മലയാളം ഇ മാഗസിൻ.കോം

ഓൺലൈൻ പഠനത്തിന്‌ മകൾക്ക്‌ നൽകിയ മൊബൈലിൽ കണ്ടത്‌ അച്ഛന്റെ സ്വകാര്യ വീഡിയോ: പിന്നീട്‌ നടന്നത്‌ ഗംഭീര ട്വിസ്റ്റ്‌

രാജ്യത്ത്‌ മഹാമാരി പടർന്ന് പിടിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം ഓൺലൈൻ ആയിട്ടാണ്‌ നടക്കുന്നത്‌. അധ്യയന വർഷം തുടങ്ങിയതുമുതൽ മൊബൈൽ വഴിയാണ്‌ വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ പഠിക്കുന്നതും മറ്റും. വിദ്യാർത്ഥികൾ മിക്കവരും രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ തന്നെയാണ്‌ ഇവരുടെ ഓൺലൈൻ പഠനത്തിനായി ഉപയോഗിക്കാറുള്ളത്‌. അങ്ങനെ അച്ഛന്റെ മൊബൈൽ ഫോൺ പഠനത്തിന്‌ വാങ്ങിയ പ്ലസ്‌ ടു വിദ്യാർത്ഥി ഫോണിൽ കണ്ടത്‌ അച്ഛന്റെ ഒരു സ്വകാര്യ വീഡിയോ. അച്ഛനും മറ്റൊരു സ്ത്രീയുമാണ്‌ സ്വകാര്യ വീഡിയോയിൽ ഉള്ളത്‌.

വിവരം മകൾ അമ്മയോട്‌ പറഞ്ഞതോടെ പ്രശ്നം പോലീസ്‌ സ്റ്റേഷനിലെത്തി. എന്നാൽ, സംഭവത്തിൽ ഏത്‌ വകുപ്പ്‌ പ്രകാരം കേസെടുക്കമെന്ന്‌ ആലോചിച്ച്‌ പോലീസ്‌ കുഴങ്ങി. പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എന്തു വന്നാലും ഭർത്താവിനെതിരേ നടപടിയെടുക്കണമെന്നും ദാമ്പത്യ ബന്ധം വേർപ്പെടുത്തണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. ഇതോടെ പോലീസുകാരും പൊല്ലാപ്പിലായി.

കർണാടകയിലെ നാഗമംഗല താലൂക്കിലാണ്‌ സംഭവം നടന്നതെന്നാണ്‌ ടൈംസ്‌ നൗവിന്റെ റിപ്പോർട്ട്‌. പിതാവിന്റെ സ്വകാര്യ വീഡിയോ കണ്ടയുടൻ മകൾ മാതാവിനോട്‌ വിവരം പറഞ്ഞു. ഇതോടെ മാതാവ്‌ പരാതിയുമായി പോലീസിനെയും മഹിളാ സംഘടനകളെയും സമീപിച്ചു. ഭർത്താവിന്റെ കാമുകിയാണ്‌ വീഡിയോയിലുള്ളതെന്നും ഭർത്താവിനെതിരേ പോലീസ്‌ നടപടി സ്വീകരിക്കണമെന്നും ബന്ധം വേർപ്പെടുത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

പോലീസുകാർ ഭർത്താവിനെ വിളിപ്പിച്ചെങ്കിലും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കണമെന്നായിരുന്നു ക്രിമി നൽ പശ്ചാത്തലമുള്ള ഇയാൾ പോലീസിനോട്‌ പറഞ്ഞത്‌. തുടർന്ന്‌ പോലീസും സന്നദ്ധ സംഘടനകളും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭർത്താവിനെതിരേ നടപടി വേണമെന്ന ആവശ്യത്തിൽ ഭാര്യ ഉറച്ചു നിന്നതാണ്‌ പ്രശ്നപരിഹാരത്തിന്‌ തടസമായത്‌. 18 വർഷം മുമ്പ്‌ വിവാഹിതരായ ദമ്പതിമാർക്ക്‌ 17, 15 വയസ്സ്‌ പ്രായമുള്ള രണ്ട്‌ മക്കളാണുള്ളത്‌.

അതേസമയം, പരസ്ത്രീ ബന്ധത്തിന്‌ ഭർത്താവിനെതിരേ കേസെടുക്കാൻ കഴിയില്ലെന്നാണ്‌ പോലീസിന്റെ നിലപാട്‌. സംഭവത്തിൽ ഐ.ടി. വകുപ്പ്‌ പ്രകാരം മാത്രമേ കേസെടുക്കാൻ വകുപ്പുള്ളൂവെന്നും പോലീസ്‌ പറയുന്നു. സ്ത്രീയുടെ സമ്മതത്തോടെയാണോ വീഡിയോ ചിത്രീകരിച്ചത്‌, വീഡിയോ മറ്റുള്ളവർക്ക്‌ കൈമാറിയോ, മറ്റ്‌ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക്‌ പകർത്തിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പോലീസ്‌ പറഞ്ഞു.

Avatar

Staff Reporter