മലയാളം ഇ മാഗസിൻ.കോം

ആന്റണി വരും മുൻപ്‌ മോഹൻലാലിന്റെ കോണാൻ ചുമന്നത്‌ ഞാൻ, മമ്മൂട്ടി ഫാൻസിനെ തല്ലിയിട്ടുണ്ട്‌: വിവാദ വെളിപ്പെടുത്തലുമായി മുൻ അനുയായി

മലയാള സിനിമയുടെ വന്മരങ്ങളാണ്‌ മമ്മൂട്ടിയും മോഹൻലാലും. 40 വർഷത്തിൽ അധികമായി മലയാള സിനിമാ മേഖല അടക്കി വാഴുന്ന ഇരുവരും മിക്കപ്പോഴും വിവാദങ്ങളുടെ തോഴരുമാണ്‌. ഇപ്പോഴിതാ ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്‌ ഡാൻസർ തമ്പി എന്നു വിളിക്കുന്ന ഷംസുദീൻ.

‘മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം മമ്മൂട്ടി ഫാന്‍സുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാന്‍സുകാര്‍ക്കായി യാതൊരു വിധ സഹായവും മോഹന്‍ലാല്‍ ചെയ്തിട്ടില്ല. എന്റെ കുടുംബത്തുള്ള കാശു കൊണ്ടാണ് മോഹന്‍ലാലിന്റെ ഫാന്‍സുകാരെ സഹായിച്ചത്.

‘തിരുവനന്തപുരത്തെ ഒരു സമരത്തില്‍ നിന്നും മോഹന്‍ലാലിനെ ഞാനായിരുന്നു രക്ഷിച്ചത്. പരിക്ക് പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ മോഹന്‍ലാല്‍ എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. ‘കോടീശ്വരനായ ആന്റണി പെരുമ്ബാവൂര്‍ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹന്‍ലാലിന്റെ കോണാന്‍ ചുമന്നു കൊണ്ട് നടന്നത്’.

‘ഞാന്‍ പറയുന്ന കാര്യങ്ങളൊന്നും അവര്‍ക്കു നിഷേധിയ്ക്കുവാന്‍ സാധിക്കില്ല. ധൈര്യമുണ്ടെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും പത്ര സമ്മേളനം നടത്തി ഞാന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം നിഷേധിക്കട്ടെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം, പക്ഷെ ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല’ ഡാന്‍സര്‍ തമ്ബി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുളള അഭിമുഖത്തിലാണ് തമ്ബി ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.

സിനിമയില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും തുടക്കകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാന്‍സര്‍ തമ്ബി എന്നറിയപ്പെടുന്ന ഷംസുദീന്‍. പിന്നീടാണ്‌ ആന്റണി പെരുമ്പാവൂരും ജോർജ്ജുമൊക്കെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സഹായികളായി മാറിയത്‌.

Avatar

Staff Reporter