മലയാളം ഇ മാഗസിൻ.കോം

ദാമ്പത്യ ജീവിതത്തിൽ ഭർത്താക്കന്മാരുടെ ഇത്തരം ചില വിചിത്ര സ്വഭാവങ്ങൾ കാരണമാകാം ഭാര്യമാർ ഏറ്റവും അധികം വിഷമിക്കുന്നത്‌

ഭർത്താവിനെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ വരാം എന്ന് പറഞ്ഞിട്ട്‌ അവിടെത്തന്നെ അനങ്ങാതെ കിടക്കുകയും വീണ്ടും വിളിക്കുമ്പോഴും ദാ വരുന്നൂ എന്ന് പറഞ്ഞിട്ട്‌ ടിവിയിലേക്കോ മൊബൈൽ ഫോണിലോക്കോ തന്നെ നോക്കിക്കോണ്ടി രിക്കുകയാണെങ്കിൽ അതിന്റെ അർത്ഥം പങ്കാളി തയാറാക്കിയ ഭക്ഷണം അയാൾക്ക്‌ ഇഷ്ടപ്പെട്ടില്ല എന്നായിരിക്കാം. ഇത്‌ ഒരു തരത്തിൽ നിസഹായമായൊരു ഒരു ആക്രമണ മനോഭാവമാണ്‌.

പലരിലും കണ്ടു വരുന്ന ഒരു പ്രത്യേകതരം പെരുമാറ്റ രീതിയാണിത്‌. ഇത്തരം സ്വഭാവമുള്ളവർ തങ്ങളുടെ അമർഷങ്ങൾ പുറത്ത്‌ പ്രകടിപ്പിക്കുന്നത്‌ നേരിട്ടുള്ള ഏറ്റുമുട്ടലുകളെ ഒഴിവാക്കി കൊണ്ടായിരിക്കും. അക്രമാസക്തമായ മറ്റൊരു രീതിയിൽ, അതായത്‌ കാര്യങ്ങൾ ചെയ്യാൻ കൂടുതൽ വൈകിച്ചു കൊണ്ടും, ദുർമുഖവും, ശാഠ്യത്തവും നിയന്ത്രണങ്ങളുമൊക്കെ നിറഞ്ഞ പെരുമാറ്റ രീതിയിലൂടെ ഇവർ നമ്മേ അടിച്ചമർത്താനും എതിർത്ത്‌ തോൽപിക്കാനും ശ്രമിക്കുന്നത്‌ തിരിച്ചറിയാനാവും. നിസ്സഹായവും അക്രമകരവുമായ ഇത്തരം മനോഭാവങ്ങളും പെരുമാറ്റ രീതികളും ഒക്കെ പുരുഷന്മാരിൽ മാത്രം പ്രതിഫലിച്ചു നിൽക്കുന്ന ഒന്നല്ല. സ്ത്രീകളിലും പലപ്പോഴും ഇതുപോലെ അനുഭവപ്പെട്ടേക്കാം. ഇത്തരം മനോഭാവമുള്ളവർ എതിർപ്പിനെ നേരിടാനായി പരോക്ഷമായ നടപടികൾ കൈക്കൊള്ളാൻ ശ്രമിക്കുന്നു.

ഇത്തരം മനോനിലയുള്ളവർ തങ്ങളുടെ നിഷേധാത്മതയെ മറച്ചുവെച്ച്കൊണ്ട്‌ പുറംലോകത്തിൽ മര്യാദയോടെയും സൗഹാർദ്ദപരമായും ദയാലുവുമായൊക്കെ പെരുമാറുന്നവരാണ്‌. ഇതവർക്ക്‌ അന്തർലീനമായി ലഭിക്കുന്ന ഒരു സ്വഭാവഗുണമായതിനാൽ പെട്ടെന്ന്‌ ഇവരുടെ ഇത്തരം സ്വഭാവവിശേഷങ്ങൾ തിരിച്ചറിയുക എന്നത്‌ എളുപ്പമേറിയ ഒരു കാര്യമല്ല. നിങ്ങളെ നിശബ്ദമായി പ്രതികരിച്ചു തോൽപ്പിക്കാൻ ശേഷിയുള്ള ഒരു വിദഗ്ദ്ധനായിരിക്കും ചിലപ്പോളദ്ദേഹം. ഇങ്ങനെ ചെയ്തുകൊണ്ട്‌ നിങ്ങൾ പ്രവർത്തിച്ചത്‌ തെറ്റാണെന്ന്‌ സ്ഥാപിച്ചെടുക്കുകയും അതുവഴി നിശബ്ദമായി നിന്നുകൊണ്ട്‌ നിങ്ങളെ ശിക്ഷിക്കാൻ ശ്രമിക്കുകയായിരിക്കും ഒരുപക്ഷേ അദ്ദേഹം ചെയ്യുന്നത്‌. അവരുടെ വായിൽ നിന്ന്‌ ഒരു വാക്കു കേൾക്കാനായി നാം തലങ്ങും വിലങ്ങും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, അയാൾ പാറപോലെ അനങ്ങാതെ നിൽക്കും.

