ഡയറിഫാം തുടങ്ങുകയെന്നത് നമ്മുക്ക് ഒത്തിരി ആനന്ദം തരുന്ന ഒന്നാണ്. അതിലുപരി പശുക്കൾക്ക് നല്ല പരിചരണവും, ശ്രദ്ധയും കൂടുതൽ കൊടുക്കണം. ഇവയെ പരിചരിക്കാനും, ഒപ്പം നിൽക്കാനും ഇഷ്ട്ടം തോന്നും. ഇവയെ നല്ല വണ്ണം പരിചരിക്കാനായി ഒത്തിരി ജോലിക്കാരെ ആവശ്യമുണ്ട്.
ഒരു ഡയറിഫാമിന്റെ വളർച്ചയെന്നത് പശുക്ക ൾക്ക് കൊടുക്കുന്ന ആരോഗ്യ ക്രമീകരണങ്ങൾ ക്കനുസരിച്ചാണ്. നമ്മുടെ ശ്രദ്ധ ഒരു നിമിഷം പോലും മാറാതെ നോക്കേണ്ട ഒരു വ്യവസായം കൂടിയാണിത്. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യത്തിൽ ഏറ്റവും പ്രധാ നപ്പെട്ടത് അവയുടെ ശുചിത്വമാണ്. പശുവിനെ എപ്പോഴും കുളിപ്പിച്ച് വൃത്തിയാക്കിയിട്ടേ കൂട്ടിൽ നിർത്താവൂ. അവ കിടക്കുന്ന ഇടം എപ്പോഴും വൃ ത്തിയാക്കി ഇടുകയും വേണം. അല്ലെങ്കിൽ ഇൻ ഫെക്ഷൻ ഉണ്ടാകാൻ ഇടയുണ്ട്. ഏതെങ്കിലും ഒരു പശുവിന് രോഗ ബാധയുണ്ടായാൽ ഉടൻ ഒരു ഡോക്ടറുടെ സഹായത്തോടെ വിദഗ്ദ്ധ ചികിത്സ നൽകേണ്ടാതാണ്. രോഗ ബാധിതരെ മറ്റ് എവിടേ യ്ങ്കെങ്കിലും മാറ്റി നിർത്തുന്നതും നന്നായിരിക്കും.
പശു വളർത്തൽ കൂടുതൽ ലാഭകരമായി നടത്താ വുന്ന ഒരു ബിസിനസ്സാണ്. പാലും, പാലുൽപന്ന ങ്ങളും, ജൈവവളവും നിർമ്മിച്ച് വിപണനം നട ത്തുന്നതിലൂടെ ഇത് സാധ്യമാക്കാം. ചാണകത്തി ൽ നിന്ന് ഗോബർ ഗ്യാസ്സുണ്ടാക്കി അതുപയോ ഗിച്ച് വൈദ്യുതിയും, സിലിണ്ടർ കപ്രസ്സിഡ് പാചക വാതകവും നിർമ്മിക്കുന്ന പുത്തൻ സാങ്കേതിക വിദ്യയും കൂടുതൽ മെച്ചപ്പെട്ടു വരുന്നു. ഗോബർ ഗ്യാസ്സിൽ നിന്നും കുറഞ്ഞ ചിലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യയും വന്നു കഴിഞ്ഞു. ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഫാമിൽ ബൾബ് കത്തിക്കുന്നതിനും, കറവയന്ത്രം പ്രവർത്തിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. നാലുമാസമായി പ്രവർത്തിക്കുന്ന ഗോബർ ഗ്യാസ് പ്ലാന്റിൽ നിന്ന് 800 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിലൂടെ വൈദ്യുതിയുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കും.
ഡയറിഫാം എന്നത് വളരെ എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന ഒരു സംരംഭമാണ്. അതിലൂടെ കൂടുതൽ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. സംരംഭകൻ തന്നെ ഇതിനായുള്ള സ്ഥലം കണ്ടെ ത്തണം. പിന്നെല്ലാം സർക്കാരിന്റെ നിയന്ത്രണത്തി ലാവും. മൃഗസംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, കെ.എൻ.ഡി.എം ബോർഡ്, ക്ഷീര വിക സന വകുപ്പ് എന്നിവിടങ്ങളിൽ നിന്നെല്ലാം ആനുകൂല്യങ്ങൾ, സബ്സിഡികൾ, പ്രൊജക്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ കഴിയും. ബാങ്ക് വഴി ലഭിക്കുന്ന സൗകര്യങ്ങൾ അതത് വെബ് സൈറ്റുകളിൽ നിന്നും അറിയാം. ഏതൊരു ബിസിനസ്സ് തുടങ്ങുന്ന ആളും അതി നെകുറിച്ച് അതിന്റെ വിജയത്തിനായി സമഗ്രമായി പഠിക്കേണ്ടതായുണ്ട്. പശു, എരുമ, ആട് ഇവ തുടങ്ങാനായി 50% വരെ സബ്സിഡി ലഭിക്കും. വാർഷിക വരുമാനം 25000 നു താഴെയുള്ളവർക്ക് മുൻഗണനയും ലഭിക്കും. ഒരു തൊഴിൽ എന്ന നിലയിൽ ഡയറി ഫാം തുട ങ്ങുകയെന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ഒട്ടേറെ അന്വേഷണങ്ങളിലൂടെ തുടങ്ങുന്ന ഡയ റി ഫാം കേരളത്തിൽ നല്ലൊരു ഉപജീവന മാർഗ മാക്കി തുടങ്ങാവുന്നതാണ്. പണ്ട് കാലത്ത് എല്ലാ വീടിനോടും ചേർന്നൊരു കാലിത്തൊഴുത്ത് ഉണ്ടാകും. അത് കുടുംബ മഹിമയുടേയും, പ്രൗഢിയു ടേയും അടയാളമാണ്. പുറത്ത് നിന്ന് പാൽ വാ ങ്ങേണ്ടി വരില്ല. ഇന്നതെല്ലാം പ്ലാസ്റ്റിക് കവറുകളി ലേയ്ക്ക് മാറി. പശുതൊഴുത്തൊക്കെ ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടോ, മൂന്നോ പശുക്കളെപ്പോ ലും പലർക്കും പോറ്റാൻ സാധിക്കുന്നില്ല. പക്ഷേ ഇക്കാലത്ത് പാലുൽപന്നങ്ങളുടെ ആവശ്യം കൂ ടുന്നുണ്ട് പക്ഷേ ഉൽപാദനം കൂടുന്നുമില്ല. കന്നു കാലികളുടെ എണ്ണത്തിലും വൻ തോതിലുള്ള കുറവാണ് സംഭവിക്കുന്നത്. പലരും കന്നുകാലി വളർത്തലിൽ നിന്ന് മാറി നിൽക്കുകയാണ്.
ഏത് ബിസിനസ്സ് ചെയ്താലും അതിന്റെ കമ്പോള സാധ്യതകളും, സാമൂഹിക, സാംസ്കാരിക നില പാടുകളും കൂടി കണക്കിലെടുക്കണം. എന്റെ അച്ഛൻ കൃഷിക്കാരണാണെന്ന് പറയാൻ മടിക്കുന്ന മക്കൾ തന്നെ വലിയൊരു സാമൂഹിക കാഴ്ച്ച പ്പാടിലേയ്ക്കുള്ള വാതിൽ തുറക്കുകയല്ലേ? . ഡയറി ഫാമുകൾ വലിയൊരു ഇൻഡസ്ട്രിയായി മാറുക യാണ്. പ്രൊഡക്ഷൻ യൂണിറ്റുകളും, ഉപകരണ സംവിധാനങ്ങളും ഒട്ടേറെ പുതുമയാർന്ന ഉൽപ്പന്ന ങ്ങൾ വിപണി നിറയ്ക്കുന്ന പാൽ മാർക്കറ്റിംഗ് തന്ത്രവും ഈ വ്യവസായത്തിന്റെ വളർച്ചയുടെ വൻ തെളിവുകളാണ്. ഡയറി മേഖലയിലേയ്ക്ക് പണം മുടക്കാൻ ഒട്ടേറെ നിക്ഷേപകർ വരുന്നുണ്ട്. പലരും, മറ്റ് പല ജോലികൾ ഉപേക്ഷിച്ച് ഇതിലേ യ്ക്ക് തിരിയുന്നതും ഒരു ഉയർച്ചയെ മുന്നിൽ കണ്ടു കൊണ്ടാണ്. എങ്കിലും ഡയറിഫാം തുടങ്ങുന്നതിനു മുമ്പ് ബുദ്ധിപരമായ ആലോചന കൂടിയേ തീരൂ. കേരളത്തിൽ കടന്നു വരുന്ന നിക്ഷേപകരെ ഡയ റിഫാം എന്ന വ്യവസായത്തിലേയ്ക്ക് കൈ പിടിച്ചു യർത്തുകയും വേണം. അങ്ങനെയെങ്കിൽ ഈ വ്യവസായം കൂടുതൽ ഉയർച്ചയിൽ എത്തും.