ് പോലീസ്‌ കരുതുന്നതെന്ന് സൂചന. പുറത്തിറങ്ങിയാല്‍ തനിയ്ക്ക് സിനിമാലോകത്ത് നഷ്ടമായ കിരീടവും ചെങ്കോലും ദിലീപ് തിരിച്ച് പിടിക്കുമെന്നതും ആശങ്കയോടെയാണ് പൊലീസ് വൃത്തങ്ങള്‍ വീക്ഷിക്കുന്നത്. മാനനഷ്ടക്കേസില്‍ പെടുത്തി സര്‍ക്കാരിനും പൊലീസിനുമെതിരെ പകവീട്ടാനും താരം തുനിയും. അടുത്ത ജാമ്യഹര്‍ജി കോടതി പരിഗണിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഉടന്‍ തന്നെ താരം പുറത്തിറങ്ങും. ദിലീപ് പുറത്തിറങ്ങുന്നത് ഇപ്പോള്‍ ഏറ്റവും അധികം ഭയക്കുന്നത് പൊലീസ് തന്നെയാണ് എന്ന റിപ്പോര്‍ട്ടുകളാണ് ഓൺലൈൻ മാധ്യമങ്ങളിലടക്കം ചർച്ച ചെയ്യുന്നത്‌.

ഇതുവരെ മുടങ്ങിയ ചിത്രങ്ങള്‍, ഷൂട്ടിങ്, പദ്ധതികള്‍ എന്നിവയുടെ നഷ്ടവും വ്യക്തിപരമായ മാനഹാനിയും പൊലീസിനെതിരെ വന്‍ നഷ്ടപരിഹാരത്തുക ആവശ്യപ്പെടാന്‍ പര്യാപ്തമാണ്. ദിലീപിനെതിരെ ശക്തമായ തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. മൊബൈലും ദൃശ്യങ്ങളും കിട്ടിയില്ലെന്നും പറഞ്ഞും സുനിയുടെ കത്ത് കാട്ടിയും മറ്റ് ചില സംശയങ്ങള്‍ പറഞ്ഞും പൊലീസിന് ഇനി അധികനാള്‍ മുന്നോട്ട് പോകാനാകില്ല. കൃത്യമായ തെളിവുകള്‍ ഹാജരാക്കാനാകാതെ പോയാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യാക്രമണമാകും പൊലീസിന് നേരിടേണ്ടി വരിക.

മലീഷ്യസ് പ്രോസിക്യൂഷന്‍ എന്ന നിയമത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയാകും ദിലീപ് കരുക്കള്‍ നീക്കുക. പൊലീസിനെതിരെ ദിലീപ് ഉന്നയിക്കുന്ന കേസ് കോടതി പരിഗണിച്ചാല്‍ ഡിജിപിയുടെ മാത്രമല്ല ആഭ്യന്തര വകുപ്പിന്റെ കൂടി പ്രതിച്ഛായയെ അത് ബാധിക്കും. അതിനാൽ തന്നെ എന്ത്‌ വിലകൊടുത്തും പൊലീസിനെതിരെ ദിലീപ് ഉയര്‍ത്തുന്ന വാദങ്ങള്‍ ശക്തമായി ഖണ്ഡിക്കുന്ന വിധത്തിലാകും പ്രൊസിക്യൂഷ്യന്‍ ഇനി കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം.

വാട്ട്സ്‌ ആപ്പ്‌ വഴി ഡിജിപിക്ക്‌ പരാതി അയച്ചു എന്ന ദിലീപിന്റെ അവകാശ വാദത്തെ അത്തരം പരാതികൾ ഔദ്യോഗികമായി സ്വീകാര്യമല്ല എന്ന നിലപാടാണ് പോലീസ്‌ എടുത്തിരിക്കുന്നത്‌. മാത്രമല്ല ജാമ്യ ഹർജിയിൽ ദിലീപ്‌ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്നും പോലീസ്‌ കോടതിയിൽ പറഞ്ഞു കഴിഞ്ഞു. വെള്ളിയാഴ്ചയാണ് ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കുക. ദിലീപ്‌ ഉന്നയിച്ച കാര്യങ്ങളിൽ സർക്കാരിനോട്‌ കോടതി നിലപാട്‌ തേടിയിരിക്കുകയാണ്.

വാർത്തയ്ക്ക്‌ കടപ്പാട്‌: പ്രവാസിശബ്ദം – pravasishabdam.com

Avatar

Staff Reporter