മലയാളം ഇ മാഗസിൻ.കോം

ചേട്ടനെ പോലൊരു മനുഷ്യൻ ഒരു വീട്ടിലും ഉണ്ടാകാൻ പാടില്ല; വിനീതിനെ കുറിച്ച് ധ്യാൻ

മലയാളി പ്രേക്ഷകരുടെ പ്രിയ താര പുത്രനാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിൻ്റെ രസകരവും കുസൃതി നിറഞ്ഞ വിശേഷങ്ങളും അറിയാൻ ഏവർക്കും താൽപര്യമാണ്. താരത്തിൻ്റെ അഭിമുഖങ്ങൾ ഇപ്പോഴും വൈറലുമാണ്. നടൻ്റെ എന്തും തുറന്നു പറയുന്ന കരാക്ടർ ആണ് ആരകർക്ക് എപ്പോഴും ഇഷ്ടം.

ഇപ്പോഴിതാ ആരാധകർക്കിടയിൽ ഇടംപിടിക്കുന്നത് സഹോദരൻ വിനീതിനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ ആകർഷിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും നുണ പറയാത്ത വ്യക്തിയാണ് തന്റെ ചേട്ടനൊന്നും ഒരു വീട്ടിലും ഇങ്ങനെയൊരു ആൾ ഉണ്ടാവരുതെന്നും ധ്യാൻ അടുത്തിടെ ഒരു ടെലിവിഷൻ ചാനലിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞിരുന്നു.

ഒരു വീട്ടിലും ഇങ്ങനെയൊരു മനുഷ്യനുണ്ടാവാൻ പാടില്ല. സുഹൃത്തുക്കൾ പറയുന്നത്, ഗാന്ധിജി ജനിച്ചത് ഒക്ടോബർ 2 നാണ്. ഗന്ധിജി ജനിച്ചതിനും ഒരു ദിവസം മുൻപാണ് പുള്ളി ജനിച്ചത്. ഗാന്ധിജി പോലും ജീവിതത്തിൽ നുണകൾ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ ചേട്ടൻ കള്ളം പറയുകയോ ഒരാളെ ചീത്ത പറഞ്ഞതായിട്ടോ എന്റെ അറിവിൽ ഇല്ല. ഇനി ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ്. അന്നും ഇന്നും ഒരു മകനെ പോലെയാണ് എന്നെ കാണുന്നത് എന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO, സിനിമയ്ക്കായി Bikini ധരിക്കാൻ തയ്യാർ! പക്ഷെ ആൾക്കാരുടെ ആവശ്യങ്ങൾ വേറെയാണ്‌, Janaki Sudheer Bigg Boss

Avatar

Staff Reporter