അവർ എപ്പോഴെങ്കിലും ഒരു കാര്യം പറഞ്ഞിട്ട്‌ അതിനെതിരായി മറ്റേതെങ്കിലും രീതിയിൽ പ്രവർത്തിക്കുന്നത്‌ നിങ്ങൾക്ക്‌ കാണാനാവും. നിങ്ങളത്‌ മനസ്സിലാക്കി അതേക്കുറിച്ച്‌ ആരായുമ്പോൾ അവരത്‌ നിഷേധിച്ചുകൊണ്ട്‌ ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, ഞാൻ അങ്ങനെയല്ല പറഞ്ഞത്‌ എന്നൊക്കെ പറയും. എപ്പോഴെങ്കിലും നിങ്ങളവരോട്‌ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനാവശ്യപ്പെടുമ്പോൾ അവരത്‌ ചെയ്യാമെന്ന്‌ സമ്മതിച്ചിട്ടും ചെയ്യാതിരിക്കുന്നത്‌ കാണാനാവും. അവർ കാര്യങ്ങളൊന്നും തന്നെ കൃത്യമായി ചെയ്തു തരുന്നില്ലെങ്കിൽ അതിനർത്ഥം അവരത്‌ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നാണ്‌. ഇക്കാര്യത്തിൽ നേരിട്ട്‌ നിരാകരിക്കുന്നതിന്‌ പകരമായി അവർ അറിഞ്ഞു കൊണ്ട്‌ തന്നെ നിങ്ങളെ ദേഷ്യം പിടിപ്പിക്കാനായി പലതും വൈകിക്കുന്നു. നിങ്ങളതിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ അവർ നിങ്ങളുടെ വിവേകത്തെയും അക്ഷമയേയും കുറ്റപെടുത്താൻ ശ്രമിക്കുന്നു. ഇത്തരത്തിലുള്ളതായിക്കും അവരുടെ നിയന്ത്രണ മനോഭാവങ്ങൾ

മനഃപൂർവം തന്നെ ഇവർ നിങ്ങൾക്ക്‌ വേണ്ടിയുള്ള പല പ്രവർത്തനങ്ങളിലും പരാജയം ഏറ്റുവാങ്ങുന്നു. ഇതുവഴിയവർ നിങ്ങളോടുള്ള നീരസത്തെ പുറത്ത്‌ കാണിക്കുകയാണ്‌ ചെയ്യുന്നത്‌. പല അവസരങ്ങളിലും നിങ്ങളുടെ വിശ്വാസത്തിനും അധികാരത്തിനും തുരങ്കം വയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. ഇതിലേറ്റവും വിഷമകരമായ കാര്യം എന്തെന്നാൽ ഇത്തരം പ്രശ്നങ്ങളെ നിങ്ങൾ തിരിച്ചറിയാൻ വളരെയേറേ വൈകിപ്പോകും എന്നതാണ്‌. ഇല്ല, പറ്റില്ല എന്നു പറയേണ്ടതിനുപകരം, നിങ്ങൾ ചർച്ചചെയ്തുറപ്പിച്ചിരുന്ന കാര്യങ്ങളും പ്രധാന സംഭവങ്ങളും അവർ അറിഞ്ഞുകൊണ്ടുതന്നെ കാര്യമായെടുക്കാതിരിക്കുന്നു.ഇങ്ങനെ പല കാര്യങ്ങളും സ്വയം മറന്നുകൊണ്ട്‌ അവൻ തൻറെ കോപത്തെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു.

ഇത്തരത്തിലൊരാൾക്ക്‌ തന്റെ വികാരങ്ങളെ മുഴുവനായും പ്രകടിപ്പിക്കാൻ കഴിയാറില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ശ്രദ്ധയാകർഷിക്കാനായി അവർ നീരസമാർന്ന മുഖഭാവം വെച്ചുപുലർത്തുന്നു. അദ്ദേഹത്തിനാവശ്യം ഇത്‌ കണ്ട്‌ നിങ്ങൾ വിഷമിക്കുക എന്നതാണ്‌. അവർ തങ്ങളുടെ കോപം പ്രകടിപ്പിക്കുന്നത്‌ എല്ലായ്പ്പോഴും പരോക്ഷമായിട്ടാരിക്കും. കോപം പ്രകടിപ്പിക്കുന്നത്‌ അത്ര സ്വീകാര്യമല്ലെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നകൊണ്ടായിരിക്കണം ഒരുപക്ഷേ അദ്ദേഹമങ്ങനെ പെരുമാറുന്നത്‌. അടിച്ചമർത്തപ്പെട്ട ഇത്തരം കോപാവസ്ഥകൾ അദ്ദേഹത്തിൻറെ മറ്റ്‌ സ്വഭാവ രീതികളിലൂടെ രഹസ്യമായി പുറത്തുവരുന്നു. ചിലപ്പോഴൊക്കെ നിങ്ങൾ പറയുന്നതെന്തും ബാഹ്യമായി അവർ അംഗീകരിക്കുന്നുണ്ടെങ്കിലും ആന്തരികമായുള്ള അവരുടെ ഉള്ളിലിരിപ്പ്‌ ദേഷ്യം നിറഞ്ഞതായിരിക്കും. അതുകൊണ്ടുതന്നെയവർ മറ്റു വിവിധ മാർഗ്ഗങ്ങളിലൂടെ അതിനെ പുറത്തുകാണിക്കാൻ ശ്രമിക്കുന്നു.

ALSO, WATCH THIS VIDEO

Avatar

Staff Reporter