മലയാളം ഇ മാഗസിൻ.കോം

ലൈസൻസും ആർ സി ബുക്കും ഇനി കൂടെ കൊണ്ട്‌ നടക്കേണ്ട, പകരം ഈ ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാം!

ഡിജി ലോക്കർ, എം പരിവാഹൻ എന്നീ സർക്കാർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇനി മുതൽ വാഹനങ്ങളുടെ റെജിസ്‌ട്രേഷൻ രേഖകളും ലൈസൻസും സൂക്ഷിച്ചു വക്കാവുന്നതാണ്. പരിശോധനക്ക് എത്തുന്ന പോലീസോ മറ്റു ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ ഈ ഡിജിറ്റൽ രേഖകൾ നൽകിയാൽ മതിയാകും.

\"\"

സർക്കാരിന്റെ ഈ ആപ്ലിക്കേഷനുകൾ മുൻപ് ഉണ്ടായിരുന്നെങ്കിലും ഇതിൽ സൂക്ഷിക്കുന്ന രേഖകൾക്ക് അംഗീകാരം നൽകിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് ഇറക്കുന്നത് ഇപ്പോൾ ആണ്.

ഡിജി ലോക്കർ
ആധാർ കാർഡ് കൈവശം ഉള്ള ഏതൊരു ഭാരതീയനും ഉപയോഗിക്കാൻ തക്ക വണ്ണം ഉള്ള ഒരു ആപ്പ് ആണ് നരേന്ദ്ര മോദി സർക്കാർ 2015 ൽ പുറത്തിറക്കിയ ഡിജി ലോക്കർ.

\"\"

ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ രേഖകൾ, പാൻകാർഡ്, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ് എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിൽ സേവ് ചെയ്യാവുന്നതാണ്. ഇതിലേക്കായി 1 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ആപ്പിൽ ലഭ്യമാണ്.

\"\"

എം പരിവാഹൻ
അടുത്ത കാലത്തായി കേന്ദ്ര ഗതാഗത മന്ത്രാലയം അവതരിപ്പിച്ച ആപ്ലിക്കേഷൻ ആണ് എംപരിവാഹൻ. ഇതിൽ വാഹന രേഖകളും ലൈസൻസും തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ സേവ് ചെയ്യാം എന്നത് കൂടാതെ,വാഹനത്തിന്റെ നമ്പറും അടിസ്ഥാന വിവരങ്ങളും നൽകിയാൽ ആർ.സി. ഉടമസ്ഥനെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കുന്ന രീതിയിൽ ആണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.

\"\"

ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്‌ട്രേഷൻ രേഖകളും കയ്യിൽ കൊണ്ട് നടന്നു നഷ്ടപ്പെടും എന്ന പേടി ഇനി വേണ്ട.
ഗൂഗിൾ പ്ലെ സ്റ്റോർ ,ആപ്പിൾ പ്ലെ സ്റ്റോർ ഇവയിൽ നിന്നും ഈ ആപ്പ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter