മലയാളം ഇ മാഗസിൻ.കോം

പട്ടിണി കിടന്ന നാളുകൾ, അരി പോലും ഇല്ലാതിരുന്ന അവസ്ഥ: പച്ചത്തെറി വിളിക്കുന്നവർ അറിയാതെ പോകരുത്‌ ദയയുടെ ആ കാലം

ബിഗ്‌ ബോസ്‌ സീസൺ 2 ലേക്ക്‌ എത്തിയതോടെയാണ്‌ ദയ അശ്വതിയെക്കുറിച്ച്‌ ആളുകൾ കൂടുതൽ ശ്രദ്ധിച്ചത്‌. സോഷ്യൽ മീഡിയയിൽ സജീവമായ ദയ ലൈവ്‌ വീഡിയോയുമായി മിക്കപ്പോഴും എത്താറുണ്ട്‌. വിവിധ വിഷയങ്ങളെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെയാണ്‌ താരം തുറന്നുപറയാറുള്ളത്‌. എന്നാൽ ബിഗ്‌ ബോസിൽ എത്തിയതോടു കൂടി ആളാകെ മാറുകയായിരുന്നു. ഒരു പച്ച പാവത്തെയാണ്‌ നമ്മൾ അവിടെ പിന്നീട്‌ കണ്ടത്‌. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക്‌ വച്ച ഒരു കുറിപ്പാണു വൈറൽ ആകുന്നത്‌. ഒപ്പം താരത്തിന്റെ വിവാഹ വാർത്തയും. താൻ ഉടൻ വിവാഹിത ആകാൻ പോകുന്നു എന്നാണ്‌ താരം വ്യക്തമാക്കിയിരിക്കുന്നത്‌.

ദയയുടെ വാക്കുകൾ ഇങ്ങനെ, വളരെ വിഷമത്തോടെയാണ്‌ ഈ ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്‌. ഈ ഫോട്ടോയിൽ കാണുന്നത്‌ ഇന്ന്‌ നിങ്ങൾ കാണുന്ന ദയ അച്ചുവാണ്‌ ഈ ഫോട്ടെയിൽ എടുത്തപ്പോൾ എനിക്ക്‌വയസ്സ്‌ 19, 16 വയസ്സിൽ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാൻ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിച്ചതിന്‌ കണക്കില്ല. പലപ്പോഴും എന്റെ വീട്ടിൽ നിന്നും ആണ്‌ അരി എത്തിക്കാറ്‌. ഞാൻ ബിഗ്‌ ബോസിൽ പറഞ്ഞിരുന്നു.

എന്റെ ഭർത്താവിന്റെ വീട്ടിൽ ഉള്ളപ്പോൾ അദ്ദേഹം ഗൾഫിലുള്ളപ്പോൾ ഒത്തിരി കഷട്ടപ്പെട്ടിരുന്നു എന്ന്‌ ആടും പശുവും കോഴിയും തൈയ്യൽ മിഷ്യനും ചവിട്ടി കഷട്ടപ്പെട്ട കഥ സത്യമെന്ന്‌ തെളിയിക്കാൻ എനിക്ക്‌ ഈ ഫോട്ടോ മാത്രമാണ്‌ കൈയ്യിൽ ഉള്ളത്‌. എന്റെ ചേട്ടന്‌ ഞങ്ങളെ കാണാൻ വേണ്ടി അന്ന്‌ എടുത്തതാ ഫോട്ടൊ ആണ്‌ ഇത്‌ കഴുത്തിൽ കിടക്കുന്നതു പോലും മുക്കിന്റെ മാലയാണ്‌ എനിക്ക്‌ ആൺ കുട്ടിയാണ്‌ ഉള്ളത. ഈ ഫോട്ടൊ നോക്കി ഇനി നിങ്ങൾക്ക്‌ തീരി മാനിക്കാം ഞാൻ പറഞ്ഞതിൽ വല്ല കള്ള തരം ഉണ്ടോ എന്ന്‌.

വൈൽഡ്‌ കാർഡ്‌ എൻട്രിയിലൂടെ ബോസിലെത്തിയ മത്സരാർത്ഥി ആയിരുന്നു ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ ദയയുടെ ഹൗസ്‌ എൻട്രി പ്രേക്ഷകരിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ചെറിയ കാര്യങ്ങൾക്ക്‌ പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളെയായിരുന്നു. എല്ലാവരുമായി വളരെ പെട്ടെന്ന്‌ അടുത്ത ദയ ബിഗ്‌ ബോസ്‌ ഹൗസിൽ ഏറ്റവും കൂടുതൽ ആത്മബന്ധം പുലർത്തിയിരുന്നത്‌ ഡോക്ടർ രജിത്‌ കുമാറിനോടായിരുന്നു. എന്നാൽ ഹൗസിൽ തങ്ങളുടെ പേരുകൾ ചർച്ചയായി തുടങ്ങിയപ്പോൾ രജിത്‌ തന്നെ സ്വമേധയാൽ ദയയിൽ നിന്ന്‌ അകലം പാലിക്കുകയായിരുന്നു. ഡോക്ടറിന്റെ ഈ മാറ്റം ദയയെ ചൊടിപ്പിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും രജിത്തിനെ വെറുതെ വിടാതെ അദ്ദേഹത്തോടുള്ള ആരാധന പരസ്യമാക്കി ദയ രംഗത്ത്‌ എത്തിയിരുന്നു.

അതിനുശേഷം ദിവസം ദയ ഫേസ്ബുക്കിൽ പങ്കുവെച്ച കവർ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രജിത്തിന്റെ പഴയ കാല ചിത്രത്തിനോടൊപ്പം ദയയുടെ ചിത്രവും ചേർത്ത്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇത്‌ വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. ദയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രജിത്‌ ആരാധകർ രംഗത്തെത്തി. പ്രതിഷേധം കനത്തപ്പോൾ ദയ തന്നെ ചിത്രം ഡിലീറ്റ്‌ ചെയ്യുകയായിരുന്നു.

അന്ന്‌ ചിത്രം ഡിലീറ്റ്‌ ചെയ്തതിന്‌ പിന്നാലെ ഒരു പോസ്റ്റും ദയ പങ്കുവെച്ചിരുന്നു. ചുമ്മാതാട്ടോ. ഈ ജന്മത്ത്‌ എനിക്ക്‌ വിവാഹം, ഭർത്താവ്‌ എന്നത്‌ ഒന്നേയുള്ളു അത്‌ എന്റെ 16-വയസ്സിൽ നടന്നു 22 വയസ്സിൽ തീർന്നു ഓർമ്മിക്കാൻ ഈ ഓർമ്മ മതി. എനിക്ക്‌ എന്റെ മക്കൾ ഉണ്ട്‌ കട്ടക്ക്‌. എനിക്ക്‌ മരിക്കും വരെ. എന്നായിരുന്നു അന്ന്‌ അവർ ഫേസ്ബുക്കിൽ കുറിച്ചത്‌. എന്തായാലും പുതിയ തീരുമാനത്തെയും ദയയുടെ ആരാധകർ ആവേശത്തോടെയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.

Avatar

Staff Reporter