ജാമ്യത്തിനായി മൂന്നാം തവണയും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നു. നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ആരോപിച്ച് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ രണ്ട് തവണ ഹൈക്കോടതി തന്നെ തള്ളിയിരുന്നു.
അതേസമയം, അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതിയുടെ ഉപാധികള്‍ എല്ലാം പാലിച്ചതും അന്വേഷണത്തിന്റ പ്രധാന ഘട്ടം പൂര്‍ത്തിയായതും ചൂണ്ടിക്കാണിച്ചാകും ദിലീപ് കോടതിയെ സമീപിക്കുക.
ദിലീപ് അറസ്റ്റിലായിട്ട് തൊണ്ണൂറ് ദിവസം തികയുന്നതിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അത് കൊണ്ട് തന്നെ ദിലീപിന് ജാമ്യാപേക്ഷ നല്‍കാനുള്ള അവസാന അവസരം കൂടിയാണിത്. ഇത്തവണ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ വിചാരണ തടവുകാരനായി ദിലീപിന് ജയിലില്‍ തന്നെ കഴിയേണ്ടി വരും.
മുന്‍പ് രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് തന്നെയാണ് ഇത്തവണയും ഹര്‍ജി പരിഗണിക്കുന്നത്. നാദിര്‍ഷാ ചോദ്യം ചെയ്യലിന് ഹാജരാകാത്തതും ഗണേഷ്കുമാറിന്റെ പ്രസ്താവനയും പ്രമുഖരുടെ ജയില്‍ സന്ദര്‍ശനവും പ്രസ്താവനകളും ചൂണ്ടിക്കാട്ടി പോലീസ് എതിര് വാദം ഉയര്‍ത്തും. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷാ തനിക്ക് 25000രൂപ നല്‍കിയെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലും അതിന് ബലമേകുന്ന നാദിര്‍ഷായുടെയും പള്‍സര്‍ സുനിയുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഡീറ്റയില്‍സും പോലീസ് കോടതിയെ ബോധിപ്പിക്കും.
അതേ സമയം, അന്വേഷണ സംഘത്തിന് തലവേദനയായി കാവ്യാ മാധവന്റെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ അപ്രത്യക്ഷമായി. വെള്ളം നനഞ്ഞ് നശിച്ച് പോയി എന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്നും അവിടുത്തെ സന്ദര്‍ശക രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കാവ്യയേയും സുനിയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും കാവ്യയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള നിര്‍ണ്ണായക തെളിവായിരുന്നു സന്ദര്‍ശക രജിസ്റ്റര്‍. രജിസ്റ്റര്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.