മലയാളം ഇ മാഗസിൻ.കോം

പങ്കാളി സ്ഥിരമായി ഫോണോ നെറ്റോ ഉപയോഗിക്കുന്നത്‌ സംശയത്തോടെ കാണുന്ന ഭാര്യയോ ഭർത്താവോ ആണോ നിങ്ങൾ?

പങ്കാളി അധിക സമയം ഫോണിലും നെറ്റിലും ചിലവിടുന്നതിനെ സംശയത്തോടെ കാണുന്ന ഭാര്യയോ ഭർത്താവോ ആണോ നിങ്ങൾ എങ്കിൽ മാത്രം നിങ്ങൾ ഇത്‌ വായിക്കുക! കാരണം നിങ്ങൾ ഡി​ല്യൂ​ഷ​ണ​ല്‍ ഡി​സോ​ഡ​ർ എന്ന രോഗാവസ്ഥയിലാണ്.

എ​ന്താ​ണ് ഡി​ല്യൂ​ഷ​ണ​ല്‍ ഡി​സോ​ഡ​ർ? ഡി​ല്യൂ​ഷ​ണ​ല്‍ എ​ന്നാ​ല്‍ രോ​ഗ​സ്വ​ഭാ​വ​മു​ള്ള മി​ഥ്യാ​ധാ​ര​ണ​ക​ള്‍ അ​ഥ​വാ വി​ക​ല​മാ​യ വി​ശ്വാ​സ​ങ്ങ​ളു​മാ​ണ്. ഡി​ല്യൂ​ഷ​ണ​ല്‍ ഡി​സോ​ഡ​റി​ല്‍ രോ​ഗി​ക്ക് പ്ര​ധാ​ന​മാ​യും ഉ​ദാ​ഹ​ര​ണ​ത്തി​ന് ഭാ​ര്യ​ക്ക് ഭ​ര്‍ത്താ​വി​നെ സം​ശ​യം. പ​ക്ഷേ ഈ ​സം​ശ​യ​ത്തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളോ സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല.

ത​ന്നെ​യു​മ​ല്ല ഈ ​വി​ക​ല​മാ​യ വി​ശ്വാ​സ​ങ്ങ​ള്‍ക്കെ​തി​രാ​യി നാ​മെ​ന്ത​ങ്കി​ലും തെ​ളി​വു​ക​ളോ സം​ശ​യാ​തീ​ത​മാ​യ ന്യാ​യീ​ക​ര​ണ​ങ്ങ​ളോ ന​ല്‍കി​യാ​ല്‍ അ​തൊ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ രോ​ഗി ത​യാ​റാ​വു​ക​യി​ല്ല.

ഡി​ല്യൂ​ഷ​ണ​ല്‍ ഡി​സോ​ഡ​ര്‍ ഉ​ള്ള രോ​ഗി​ക​ള്‍ പ്ര​ധാ​ന​മാ​യും സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​ത് അ​വ​രു​ടെ സം​ശ​യ​ങ്ങ​ളെ പ​റ്റി ചി​ന്തി​ക്കാ​നും, കൂ​ടു​ത​ല്‍ ബ​ല​പ്പെ​ടു​ത്തു​വാ​നു​ള്ള തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും ആ​യി​രി​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഭ​ര്‍ത്താ​വി​നെ സം​ശ​യ​മു​ള്ള ഭാ​ര്യ​മാ​ര്‍ ത​ങ്ങ​ളു​ടെ സ​മ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന്‍റെ​യും സിം​ഹ​ഭാ​ഗ​വും ചി​ല​വ​ഴി​ക്കു​ന്ന ഭ​ര്‍ത്താ​വി​നെ പി​ന്തു​ട​രു​ന്ന​തി​ലാ​യി​രി​ക്കും.

അ​താ​യ​ത് ഭ​ര്‍ത്താ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ക, വാ​ട്ട്സ​പ്പ്-​ഫെ​യ്സ്ബു​ക്ക് മെ​സേ​ജു​ക​ള്‍ വാ​യി​ച്ചു ത​ന്‍റേ​താ​യ നി​ഗ​മ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രു​ക, ഭ​ര്‍ത്താ​വി​ന്‍റെ വ​സ്ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ക്ക് കാ​ര​ണം രോ​ഗി​യു​ടെ ജീ​വി​ത​ത്തി​ലും, പ്ര​വ​ര്‍ത്തന മ​ണ്ഡ​ല​ങ്ങ​ളി​ലും കാ​ല​ക്ര​മേ​ണ പ​ല പ്ര​തി​സ​ന്ധി​ക​ളും പ്ര​ശ്ന​ങ്ങ​ളും വ​ന്ന് ചേ​രും സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥി​രം വ​ഴ​ക്കു​കൂ​ട​ൽ, ദേ​ഹോ​പ​ദ്ര​വം തു​ട​ങ്ങി പ​ല ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കും. സം​ശ​യ​രോ​ഗ​ങ്ങ​ള്‍ പ​ല​ത​ര​ത്തി​ലു​ണ്ട്.

അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ണു​ന്ന​താ​ണ് ജീ​വി​ത പ​ങ്കാ​ളി​യു​ടെ ആ​ത്മാ​ര്‍ത​ഥ​യി​ല്‍ സം​ശ​യം. ആ​രോ ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക എ​ന്ന നി​ര​ന്ത​രം സം​ശ​യം ചി​ല​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​മാ​ണ്. എ​ല്ലാ​വ​രും ത​ന്നെ ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ന്നും, ത​ന്നെ പ​റ്റി ച​ര്‍ച്ച ചെ​യ്തു. ക​ളി​യാ​ക്കു​ക​യാ​ണെ​ന്നും ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​തു ഡി​ല്യൂ​ഷ​ണ​ല്‍ ഡി​സോ​ഡ​റി​ല്‍ പെ​ടു​ന്ന ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

പ്രാ​യ​മാ​യ​വ​രി​ല്‍ കാ​ണു​ന്ന പ്ര​ധാ​ന രോ​ഗ ല​ക്ഷ​ണം ത​ന്‍റെ ശ​രീ​ര​ത്തി​ല്‍ കൃ​മി​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ വി​വി​ധ ത​രം അ​ണു​ക്ക​ള്‍ ഉ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ക​യും, എ​ത്ര പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ള്‍ തി​രു​ത്തി​യാ​ലും അ​തി​ല്ലെ​ന്നു വി​ശ്വ​സി​ക്കാ​ന്‍ ത​യ​റാ​കാ​ത്ത​തു​മാ​ണ്.

പ്രാ​യ​മാ​യ​വ​രി​ല്‍ ക​ണ്ടു​വ​രു​ന്ന സ്വ​ന്തം സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ക​ള​വു​പോ​കു​ന്നു എ​ന്ന സം​ശ​യം ഡി​മെ​ന്‍ഷ്യ ആ​കാം. ത​നി​ക്ക് എ​യ്ഡ്സ് അ​ല്ലെ​ങ്കി​ല്‍ ക്യാ​ന്‍സ​ര്‍ പോ​ലെ മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന രോ​ഗി​ക​ളെ​യും കാ​ണാം. എ​ത്ര രോ​ഗ നി​ര്‍ണ​യ പ​രി​ശോ​ധ​ന പ്ര​ക്രി​യ​ക​ള്‍ക്ക് ശേ​ഷ​വും ഇ​വ​ര്‍ ഡി​ല്യൂ​ഷ​ണി​ല്‍ തു​ട​രു​ന്ന​തു കാ​ണാം.

ത​ല​ച്ചോ​റി​ല്‍ ചി​ല പ്ര​ത്യേ​ക രാ​സ​വ​സ്തു​ക്ക​ളു​ടെ അ​ള​വി​ല്‍ വ്യ​തി​യാ​ന​ങ്ങ​ള്‍ സം​ഭ​വി​ക്കു​മ്പോ​ഴാ​ണ് ഡി​ല്യൂ​ഷ​ണ​ല്‍ ഡി​സോ​ഡ​ര്‍ ഉ​ണ്ടാ​കു​ന്ന​ത്. അ​മി​ത മ​ദ്യ​പാ​ന​വും മ​റ്റു ല​ഹ​രി പ​ദാ​ര്‍ത്ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ഈ ​രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കാം. ഈ ​രോ​ഗാ​വ​സ്ഥ​ക്കു ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​റി​ഞ്ഞ് സൈ​ക്യാ​ട്രി​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ചി​കി​ത്സി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

Staff Reporter