നിങ്ങളുടെ ഇന്ന്: 08.09.2024 (1200 ചിങ്ങം 23 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ ലാഭം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവയ്ക്ക് സാധ്യത. കലാരംഗത്ത് മികച്ച വിജയം പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഖകരവും സമാധാനപ്രദവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധന ക്ലേശം, തൊഴില്‍ തടസം, ഭാഗ്യ ലോപം മുതലായവ വരാം. കുടുംബ സുഖം കുറയാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന ലാഭം, ഭാഗ്യാനുഭവങ്ങള്‍, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസമ്മര്‍ദം, അധിക ചിലവ്, ദാമ്പത്യ പ്രയാസങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. ചിലവുകള്‍ വര്‍ധിക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അവിവാഹിതര്‍ക്ക് വിഹാഹ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസം. കുടുംബപരമായും സാമ്പത്തികമായും നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധ്വാന ഭാരം, മന സമ്മര്‍ദം എന്നിവ വര്‍ധിക്കാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ വൈഷമ്യം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാര്‍ ആനുകൂല്യം, വായ്പ്പാ ലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബ പരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് ഇടയുള്ള ദിവസം. സന്തോഷകരമായ ബന്ധു സമാഗമത്തിന് സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ ക്ലേശം, കാര്യ തടസം, ധന വൈഷമ്യം എന്നിവ വരാവുന്ന ദിവസം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ഭാരം, ആരോഗ്യ ക്ലേശം എന്നിവ വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ ഇടപാടുകളില്‍ ജാഗ്രത വേണം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283