മലയാളം ഇ മാഗസിൻ.കോം

വിവാഹ ശേഷം മദ്യപാനവും മറ്റ്‌ ചില ഹോബികളും നിർത്തി, ഇപ്പോൾ ഭാര്യ മദ്യപിക്കുന്നത്‌ നോക്കിയിരിക്കും

മലയാളി പ്രേക്ഷകരുടെ പ്രിയ താര പുത്രനാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിൻ്റെ വിശേഷണങ്ങൾ അറിയാൻ കുസൃതി നിറഞ്ഞ വിശേഷങ്ങൾ അറിയാൻ ഏവർക്കും താൽപര്യമാണ്. ഇപ്പോഴിതാ തൻ്റെ ചില വിശേഷങ്ങളാണ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. വിവാഹം വരെ താൻ കടുത്ത മദ്യപാനിയായിരുന്നുവെന്ന് ധ്യാന് ശ്രീനിവാസൻ പറയുന്നു. വിവാഹശേഷം ചൂതാട്ടവും ചീട്ടുകളിയും നിർത്തിയെന്നും അതിനുമുമ്പ് തന്റെ വീട് ഒരു ക്ലബ്ബ് പോലെയായിരുന്നെന്നും ധ്യാന് അഭിമുഖത്തിൽ വെളിപ്പെടുത്തി.

“വിവാഹശേഷം നിർത്തിയ ഒരു ശീലം എനിക്കുണ്ട്. സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം നിർത്തേണ്ടി വന്നു. ഒന്ന് സുഹൃത്തുക്കളാണ്. ഭാര്യ പറഞ്ഞതുകൊണ്ട് അല്ല, ഞാൻ ഒരു ക്ലബ്ബ് പോലെയാക്കി എന്റെ വീട് കൊണ്ടുനടന്നിരുന്നത്. അവർ കുളിമുറിയിൽ ഇരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും ചെയ്യുമായിരുന്നു.

വിവാഹം കഴിഞ്ഞതോടെ അതെല്ലാം നിർത്തേണ്ടി വന്നു. ഞാൻ ഭയങ്കര കാർഡ് പ്ലെയറായിരുന്നു. ഇപ്പോൾ ഭാര്യയോടൊപ്പമാണ് കളിക്കുന്നത്, ഞാൻ മദ്യപാനവും നിർത്തി. ഇപ്പൊൾ ഭാര്യ മദ്യപിക്കും ഞാൻ നോക്കിയിരിക്കും. എന്റെ വീട്ടിലെ കുളിമുറി വലുതാണ്. അവിടെ എന്റെ ബെഡും വാട്ടർ ക്ലോസറ്റും ഉണ്ടായിരുന്നു. ഞാൻ ഭയങ്കര മദ്യപാനിയായിരുന്നു. ഇപ്പോൾ 6-7 വർഷമായി ഉപയോഗിക്കുന്നില്ല.

കല്യാണത്തിന്റെ തലേദിവസം വരെ ഞാൻ കുളിമുറിയിൽ ഇരുന്നു മദ്യപിച്ചിരുന്നു. ചീട്ടുകളിക്കാൻ എത്ര സമയം ചെലവഴിച്ചുവെന്ന് എനിക്കറിയില്ല. കല്യാണത്തിന് വരുന്നുണ്ടോ എന്ന് ഭാര്യ വിളിച്ചു ചോദിച്ചുവെന്നും നേരം പുലരുമ്പോൾ താൻ അവിടെ എത്തുമെന്നും രസകരമായി താരം പങ്കുവെയ്ക്കുന്നു.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter