മലയാളം ഇ മാഗസിൻ.കോം

രാവിലെ ഉണർന്നിട്ടും ഒരു ഉന്മേഷവും തോന്നുന്നില്ലേ? അതിനു കാരണം നിങ്ങൾ ചെയ്ത ഈ തെറ്റുകളാണ്

രാത്രി വളരെ വൈകി കിടക്കും. രാവിലെ അലാറം അടിച്ചതു കേൾക്കില്ല. ഉറക്കം ഉണരുമ്പോൾ ഫോണെടുത്ത്‌ സമയം നോക്കും. പിന്നെ ചാടിപ്പിടഞ്ഞ്‌ എഴുന്നേറ്റ്‌ ഒരോട്ടമാണ്. ഇതാണ് ഒട്ടുമിക്ക ആളുകളുടെയും രാവിലെ എഴുന്നേൽക്കുന്ന രീതി. എന്നാൽ ഇത് തികച്ചും അനാരോഗ്യപരമായ കാര്യമാണ്. ഉറക്കമുണരുമ്പോൾ ഉണ്ടായിരുന്ന ഉന്മേഷത്തെ ഇത് ഇല്ലാതാക്കുന്നുണ്ട്‌. എഴുന്നേറ്റതിനു ശേഷം നമ്മൾ ചെയ്യുന്ന ചില തെറ്റായ കാര്യങ്ങളാണ് ഇതിനു കാരണം.

ഉണരൂ ആരോഗ്യത്തോടെ
ഉണർന്നാൽ ഏതാനും നിമിഷങ്ങൾ ദീർഘനിശ്വാസം എടുക്കുക. ശേഷം ശുദ്ധമായ പച്ചവെള്ളം കുടിക്കുക.

മസിലുകളുടെ ആരോഗ്യം
ഉണർന്നു കഴിഞ്ഞാൽ മസിലുകളുടെ ആരോഗ്യത്തെക്കുറിച്ച്‌ ശ്രദ്ധിക്കണം. എഴുന്നേൽക്കുന്ന ഉടനെ നട്ടെല്ലിലെ മസിലുകൾക്ക്‌ അൽപം പിടുത്തമുള്ളതായി തോന്നാം. ഉണർന്നു കഴിഞ്ഞാൽ മൂന്നോ നാലോ തവണ നിവർന്ന് വലിഞ്ഞ്‌ മസിലുകൾ ആയാസ രഹിതമാക്കാൻ ശ്രമിക്കുക.

രാവിലത്തെ കണി മൊബൈൽ
രാവിലെ സമയം നോക്കാനായി മൊബൈൽ എടുക്കും. പിന്നെ വാട്ട്സാപ്പിലും ഫേസ്ബുക്കിലും മെസ്സേജുകളും നോക്കി എല്ലാറ്റിനും റിപ്ലേയും കൊടുത്ത ശേഷം മാത്രമേ കയ്യിൽ നിന്നു വയ്ക്കു. എന്നാൽ ഈ ശീലം നിങ്ങളുടെ ഊർജ്ജം ഇല്ലാതാക്കൻ മാത്രമേ ഉപകരിക്കൂ.

പാലിനും ചായക്കും നോ പറയൂ
എല്ലാവരുടെയും ദിവസം ആരംഭിക്കുന്നത്‌ പാലോ ചായയോ കുടിച്ചാണ്. എന്നാൽ ഇത്‌ ആരോഗ്യത്തിന്‌ ദോഷം ചെയ്യുന്നതാണ്. മെറ്റബോളിസം ഉയർത്തുന്നതിനായി രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

പ്രഭാത ഭക്ഷണം
രാവിലെ വൈകി ഉണരുന്നവർ പലരും സമയം ലാഭിക്കുന്നത്‌ പ്രഭാത ഭക്ഷണം ഒഴിവാക്കിക്കൊണ്ടാണ്. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നവർ പിന്നീട്‌ ഇതു മൂലമുള്ള അനാരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും. സമയ നിഷ്ഠയില്ലാത്ത ഭക്ഷണ ക്രമം ആരോഗ്യത്തെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.

പ്രഭാത ഭക്ഷണത്തിന്റെ സമയം
ഉണർന്ന് അര മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന്‌ ഏറ്റവും നല്ലത്‌. പലർക്കും 10 മണിക്ക്‌ ശേഷം കഴിക്കുന്നതാണ് ശീലം.

പ്രകൃതിയുടെ ശബ്ദം
രാവിലെ അത്ര സുഖകരമല്ലാത്ത വാർത്തയും വാക്കുകളും കേട്ടാണ് ഉണരുന്നതെങ്കിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങളും വലുതായിരിക്കും. ഒരു ദിവസത്തെ മുഴുവൻ സന്തോഷവും അത്‌ കെടുത്തിക്കളയും. അതുകൊണ്ട്‌ എപ്പോഴും പ്രകൃതിയോടിണങ്ങി ജീവിക്കുക. പ്രകൃതിയോടുള്ള സമ്പർക്കവും സൂക്ഷ്മമായ നിരീക്ഷണവും ഉന്മേഷം നൽകും.

Avatar

Priya Parvathi

Priya Parvathi | Staff Reporter