അതിശയൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അഭിനയ പ്രകടനവും ആയി എത്തിയ ദേവദാസ് എന്ന കൊച്ചു സുന്ദരനെ മലയാളി പ്രേക്ഷകൻ അത്രപെട്ടന്ന് മറക്കില്ല. അതിശയനിൽ അഭിനയിച്ച വെറും ആറുവയസ്സുകാരനിൽ നിന്ന് ഇന്ന് ദേവദാസ് തടിയെല്ലാം കുറച്ച് ഒരു യുവതാരം ആയി വളർന്നിരിക്കുന്നു. എറണാകുളം ഐ,ഇ,എസ്, സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് നടൻ രാമുവിന്റെ മകനായ ദേവദാസ്. \’കാർട്ടൂൺ കാണാൻ ഏറെ താത്പര്യം കാട്ടിയിരുന്ന കാലത്താണ് \’അതിശയനിൽ\’ അഭിനയിക്കാൻ ഒരു അവസരം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം ഒരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു ദേവദാസ്.
അതിശയനിൽ അഭിനയിക്കുമ്പോൾ 40 കിലോ ശരീരഭാരം ഉണ്ടായിരുന്നതാണ്. എന്നാൽ ഇന്ന് കഠിന പരിശ്രമത്തിലൂടെ ശരീരഭാരം നന്നായി കുറച്ച് തികഞ്ഞ ഒരു ന്യുജെൻ ട്രെൻഡി ബോയി ആയി മാറിയിരിക്കുന്നു ഈ മിടുക്കൻ. ദേവദാസ് നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. \’നല്ല അവസരം വന്നാൽ പഠനത്തിന് തടസ്സമാകാതെ അഭിനയിക്കണം\’ എന്നാണ് നടൻ രാമുവിന്റെ മകനായ ദേവദാസിന്റെ ആഗ്രഹം.
ചിത്രങ്ങൾക്ക് കടപ്പാട്: മാതൃഭൂമി Star & Style മാഗസിൻ