നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി സൈബർ ലോകത്തെ സെലിബ്രിറ്റിയാണ്. അച്ഛനെയും അമ്മയേയും പോലെ മീനാക്ഷിയും സിനിമാലോകത്തേക്ക് എത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ സിനിമാ ലോകത്തേക്കില്ലെന്ന് വ്യക്തമാക്കിയ മീനാക്ഷി എംബിബിഎസിന് ചേരുകയായിരുന്നു. അതിനിടയിലാണ് മീനാക്ഷിയുടെ വിവാഹം ഉടനെന്ന വാർത്ത സൈബർ ലോകത്ത് പ്രചരിച്ചത്. അത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ദിലീപ്.

മീനാക്ഷി ദിലീപ് വിവാഹിതയാവുകയാണെന്നും, വരൻ സിനിമയിൽ നിന്നാണെന്നുമായിരുന്നു പ്രചരണം. ഞാനും എന്റാളും ഷോയിലേക്കെത്തിയപ്പോഴായിരുന്നു ദിലീപിന്റെ പ്രതികരണം. ”എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത് സോഷ്യൽ മീഡിയയിലൂടെയായാണ്. ഈ അടുത്താണ് ഞാൻ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ വേറെ ആൾക്കാർ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാൽ കിട്ടാത്ത കാര്യമാണ്”- ദിലീപ് പറഞ്ഞു.
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായാണ് ദിലീപ് ഒരു ചാനൽ പരിപാടിയുടെ ഭാഗമാവുന്നത്. ഞാനും എന്റാളും എന്ന് പറഞ്ഞപ്പോഴേ ഭാര്യ ഭർതൃബന്ധത്തെക്കുറിച്ചുള്ള ഷോയാണ് ഇതെന്ന് മനസിലായി. ദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറിച്ചെല്ലാനുമൊക്കെ എല്ലാവർക്കും താൽപര്യമല്ലേ, ആ ഒരു താൽപര്യം മനസിലാക്കിയാണ് ഞാൻ ഷോയിലേക്ക് വരാമെന്ന് സമ്മതിച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ എനിക്കുമുണ്ടെന്നും ദിലീപ് പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO, ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച് എന്തറിയാം? റാണിയമ്മ എന്ന നിഷാ മാത്യു ചിലത് തുറന്ന് പറയുന്നു – ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം!