ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണം വലിയ സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ അതോ ഹെലികോപ്ടറിന്റെ കാലപ്പഴക്കം കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടക്കുണ്ടായ ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യവും ഇവിടെ പരിഗണിക്കേണ്ടിരിക്കുന്നു, യുദ്ധ ആരംഭം എന്നോണം ഇരു രാജ്യങ്ങളും ട്രയൽ മിസ്സയിൽ വിക്ഷേപണവും നടത്തിരിയിരുന്നു.
മാത്രമല്ല പലപ്പോഴും പാശ്ചാത്യ രാജ്യങ്ങൾക്ക് ഇദ്ദേഹത്തിന്റെ കർക്കശ നിലപാടുകളോട് വിരോധവുമായിരുന്നു. ഇസ്രായേലിലെ ചാര സംഘടനയായ മൊസാദിലേക്കാണ്. ഇതൊരു കരുതിക്കൂട്ടിയുള്ള കൊലപാതകമാണെങ്കിൽ തീർച്ചയായും ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല എന്നത് ഉറപ്പാണ്.
YOU MAY ALSO LIKE THIS VIDEO, ഇസ്രയേലിനെ വിറപ്പിച്ച അവരുടെ മുഖ്യ ശത്രു; ഇബ്രാഹിം റെയ്സി മടങ്ങുന്നത് ഒരു വലിയ ആഗ്രഹം ബാക്കിയാക്കി | Watch Video 👇
ഇറാൻ കണ്ട ഏറ്റവും നല്ല ഭരണാധികാരികളിൽ ഒരാളായിരുന്നു ഇബ്രാഹിം റൈസി.സയ്യിദ് ഇബ്രാഹിം റൈസി അൽ സാദത് എന്നാണ് മുഴുവൻ പേര്. മതനേതാവിൽ നിന്ന് രാഷ്ട്രീയ നേതാവ് വരെയുള്ള കാലയളവിൽ വലിയ മാറ്റങ്ങൾക്കാണ് ഇറാൻ സാക്ഷ്യം വഹിച്ചിട്ടുള്ളത്.
1960 ഡിസംബർ 14 ന്ഇറാനിലെ മാഷാദ് നഗരത്തിലായിരുന്നു ജനനം. മതപരമായ വിദ്യഭ്യാസത്തോടായിരുന്നു ചെറുപ്പം മുതലേ ഇഷ്ടം. അതിനാൽ വിശ്വവിദ്യാലയങ്ങളിലും മാഷാദിലെ സെമിനാരിയിലുമൊക്കെ തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കി.
തുടർന്ന് നിയമരംഗത്ത് കാര്യമായ ശാസ്ത്രീയ പഠനവും സാധ്യമാക്കി. വൈകാതെ തെഹ്റാനിലെ കോടതിയിൽ പ്രോസിക്യൂട്ടറായി ആയി നിയമിതനാവുകയും ചെയ്തു. തുടർന്ന് 1989 ൽ രാജ്യത്തെ പ്രധാന പ്രോസിക്യൂട്ടറായി റൈസി അറിയപ്പെട്ടു. മാത്രമല്ലാ ആസ്താനെ ഖുദ്‌സെ റസാവ് എന്ന മഹത്തായ മത സ്ഥാപനത്തിന്റെ മേധാവി കൂടെ ആയതോടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലയളവിലാണ് ഇറാനിൽ രാഷ്ട്രീയ വിമതർക്ക് കൂട്ടത്തോടെ വധശിക്ഷ വിധിച്ചത്. 5000 ത്തോളം പേരായിരുന്നു ഇതിൽ മരണപ്പെട്ടത്.
YOU MAY ALSO LIKE THIS VIDEO, സ്‌കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress ഉഷ / Haseena | Watch Video 👇
ഇതോടെ റൈസിയും സംഘവും ആയിരുന്നു ഇതിനു പിന്നിൽ എന്നറിഞ്ഞപ്പോൾ പലരിലും വൈരാഗ്യത്തിന് കാരണമായി. പല രാജ്യങ്ങളും ഇദ്ദേഹത്തിന് വിലക്കും ഏർപ്പെട്ടുത്തി. എന്നാൽ താൻ ആ കൂട്ടത്തിലില്ലായിരുന്നു എന്ന് റൈസി പലപ്പോഴായും പറഞ്ഞിരുന്നെങ്കിലും ആരും വിശ്വസിക്കാൻ തയ്യാറായില്ല. അഴിമതിക്കെതിരെ കർക്കശമായി പോരാടിയ ഇദ്ദേഹം പിന്നീട് തത്വപരമായ സർക്കാർ വിമർശകൻ എന്ന പേരിലും അറിയപ്പെട്ടു തുടങ്ങി.
ശേഷം 2017 ൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. 2021 ൽ വീണ്ടും മത്സരിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയിയുടെ ശക്തമായ പിന്തുണയോടെ ഇറാന്റെ 8 മത്പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. ശേഷം ഇറാന്റെ ആഗോള നിലപാട് മെച്ചപ്പെടുത്തുകയും, രാജ്യത്തിന്റെ സാമ്പത്തികപ്രശ്നങ്ങളെ നേരിടുകയും ചെയ്തു.
കൂടാതെ ഇറാന്റെ ബഹിരാകാശ ദൗത്യങ്ങൾക്കും, ആണവ പദ്ധതികൾക്കും പ്രാധാന്യം നൽകുകയും, രാജ്യത്ത് നവീകരണങ്ങൾ നടപ്പിലാക്കാനും തൊഴിൽക്ഷാമം പരിഹരിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അതിനിടെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മരണം.
YOU MAY ALSO LIKE THIS VIDEO, അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇപ്പോൾ കാണുന്ന കാഴ്ചകൾ എന്തൊക്കെയെന്നോ? 2029 നിർണായകം; ആ സന്ദേശമെത്തും? | Watch Video 👇