19
November, 2018
Monday
10:54 PM
banner
banner
banner

ഭർത്താവിനെ സഹായിക്കാൻ ശ്രമിച്ചു, ആരെയും വിശ്വസിക്കാൻ പറ്റില്ലെന്ന് മനസിലായി: അറസ്റ്റിനു ശേഷം ആദ്യമായി ധന്യ മേരി വർഗ്ഗീസ്‌

തലപ്പാവ്‌ എന്ന ഒരൊറ്റ ചിത്രം മതി ധന്യ മേരി വർഗ്ഗീസ്‌ എന്ന നടിയെ വിലയിരുത്താൻ. അത്രയ്ക്ക്‌ മികച്ച പ്രകടനത്തിലൂടെയാണ് ധന്യ സിനിമയിലേക്ക്‌ എത്തിയത്‌. 2003ൽ പുറത്തിറങ്ങിയ സ്വപ്നം കൊണ്ട്‌ തുലാഭാരം ആയിരുനു ധന്യയുടെ ആദ്യ ചിത്രം. പിന്നീട്‌ കേരള കഫെ, വീട്ടിലേക്കുള്ള വഴി, പ്രണയം തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ധന്യ മലയാളികളുടെ ഇഷ്ട താരമായി മാറുകയായിരുന്നു.

2012ൽ ബിസിനസുകാരനും നടനുമായ ജോൺ ജേക്കബിനെ വിവാഹം ചെയ്ത്‌ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഈ സമയം ഭർത്താവിന്റെയൊപ്പം ബിസിനസ്‌ കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ധന്യയുടെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടക്കുന്നത്‌. ധന്യയ്ക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്‌ എടുക്കുകയും താരത്തെയും ഭർത്താവിനെയും അറസ്റ്റ്‌ ചെയ്യുകയും ചെയ്തത്‌. 2 വർഷം മുൻപ്‌ നടന്ന ആ സംഭവം മലയാള സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.

ഒറ്റരാത്രി കൊണ്ട്‌ എങ്ങനെ എല്ലാം മാറിമറിയുമെന്ന് ജീവിതം തന്നെ പഠിപ്പിച്ചുവെന്നാണ് ഇതേക്കുറിച്ച്‌ ധന്യ ഇപ്പോൾ പറയുന്നത്‌. എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്നയാണ് താൻ. ജീവിതത്തിൽ ഉണ്ടായ ആ കാര്യങ്ങളോട്‌ പൊരുത്തപ്പെടാൻ അന്ന് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം പഠിപ്പിച്ചത്‌ വലിയൊരു പാഠമാണ്. ഇപ്പോൾ ഓരോരുത്തരെയും അടുത്തറിഞ്ഞ്‌ അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്‌.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താനും ബിസിനസ്‌ കുടുംബത്തിൽ ജനിച്ച ഭർത്താവും വിവാഹിതരായ ശേഷം, ബിസിനസിനെ പറ്റി ഒന്നും അറിയില്ലായിരുന്നുവെങ്കിലും ഭർത്താവിനെ സഹായിക്കാൻ ശ്രമിച്ചു. ആരെയും കണ്ണുമടച്ച്‌ വിശ്വസിക്കരുതെന്ന് താനും ഭർത്താവും ഇപ്പോൾ പഠിച്ചു.

എന്തായാലും ഇപ്പോൾ ധന്യ വീണ്ടും അഭിനയത്തിന്റെ തിരക്കിലാണ്. എന്നാൽ രണ്ടാം വരവിൽ സിനിമയിലൂടെയല്ല സീരിയലിലൂടെ കുടുംബ പ്രേക്ഷകർക്ക്‌ മുന്നിലേക്കാണ് ധന്യ മടങ്ങി വന്നിരിക്കുന്നത്‌. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീതാ കല്യാണത്തിൽ സീതയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിക്കുന്നത്‌.

RELATED ARTICLES  നമ്മുടെ പുരുഷന്മാർക്ക്‌ ഇപ്പോഴും ഇഷ്ടം ഇത്തരം സ്ത്രീകളെ, റിമി ടോമി വെളിപ്പെടുത്തുന്നു...
·
[yuzo_related]

Comments



Related Articles & Comments