22
February, 2019
Friday
12:27 PM
banner
banner
banner

ജോണിന്റെ വീട്ടിൽ നിന്ന് താമസം മാറി, മകന് വേണ്ടിയാണിപ്പോൾ ജീവിക്കുന്നത്‌: ധന്യ മേരി വർഗ്ഗീസ്‌

2006 ൽ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് ധന്യ മേരി വർഗീസ്. മോഡലിംഗ് ഇഷ്ടപെടുന്ന താരം നിരവധി ആൽബത്തിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും മാറിനിൽക്കാനായിരുന്നു ധന്യക്കു താല്പര്യം. കുഞ്ഞു ജനിച്ചു കുറച്ചു നാളുകൾക്കു ശേഷമാണ് ധന്യ മാധ്യമങ്ങളിൽ നിറയുന്നത്. 2016 ഡിസംബർ 16 നാണ് 130 കോടി രൂപയുടെ പണതട്ടിപ്പ് കേസുമായി ബന്ധപെട്ടു ധന്യയും ഭർത്താവ് ജോണും അറസ്റ്റ് ചെയ്യപ്പെട്ടു എന്നതായിരുന്നു വാർത്ത.

ജയിൽ വസത്തിന് ശേഷം തിരിച്ചെത്തിയ ധന്യ ഒരിക്കൽ വേണ്ടന്ന് തീരുമാനിച്ച അഭിനയിത്തിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. അഞ്ചു വയസ്സുകാരൻ ആയ മകൻ ജൊഹാന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീതാകല്യാണം എന്ന സീരിയലിൽ സീത എന്ന ശക്തമായ കഥാപത്രത്തെയാണ് ധന്യ അവതരിപ്പിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ പറ്റിയും ഒരിക്കൽ ഉപേക്ഷിച്ച അഭിനയത്തിലേക്ക് തിരിച്ചെത്തിയതിനെ പറ്റിയും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ധന്യ മനസ്സ് തുറന്നു.

“ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. എന്നെ കേസിലേക്ക് വലിച്ചിഴക്കാനായി ആരോ കളിക്കുന്നത് പോലെ തോന്നി. ജോണിന്റെ കുടുംബത്തിൽ നിന്നു തന്നെ ഞങ്ങൾക്കെതിരെ നീക്കമുണ്ടായിരുന്നു. ഞാനും ഭർത്താവും ചേർന്നാണ് പണം മാറ്റിയിരിക്കുന്നതെന്നു വരുത്തിതീർക്കാൻ. ബാക്കിയാളുകളെ കേസിൽ നിന്ന് പൂർണമായി രക്ഷിക്കാൻ. ഇപ്പോഴും കേസ് നടക്കുകയാണ്. പക്ഷേ, എനിക്കുള്ള ശിക്ഷ എപ്പോഴേ കഴിഞ്ഞു. നാളുകൾ കൊണ്ട് ഞാൻ നേടിയ പേരും ആളുകളുടെ ഇഷ്ടവുമൊക്കെ തീർന്നില്ലേ. മറ്റുള്ളവരുടെ കണ്ണിൽ ഒരു കള്ളിയായില്ലേ

മകൻ ജൊഹാന് മൂന്നര വയസ്സുണ്ടായിരുന്ന സമയത്തായിരുന്നു ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായത്. അവനെ തിരുവന്തപുരത്ത് നിന്നു മൂവാറ്റുപുഴയിലുള്ള എന്റെ വീട്ടിലേക്ക് വിട്ടു. ആ സമയത്ത് മകനിൽ നിന്ന് മാറിനിൽക്കാൻ തീരെ മനസ്സില്ലായിരുന്നു. പക്ഷേ, ഭർത്താവ് ഇത്രയും വലിയ പ്രശ്നങ്ങൾ നേരിടുമ്പോൾ ഞാൻ കൂടെ നിന്നില്ലെങ്കിൽ പിന്നെ, എപ്പോൾ നിന്നിട്ടും കാര്യമില്ലല്ലൊ. ഞങ്ങളെ ഈ പ്രശ്നങ്ങൾ മാനസികമായി കൂടുതൽ ചേർത്തു നിർത്തിയിട്ടുണ്ട്. 

ഇപ്പോൾ ജോണിന്റെ വീട്ടിൽ നിന്നു മാറിയാണ് താമസിക്കുന്നത്. അദ്ദേഹം ഇപ്പോഴും കുടുംബവുമായി സഹകരിക്കുന്നുണ്ട്. വലിയൊരു  സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞങ്ങൾ വീണത്. ഇപ്പോഴും ഭാവിയിലും എന്റെ മകൻ ബുദ്ധിമുട്ടാൻ പാടില്ല. അവന് നല്ല വിദ്യാഭ്യാസം നൽകണം. അവന് വേണ്ടിയാണ് ഞാൻ അഭിനയത്തിലേക്ക് തിരിച്ചുവന്നത്, സീരിയലിലൂടെ. ധന്യ പറഞ്ഞു നിർത്തി.

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

·
[yuzo_related]

CommentsRelated Articles & Comments