നിങ്ങളുടെ ഇന്ന്: 03.09.2024 (1200 ചിങ്ങം 18 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഹൃത്തുക്കള്‍ മൂലം വൈഷമ്യങ്ങള്‍ക്ക് സാധ്യത. യാത്രാദുരിതം, ശരീര ക്ലേശം തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അടുത്ത സുഹൃത്തുക്കള്‍ പോലും വൈമുഖ്യം കാണിച്ചുവെന്നു വരാം. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം, പ്രവര്‍ത്തന നേട്ടം എന്നിവ പ്രതീക്ഷിക്കാം. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ക്ലേശം, അകാരണ മനക്ലേശം എന്നിവ കരുതണം. സയാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രശ്ന പരിഹാരത്തിന് സഹായകരമായ സാഹചര്യങ്ങള്‍ വന്നു ചേരും. പൊതുവില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധന നഷ്ടം, അകാരണ വൈഷമ്യം, മന ക്ലേശം എന്നിവയുണ്ടാകാം. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ ലാഭം, ധന നേട്ടം, തൊഴില്‍ അംഗീകാരം എന്നിവയ്ക്ക് സാധ്യത. ബന്ധു ജനങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ലാഭം, മന സന്തോഷം, കുടുംബ സുഖം എന്നിവ വരാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാപാര നഷ്ടം, തൊഴില്‍ വൈഷമ്യം, യാത്രാ ദുരിതം എന്നിവ പ്രതീക്ഷിക്കാം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, മന സമ്മര്‍ദം എന്നിവയുണ്ടാകാം. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മന സന്തോഷം, കാര്യ വിജയം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. സുഹൃത്ത് സമാഗമം ഗുണകരമായി ഭവിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക ലാഭം, പൊതു അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങള്‍ വളരെ അനുകൂലമാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283