നിങ്ങളുടെ ഇന്ന്: 01.09.2024 (1200 ചിങ്ങം 16 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മരംഗത്ത് അപ്രതീക്ഷിതമായ തടസ്സാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ കരുതണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക സഹായം ലഭിക്കും. വേണ്ടപ്പെട്ടവർക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യതടസ്സം, മാനസിക സ്വസ്ഥതക്കുറവ്, അമിത അധ്വാനം. അറിയാതെ ചില തെറ്റായ പ്രവണതകളില്‍ അകപ്പെടാനിടയുണ്ട്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാനസികമായി ഉത്സാഹം വര്‍ധിക്കും, കര്‍മ്മമേഖലയില്‍ നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദിവസാനുകൂല്യം കുറഞ്ഞ ദിനമായിരിക്കും. സായാഹ്നത്തോടെ ഭാഗിക കാര്യസാധ്യം ഉണ്ടാകാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി. മനസ്സിലെ ആഗ്രഹങ്ങൾ പോലെ കാര്യങ്ങൾ വന്നു ഭവിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ. സമയം ഉല്ലാസകരമായി ചിലവഴിക്കാൻ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം.എല്ലാ കാര്യങ്ങളിലും സംയമനം പാലിക്കുന്നത് നല്ലതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്നം ആവശ്യമായി വരും.പല പ്രതിസന്ധികളെയും അതിജീവിക്കാനാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവങ്ങള്‍ക്കു സാധ്യത. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂല അനുഭവങ്ങൾക്ക് മുൻതൂക്കം. പൊതുവേ ആശ്വാസകരമായ ദിവസമായിരിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചില പ്രതികൂല സാഹചര്യങ്ങളെ കരുതിയിരിക്കണം. അടുത്ത വ്യക്തികൾ പോലും വേണ്ടവിധം പെരുമാറാത്തതിൽ മനോ വിഷമം ഉണ്ടായേക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283