മലയാളം ഇ മാഗസിൻ.കോം

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

\"dhoni_advertisement_vishnu\"ഇന്ത്യൻ ഏകദിന ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ്ങ്‌ ധോണിയെ ജനുവരി 25നകം അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആന്ധ്രാപ്രദേശിലെ അനന്ത്പൂർ കോടതി ഉത്തരവ്‌. ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നു ചൂണ്ടിക്കാണിച്ച്‌ ആന്ധ്രയിലെ ഒരു പ്രാദേശിക വി എച്ച് പി നേതാവ്‌ നൽകിയ ഹർജിയിലാണ്‌ കോടതി ഉത്തരവ്‌. ബിസിനസ്‌ ടുഡെ മാഗസിൻ കവർ പേജിൽ വന്ന ധോണിയുടെ ചിത്രമാണ്‌ ഹർജി നൽകാൻ നേതാവിനെ പ്രേരിപ്പിച്ചത്‌.

ഒരു പരസ്യ ചിത്രത്തിൽ ഹിന്ദു ദേവനായ മഹാവിഷ്ണുവായി ധോണി അഭിനയിച്ചിരുന്നു. ഈ ചിത്രമായിരുന്നു മാഗസിൻ കവർ പേജിൽ വന്നത്. 2013 ഏപ്രിൽ പതിപ്പിലെ ബിസിനസ് ടുഡെ മാഗസിന്റെ കവർ പേജിലായിരുന്നു വിവാദ ധോണി ചിത്രം പബ്ളിഷ് ചെയ്തത്. ഏകദിന ക്രിക്കറ്റിന്റെ പരമ്പരയ്ക്കായി ഓസ്ട്രേലിയയിലാണ്‌ ഇപ്പോൾ ധോണി. ജനുവരി 31നാണ്‌ പര്യടനം പൂർത്തിയാകുന്നത്.

Avatar

Staff Reporter